'ലാലേട്ടന്റെ രാജി എല്ലാവരെയും ഞെട്ടിച്ചു, ഒറ്റപ്പെട്ടെന്ന് തോന്നിയതുകൊണ്ടാകാം'; 'അമ്മ' സംഘടനയ്ക്ക് ഒരു പ്രതിച്ഛായാമാറ്റം അനിവാര്യമെന്ന് ശ്വേതാ മേനോന്‍ 

Malayalilife
 'ലാലേട്ടന്റെ രാജി എല്ലാവരെയും ഞെട്ടിച്ചു, ഒറ്റപ്പെട്ടെന്ന് തോന്നിയതുകൊണ്ടാകാം'; 'അമ്മ' സംഘടനയ്ക്ക് ഒരു പ്രതിച്ഛായാമാറ്റം അനിവാര്യമെന്ന് ശ്വേതാ മേനോന്‍ 

അമ്മ' സംഘടനയ്ക്ക് ഒരു പ്രതിച്ഛായാമാറ്റം അനിവാര്യമാണെന്ന് പ്രസിഡന്റും സംഘടനയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയുമായ ശ്വേതാ മേനോന്‍. മുന്‍ പ്രസിഡന്റ് മോഹന്‍ലാല്‍ സ്ഥാനമൊഴിഞ്ഞത് ഒറ്റപ്പെട്ടുപോയി എന്ന് തോന്നിയതുകൊണ്ടാകാമെന്നും 'ദി ഹോളിവുഡ് റിപ്പോര്‍ട്ടറി'ന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ അഭിപ്രായപ്പെട്ടു.

മലയാള സിനിമയില്‍ ഒരു പുതിയ യുഗം ആരംഭിക്കുമ്പോള്‍, മുന്‍പ് പഠിച്ച ചില കാര്യങ്ങള്‍ മറക്കേണ്ട സമയമാണിതെന്ന് ശ്വേത പറഞ്ഞു. 'മോഹന്‍ലാല്‍, മമ്മൂട്ടി, ഇന്നസെന്റ് എന്നിവര്‍ സംഘടനയുടെ തലപ്പത്തുണ്ടായിരുന്നപ്പോള്‍ ഞാന്‍ ഭാരവാഹിയായിരുന്നു. അവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. എന്നാല്‍ ഇപ്പോള്‍, പഠിച്ച ചില കാര്യങ്ങള്‍ മറക്കാനും പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനും സമയമായിരിക്കുന്നു. സംഘടനയില്‍ ഒരു പുതിയ തരംഗം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു,' അവര്‍ വ്യക്തമാക്കി. 'അമ്മ' തകര്‍ന്നുപോകാതെ സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട സാഹചര്യത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ചും ശ്വേതാ മേനോന്‍ സംസാരിച്ചു. 'ലാലേട്ടന്റെ രാജി എല്ലാവരെയും ഞെട്ടിച്ചു. അത് അദ്ദേഹത്തെ സംബന്ധിച്ച് വലിയൊരു തീരുമാനമായിരുന്നു. പ്രത്യക്ഷത്തിലല്ലെങ്കിലും അദ്ദേഹം ഒറ്റപ്പെട്ടുപോയതായി എനിക്കുറപ്പുണ്ട്. എളുപ്പത്തില്‍ തോല്‍വി സമ്മതിക്കുന്ന ആളല്ല അദ്ദേഹം. 

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഞാന്‍ ആറ് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്, അങ്ങനെയൊരു രാജി അദ്ദേഹത്തിന്റെ സ്വഭാവത്തിന് ചേര്‍ന്നതായി തോന്നിയില്ല,' അവര്‍ പറഞ്ഞു. പ്രസിഡന്റായുള്ള തന്റെ തിരഞ്ഞെടുപ്പ് ചരിത്രപരമാണെങ്കിലും, ചരിത്രം സൃഷ്ടിക്കുക എന്നത് തന്റെ ലക്ഷ്യമല്ലെന്നും ശ്വേത വ്യക്തമാക്കി. 'അമ്മ'യിലെ പ്രവര്‍ത്തനം പൂര്‍ണമായും നിസ്വാര്‍ത്ഥ സേവനമാണെന്നും ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെ പ്രതിബദ്ധതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

shweta menon says-mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES