ചാക്കോച്ചനൊപ്പമുള്ള ഫോട്ടോ എന്നെ കോളേജിലെ സ്റ്റാറാക്കിയെന്ന് റിമി ടോമി; ഇരുപത് വര്‍ഷം മുമ്പുള്ള ഇരുവരുടെയും ചിത്രം തനിക്ക് തന്നത് ചാക്കോച്ചന്‍; വൈറലായ റിമിയുടെ പോസ്റ്റ് കാണാം..!!

Malayalilife
topbanner
 ചാക്കോച്ചനൊപ്പമുള്ള ഫോട്ടോ എന്നെ കോളേജിലെ സ്റ്റാറാക്കിയെന്ന് റിമി ടോമി; ഇരുപത് വര്‍ഷം മുമ്പുള്ള ഇരുവരുടെയും ചിത്രം തനിക്ക് തന്നത് ചാക്കോച്ചന്‍; വൈറലായ റിമിയുടെ പോസ്റ്റ് കാണാം..!!


ഗായിക, നടി, അവതാരക എന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് റിമി ടോമി. താര ജാഡകള്‍ ഇല്ലാതെ ആരോടും പെട്ടെന്ന് സംസാരിക്കുന്ന പ്രകൃതമാണ താരത്തിന്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ ആളുകളെ കൈയ്യിലെടുക്കാനും സാധിക്കും. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരത്തിന് നാല് ലക്ഷത്തിലേറെ ഫോളോവേഴ്‌സാണുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ താരം തന്റെ ഇന്‍സ്റ്റാ പേജിലൂടെ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായിരിക്കുന്നത്...

താര ജാഡകള്‍ ഇല്ലാതെ ആരോടും പെട്ടെന്ന് സംസാരിക്കുന്ന പ്രകൃതമാണ് റിമിയുടേത്. ഇപ്പോള്‍ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ അവതാരകയായ താരം നിരവധി സിനിമാ, സീരിയല്‍ താരങ്ങളെ പരിപാടിയില്‍ കൊണ്ടുവന്ന് വെള്ളം കുടിപ്പിക്കാറുണ്ട്. മറ്റു ചില റിയാലിറ്റി ഷോകളിലും ജഡ്ജ് ആയി താരം എത്താറുമുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ താരത്തിന് നാല് ലക്ഷത്തിലേറെ ഫോളോവേഴ്‌സാണുള്ളത്. കൊറോണ പ്രമാണിച്ച് രാജ്യത്ത് ലോക് ഡൗണ്‍ കാലമായതിനാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പഴയ ചിത്രങ്ങളുടെ കുത്തിപൊക്കലുകളുടെ കാലം കൂടിയാണല്ലോ, അത്തരത്തില്‍ ഒരു പഴയ ചിത്രം ഇപ്പോള്‍ ഇന്‍സ്റ്റയില്‍ താരം പങ്കുവെച്ചതാണ് വൈറലാവുന്നത്. ചിത്രം പങ്കുവെച്ചതിന് പിന്നാലെ ചിത്രത്തിന് നിരവധി കമന്റുകളും ലൈക്കുകളുമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. 

20 വര്‍ഷം പഴക്കമുള്ള ഈ ചിത്രം ഇപ്പോള്‍ തപ്പി എടുത്ത ആള്‍ക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിറം സിനിമ ഹിറ്റ് ആയ സമയം ആയിരുന്നു, ചാക്കോച്ചന്‍ എന്നാല്‍ പെണ്‍പിള്ളേരുടെ ഹരം, അങ്ങനെയുള്ളൊരു സമയത്ത് ആരാധനയോടെ ഓട്ടോഗ്രാഫിനായി നില്‍ക്കുന്ന ഞാന്‍ എന്നും ചിത്രത്തോടൊപ്പം റിമി കുറിച്ചിട്ടുണ്ട്. കൂടാതെ ഈ ചിത്രം അന്ന് പത്രത്തില്‍ വന്നപ്പോള്‍ പാല അല്‍ഫോന്‍സാ കോളേജില്‍ താന്‍ സ്റ്റാര്‍ ആയി മാറിയെന്നും ഇന്നലെ ഈ ചാക്കോച്ചന്‍ തന്നെ ആണ് ഈ ചിത്രം തനിക്ക് അയച്ച് തന്നതെന്നും താരം കുറിച്ചിരിക്കുകയാണ്.

നായകനൊപ്പം ഒരു നിമിഷം, കലോത്സവത്തില്‍ ഉദ്ഘാടനത്തിനായെത്തിയ നടന്‍ കുഞ്ചാക്കോ ബോബനെ കലോത്സവത്തിനെത്തിയ വിദ്യാര്‍ഥിനികള്‍ ഓട്ടോഗ്രാഫിനായി വളഞ്ഞപ്പോള്‍ എന്ന അടിക്കുറിപ്പുമായുള്ളതാണ് റിമി പങ്കുവെച്ചിരിക്കുന്ന ചിത്രം. ഇന്‍സ്റ്റയില്‍ പങ്കുവെച്ച ഉടനെ ചിത്രത്തിന് നിരവധി ലൈക്കുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 

Oru 20 varsham pazhakamula e photo ipo thapi edutha alk oru

rimi tomy shares an old picture with kunchacko boban from her college days

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES