നിങ്ങള്‍ പറയുന്ന വേഷം ഞാന്‍ ചെയ്യണമെങ്കില്‍ ഞാന്‍ പറയുന്ന പ്രതിഫലം തരേണ്ടി വരുമെന്ന് പറഞ്ഞു; ഓഗസ്റ്റ് 15 എന്ന ചിത്രത്തിലെ വേഷത്തെക്കുറിച്ച് സിദ്ധിഖ്

Malayalilife
topbanner
നിങ്ങള്‍ പറയുന്ന വേഷം ഞാന്‍ ചെയ്യണമെങ്കില്‍ ഞാന്‍ പറയുന്ന പ്രതിഫലം തരേണ്ടി വരുമെന്ന് പറഞ്ഞു; ഓഗസ്റ്റ് 15 എന്ന ചിത്രത്തിലെ വേഷത്തെക്കുറിച്ച് സിദ്ധിഖ്

ഹനടനായും  നായകനായും വില്ലനായുമൊക്കെ നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ താരമാണ് സിദ്ധിഖ്. വക്കീലായും കളളനായും പോലീസ് ഓഫീസറായുമെല്ലാം താരം സ്‌ക്രീന്‍ എത്താറുണ്ട്. ഏതു കഥാപാത്രവും അനായാസം ഇണങ്ങുന്ന നടന്‍ കൂടിയാണ് താരം. ഇപ്പോള്‍ താന്‍ സിനിമയില്‍ അഭിനയിച്ച വേഷങ്ങളെക്കുറിച്ച് പറയുകയാണ് താരം. 

താന്‍ ചെയ്ത ചില വേഷങ്ങള്‍ സംവിധായകരോടും നിര്‍മ്മാതാക്കളോടും ചോദിച്ചു വാങ്ങിയിട്ടുള്ളതാണെന്നാണ് താര പറയുന്നത്. ഷാജി കൈലാസ് - മമ്മൂട്ടി ടീമിന്റെ 'ഓഗസ്റ്റ് പതിനഞ്ച്' എന്ന സിനിമയിലെ കില്ലര്‍ വേഷംഅങ്ങോട്ട് ചോദിച്ചു വാങ്ങിച്ചതാണെന്നും ഒരു തമിഴ് നടനെ കൊണ്ട് ചെയ്യിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന വേഷം താന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നും തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് സിദ്ധിഖ് പറയുന്നു.

'ഓഗസ്റ്റ് പതിനഞ്ച്' എന്ന സിനിമയിലെ കില്ലര്‍ വേഷം തമിഴില്‍ നിന്ന് ഒരു നടനെ കൊണ്ട് ചെയ്യിക്കാനായിരുന്നു തീരുമാനം. പക്ഷേ എനിക്ക് ആ വേഷം ചെയ്യാന്‍ അത്രത്തോളം ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ ഷാജിയോട് പറഞ്ഞു, 'തമിഴില്‍ നിന്ന് അങ്ങനെയൊരു നടനെ കൊണ്ട് വരേണ്ട ഇവിടെ ഞങ്ങളെപോലെയുള്ളവര്‍ അങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യുമല്ലോ'. ആ വേഷം എനിക്ക് നല്‍കിയാല്‍ നിങ്ങള്‍ പറയുന്ന പ്രതിഫലം നല്‍കിയാല്‍ മതിയെന്ന് ഞാന്‍ അതിന്റെ നിര്‍മ്മതാവിനോട് പറഞ്ഞു.

മറിച്ച് നിങ്ങള്‍ പറയുന്ന വേഷം ഞാന്‍ ചെയ്യണമെങ്കില്‍ ഞാന്‍ പറയുന്ന പ്രതിഫലം തരേണ്ടി വരുമെന്ന് പറഞ്ഞു.അങ്ങനെ തന്ത്രപരമായ ഒരു നീക്കത്തിലൂടെയാണ് ഓഗസ്റ്റ് പതിനഞ്ചിലെ കില്ലര്‍ വേഷം ഞാന്‍ സ്വന്തമാക്കിയത്. മമ്മൂട്ടി -ഷാജി കൈലാസ് -എസ്എന്‍ സ്വാമി ടീമിന്റെ ഓഗസ്റ്റ് പതിനഞ്ചില്‍ 'പെരുമാള്‍' എന്ന കഥാപാത്രത്തെ വീണ്ടും പുനവതരിപ്പിക്കുകയായിരുന്നു.

Read more topics: # siddique ,# august 15 movie
siddique about august 15 movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES