മലയാളികള്‍ക്ക് സുപരിചിതരായ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. ഇപ്പോള്‍ പൊതുപ്രവര്‍ത്തനവുമായി തിരക്കിലാണ് കൃഷ്ണകുമാറെങ്കില്‍ ബിസിനസും മോഡലിങ്ങും വ്‌ളോഗിങ്ങുമൊക്കെയായി സോഷ്യല്‍ ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ് ഭാര്യ സിന്ധു കൃഷ്ണകുമാറും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയും.കുടുംബത്തിലെ എല്ലാ വിശേഷങ്ങളും എല്ലാവരും തങ്ങളുടെ യൂട്യൂബ് വീഡിയോകളിലൂടെ പങ്കുവയ്ക്കാറുണ്ട്.
അടുത്ത കാലത്ത് ദിയയ്ക്ക് ജനിച്ച കുഞ്ഞ് ഓമിയെ ചുറ്റിപ്പറ്റിയാണ് എല്ലാ വീഡിയോകളും. എന്നാല്‍ പതിവിന് വിപരീതമായി ഓണക്കാലത്ത് അധികം വീഡിയോകളൊന്നും കുടുംബത്തില്‍ നിന്നും ഉണ്ടായില്ല. ഇതിനു കാരണം കുഞ്ഞ് ഓമി ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു.ദിയയുടെ ഒന്നാം വിവാഹ വാര്‍ഷികവും കുഞ്ഞിന്റെ ഫേസ് റിവീലിങ്ങും തിരുവോണവും ഒരുമിച്ച് ആഘോഷിക്കാന്‍ ആയിരുന്നു പ്ലാന്‍. എങ്കിലും ഓമിയുടെ അസുഖം കാരണം എല്ലാം തകിടം മറിഞ്ഞു. ഓമി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് കുടുംബം ഓണം ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ സിന്ധു കൃഷ്ണ പങ്കുവെച്ചിരുന്നു.
ഇതേസമയം തന്നെ സിന്ധു കൃഷ്ണയുടെ അച്ഛനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അച്ഛന്‍ ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ തുടരുകയാണ്. ഈ വീഡിയോയ്ക്ക് താഴെയും ചിലര്‍ കുടുംബത്തിനെതിരെ അധിക്ഷേപവുമായി രംഗത്തു വന്നിരുന്നു. സ്വന്തം അച്ഛന്‍ ഐസിയുവില്‍ കിടക്കുമ്പോള്‍ ലേറ്റ് ആയിട്ട് ആണേലും ഓണം ആഘോഷിക്കാന്‍ കാണിച്ച ആ മനസ്... എന്നത് ഉള്‍പ്പെടെ വലിയ വിമര്‍ശനങ്ങളും ചിലര്‍ ഉന്നയിച്ചിരുന്നു. ഇതുകൂടാതെ ഓണാഘോഷത്തിന് അശ്വിന്റെ കുടുംബം എവിടെയെന്നും ചിലര്‍ ചോദിച്ചിരുന്നു.
പുതിയ വീഡിയോയിലൂടെ ഇതിനെല്ലാം മറുപടി പറഞ്ഞിരിക്കുകയാണ് സിന്ധു കൃഷ്ണ. അശ്വിന്റെ അച്ഛന് ചിക്കന്‍പോക്സ് ആയതു കൊണ്ട് പബ്ലിക്കില്‍ എവിടെയും പോയിരുന്നില്ല. വീട്ടില്‍ തന്നെ ക്വാറന്റീന്‍ പോലെയായിരുന്നു. സെപ്റ്റംബര്‍ മാസം മുഴുവന്‍ ഹോസ്പിറ്റല്‍ കേസുമായി തിരക്കായിരുന്നുവെന്ന് സിന്ധു പറഞ്ഞു. ഈ മാസം രണ്ടു ദിവസം മാത്രമാണ് ഡാഡിക്ക് വീട്ടില്‍ നില്‍ക്കാന്‍ കഴിഞ്ഞത്. ഇതൊക്കെ സങ്കടകരമായ കാര്യമാണ്. പേരന്റ്സിന് ഒരിക്കല്‍ പ്രായമാകും. നമുക്കു പോലും വയസായി. അച്ഛന്‍ ഐസിയുവില്‍ കിടക്കുമ്പോള്‍ ഓണം ആഘോഷിക്കുന്നു എന്നൊക്കെ ചിലര്‍ പറഞ്ഞിരുന്നു. ലൈഫില്‍ പലതും സംഭവിക്കുന്നുണ്ടാവും. നല്ല കാര്യങ്ങളും മോശം കാര്യങ്ങളും. അതെല്ലാം ബാലന്‍സ് ചെയ്ത് കൊണ്ടുപോകാന്‍ കഴിയണമെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.
ഓമിയെക്കുറിച്ചും ദിയയെക്കുറിച്ചും സിന്ധുകൃഷ്ണ പങ്കിട്ട്ത് ഇങ്ങനെയാണ്. ദിയയുടെ വികാരങ്ങളും കരുതലും തന്റെ ആദ്യത്തെ മകള്‍ അഹാന ജനിച്ചപ്പോഴുള്ള അനുഭവങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായി സിന്ധു പറഞ്ഞു.ലോക്ക്ഡൗണ്‍ കാലത്താണ് ദിയയുടെ കുഞ്ഞ് ജനിച്ചത്. ഇപ്പോള്‍ വീട്ടില്‍ നിയോം എന്ന ഓമിയോടൊപ്പം സമയം ചെലവഴിക്കുന്നതിലാണ് ദിയ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 'ഓമി എപ്പോഴും ഓസിയോടൊപ്പം ആയിരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഓസി അത് നന്നായി ആസ്വദിക്കുന്നുണ്ട്. ഓസിയുടെ കരുതല്‍ കാണുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്,' സിന്ധു കൃഷ്ണ തന്റെ വ്‌ളോഗില്‍ പറഞ്ഞു.
താന്‍ ആദ്യത്തെ മകള്‍ അഹാനയുടെ ജനനസമയത്ത് ഇതേപോലെ പൊസസീവ് ആയിരുന്നു എന്ന് സിന്ധു ഓര്‍ത്തെടുത്തു. 'അമ്മു (അഹാന) എപ്പോഴും എന്റെ കൂടെ തന്നെയായിരിക്കണം എന്നായിരുന്നു. ഞാന്‍ വളരെ പൊസസീവ് ആയിരുന്നു. നമ്മളോട് കുട്ടിക്ക് തോന്നുന്ന ഒരു അറ്റാച്ച്‌മെന്റ് ആദ്യമായി അനുഭവിക്കുമ്പോള്‍ വല്ലാത്തൊരു ഫീല്‍ ആണ്. എപ്പോഴും കുഞ്ഞിനെ കയ്യിലെടുക്കാന്‍ തോന്നും. ഓസിയും ഇപ്പോള്‍ അത് അനുഭവിക്കുന്നു,' സിന്ധു വ്യക്തമാക്കി.