തമിഴിലും ഹിന്ദിയിലും മലയാളത്തിലും അടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരമാണ് ശ്രിയ ശരണ്‍. വിവാഹ ശേഷം സിനിമയില്‍ നിന്ന് ദീര്‍ഘനാളായി വിട്ടുനില്‍ക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഭര്‍ത്താവ് ആന്‍ഡ്രേയ് കൊഷ്ചീവിനും മകള്‍ രാധയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം മാലിദ്വീപില്‍ അവധി ആഘോഷിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചു.
2018 ലായിരുന്നു നടി ശ്രിയ ശരണും ആന്‍ഡ്രേയ് കൊഷ്ചീവും വിവാഹിതരായത്. മാലിദ്വീപില്‍ വച്ചാണ് ആന്‍ഡ്രേയെ ആദ്യം പരിചയപ്പെട്ടതെന്നും അപ്പോള്‍ താനൊരു നടിയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും ശ്രിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീട് എന്റെ സിനിമകള്‍ ഓണ്‍ലൈനിലുണ്ടോയെന്നു ചോദിക്കുകയും അദ്ദേഹം കാണുകയും ചെയ്തതായി ശ്രിയ പറഞ്ഞു.
2001 ല്‍ ഇറങ്ങിയ 'ഇഷ്ടം' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയ? അഭിനയരംഗത്തെത്തുന്നത്. പിന്നീട് 2003ല്‍ റിതേഷ് ദേശ്മുഖിനും ജനീലിയ ഡിസൂസയ്ക്കുമൊപ്പം 'തുജേ മേരീ കസ'ത്തിലൂടെ ബോളിവുഡിലേക്കും എത്തി. അജയ് ദേവ്ഗണിന്റെ 'ദൃശ്യ'മായിരുന്നു ശ്രിയയുടെ അവസാന ബോളിവുഡ് ചിത്രം. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ പൃഥ്വിരാജിന്റെ നായികയായി 'പോക്കിരിരാജ'യിലും ശ്രിയ അഭിനയിച്ചിരുന്നു.
വിവാഹശേഷം അഭിനയത്തില്‍നിന്നും വിട്ടുനില്‍ക്കുന്ന ശ്രിയ എസ്.എസ്.രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' സിനിമയില്‍ അതിഥി താരമായും അഭിനയിച്ചു. 2021 ജനുവരിയിലാണ് ശ്രിയയ്ക്കും ആന്‍ഡ്രേയ് കൊഷ്ചീവിനും മകള്‍ പിറന്നത്