Latest News

'ഗിഫ്റ്റു'മായി സോണിയ അഗര്‍വാളിന്റെ ശക്തമായ തിരിച്ചു വരവ്; ചിത്രം വെള്ളിയാഴ്ച്ച  തിയേറ്ററുകളിലേക്ക്

Malayalilife
 'ഗിഫ്റ്റു'മായി സോണിയ അഗര്‍വാളിന്റെ ശക്തമായ തിരിച്ചു വരവ്; ചിത്രം വെള്ളിയാഴ്ച്ച  തിയേറ്ററുകളിലേക്ക്

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഏറെ ശ്രദ്ധിച്ച നേടിയ കാതല്‍ കൊണ്ടൈന്‍, 7G റൈന്‍ബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ചിത്രങ്ങളിലെ നായികയും തെന്നിന്ത്യന്‍ താരവുമായ സോണിയ അഗര്‍വാള്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന പുതിയ ചിത്രം ഗിഫ്റ്റ് നവംബര്‍ 07ന് തീയേറ്ററുകളിലേക്ക് എത്തുന്നു. നീണ്ട ഇടവേളക്ക് ശേഷം ആണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി സോണിയ തിരിച്ചു വരുന്നത്. 

പാ പാണ്ഡ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ ഒരു ലൈംഗികാതിക്രമക്കേസിനു ശേഷം ജീവിക്കുന്ന ദൃഢനിശ്ചയമുള്ള ഒരു പോലീസുകാരിയുടെ വേഷമാണ് സോണിയ അഗര്‍വാളിന്റെത്. നിരവധി കേസുകള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടും, കേസില്‍ അവര്‍ ഒരു പ്രതിസന്ധി നേരിടുന്നു. അവര്‍ക്ക് ഇപ്പോഴും അത് എങ്ങനെ പിന്തുടരാന്‍ കഴിയുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകര്‍ക്കിടയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയ്ലറിന് ലഭിക്കുന്നത്.

പി.പി സിനിമാസിന്റെ ബാനറില്‍ സംവിധായകന്‍ പാ പാണ്ഡ്യന്‍ തന്നെയാണ് ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം നിര്‍മിക്കുന്നത്. വടിവേലു, കമലകണ്ണന്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് സഹായരാജന്‍ ഫിലിംസ്,സാന്‍ഹ സ്റ്റുഡിയോയും ചേര്‍ന്നാണ്. സോണിയയെ കൂടാതെ ബിര്‍ള ബോസ്, സൂപ്പര്‍ ഗുഡ് സുബ്രഹ്മണി, ക്രെയിന്‍ മനോഹര്‍, ശശി ലയ, രേഖ എന്നിവരും ഗിഫ്റ്റില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീതം ഹമര സി.വി, ഛായാഗ്രഹണം രാജദുരൈയും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന് രണ്ട് എഡിറ്റര്‍മാരുണ്ട്, ഡേവിഡ് അജയ്, ഗണേഷ്. ഡിസ്ട്രിബൂഷന്‍ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി.ആര്‍.ഒ (കേരള): പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Read more topics: # ഗിഫ്റ്റ്
sonia agarwal gift

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES