Latest News

കന്നഡയില്‍ അരങ്ങേറ്റം കുറിക്കാന്‍ സുരാജ് വെഞ്ഞാറമൂട്; വേഷമിടുന്നത് സൂപ്പര്‍സ്റ്റാര്‍ ശിവരാജ്കുമാര്‍ നായകനാകുന്ന ചിത്രത്തില്‍ 

Malayalilife
 കന്നഡയില്‍ അരങ്ങേറ്റം കുറിക്കാന്‍ സുരാജ് വെഞ്ഞാറമൂട്; വേഷമിടുന്നത് സൂപ്പര്‍സ്റ്റാര്‍ ശിവരാജ്കുമാര്‍ നായകനാകുന്ന ചിത്രത്തില്‍ 

കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി സുരാജ് വെഞ്ഞാറമൂട്. സൂപ്പര്‍സ്റ്റാര്‍ ശിവരാജ്കുമാര്‍ നായകനാകുന്ന 'ഡാഡ്' എന്ന ചിത്രത്തിലൂടെയാണ് താരം കന്നഡയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അനില്‍ കന്നേഗണ്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം അച്ഛന്‍-മകള്‍ ബന്ധത്തെ ആസ്പദമാക്കിയുള്ളതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

'ഡാഡ്' ചിത്രത്തിന്റെ നിര്‍മ്മാണവേളയില്‍ സുരാജിനൊപ്പം അഭിനയിച്ച അനുഭവം കന്നഡ സിനിമാ നിര്‍മ്മാതാവും നടനുമായ അരവിന്ദ് കുപ്ലിക്കര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 'ചെറിയ വേഷമാണെങ്കിലും അത്ഭുത നടന്‍ സുരാജ് വെഞ്ഞാറമൂടിനോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. കഥാപാത്രത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ എനിക്ക് വലിയ പ്രചോദനമായി. അദ്ദേഹത്തോടൊപ്പം സഹനടനായി അഭിനയിച്ചത് ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു,' അരവിന്ദ് കുപ്ലിക്കര്‍ കുറിച്ചു. 

'അസുരന്‍', 'വിടുതലൈ 2' എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ കെന്‍ കരുണാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് പ്രധാന വേഷത്തിലെത്തുന്നത്. 'ജയിലര്‍ 2'ന് ശേഷം അദ്ദേഹം അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. മലയാളത്തില്‍ ടൊവീനോ തോമസ് നായകനായ 'നരിവേട്ട'യാണ് സുരാജ് അവസാനമായി അഭിനയിച്ച ചിത്രം. 'ഐ നോബഡി', '2 ജെന്റില്‍മെന്‍', 'വാക്ക്' തുടങ്ങിയ ചിത്രങ്ങള്‍ താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
 

shivrajkumar to act with suraj kumar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES