ആലോചിക്കുമ്പോള്‍ സങ്കടമുണ്ട്; അവരുടെ വീട്ടുകാര്‍ അടക്കം പലതും അനുഭവിക്കേണ്ടി വരുന്നു; അവര്‍ക്ക് ഇതിന്റെയൊക്കെ വല്ല ആവശ്യമുണ്ടായിരുന്നോ? സത്യം പറഞ്ഞെങ്കില്‍ ഇതൊന്നും വരില്ലായിരുന്നു; മാന്യമായിട്ടാണ് ഞങ്ങള്‍ പെരുമാറിയത്;  തട്ടിപ്പ് കേസിനെ കുറിച്ച് സിന്ധു കൃഷ്ണ പറഞ്ഞത്

Malayalilife
 ആലോചിക്കുമ്പോള്‍ സങ്കടമുണ്ട്; അവരുടെ വീട്ടുകാര്‍ അടക്കം പലതും അനുഭവിക്കേണ്ടി വരുന്നു; അവര്‍ക്ക് ഇതിന്റെയൊക്കെ വല്ല ആവശ്യമുണ്ടായിരുന്നോ? സത്യം പറഞ്ഞെങ്കില്‍ ഇതൊന്നും വരില്ലായിരുന്നു; മാന്യമായിട്ടാണ് ഞങ്ങള്‍ പെരുമാറിയത്;  തട്ടിപ്പ് കേസിനെ കുറിച്ച് സിന്ധു കൃഷ്ണ പറഞ്ഞത്

കഴിഞ്ഞ ദിവസമാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചത്. കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് മുന്‍ ജീവനക്കാരികള്‍ തട്ടിപ്പ് നടത്തിയതായി സമ്മതിച്ചത്. 40 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായാണ് വിവരങ്ങള്‍ ലഭിക്കുന്നത്. ഇപ്പോഴിതാ, ആ തട്ടിപ്പ് കേസില്‍ കൂടുതല്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ദിയയുടെ അമ്മ സിന്ധു കൃഷ്ണ. ഇത്ര വലിയ തട്ടിപ്പ് കാണിച്ചിട്ടും തങ്ങള്‍ മാന്യമായാണ് ആ പെണ്‍കുട്ടികളോട് പെരുമാറിയതെന്ന് സിന്ധു തുറന്നുപറഞ്ഞു.

സിന്ധുവിന്റെ വാക്കുകള്‍..
'ഓ ബൈ ഓസിയില്‍ നിന്നും പണം തട്ടിയ പെണ്‍കുട്ടികള്‍ പോലീസില്‍ കീഴടങ്ങിയത് നിങ്ങള്‍ പലരും ടിവിയില്‍ കണ്ട് കാണും. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. അവര്‍ ഇപ്പോള്‍ സബ് ജയിലിലാണ് ഉള്ളത്. ഇനി പോലീസ് കസ്റ്റഡിയും തെളിവെടുപ്പും എല്ലാം ഉണ്ടാകും. എല്ലാം തുറന്ന് സമ്മതിച്ച് പണം തിരികെ കൊടുത്ത് ഒതുക്കി തീര്‍ത്താല്‍ മതിയായിരുന്നുവെന്ന് അവര്‍ ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും.

അത്രയേറെ തട്ടിപ്പ് കാണിച്ചിട്ടും ഞങ്ങള്‍ മാന്യമായാണ് അവരോട് പെരുമാറിയത്. പൈസ തിരികെ കൊണ്ട് തരാമെന്ന് പറഞ്ഞ് പോയവരാണ് മറ്റാരുടെയോ ഉപദേശം കേട്ട് ഞങ്ങള്‍ക്ക് എതിരെ കേസ് കൊടുത്തതും പ്രസ്മീറ്റ് വിളിച്ചതും. അവര്‍ പണം തന്ന് സത്യം തുറന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഇന്ന് മീഡിയയില്‍ പേരൊന്നും വരില്ലായിരുന്നു.

ആലോചിക്കുമ്പോള്‍ സങ്കടമുണ്ട്. അവരുടെ വീട്ടുകാര്‍ അടക്കം പലതും അനുഭവിക്കേണ്ടി വരുന്നു. അതില്‍ ഒരു കുട്ടിയുടെ അച്ഛന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. അവര്‍ മൂന്ന് പെണ്‍കുട്ടികളും ഈ സംഭവത്തിനുശേഷം പിരിഞ്ഞിരുന്നു. വിനീതയും രാധുവും ഒരു ഗ്രൂപ്പായി. ദിവ്യ അവരുടെ അടുത്ത് നിന്നും പോയി. ദിവ്യയ്ക്ക് വേറൊരു വക്കീല്‍ ആയിരുന്നു'', എന്നും സിന്ധു കൃഷ്ണ തുറന്നുപറഞ്ഞു

sindu kirshna about fraud case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES