പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജിനെ സ്‌നേഹം കൊണ്ട് പൊതിയുകയാണ് ആരാധകരും സുഹൃത്തുക്കളുമെല്ലാം. നിരവധി താരങ്ങളാണ് പൃഥ്വിക്ക് പിറന്നാള്‍ ആശംസിച്ച് എത്തിയിരിക്കുന്നത്. ദാദയ്ക്ക് സര്‍പ്രൈസ് സമ്മാനമൊരുക്കുകയായിരുന്നു ആലി. ഒരു ആട്ടിന്‍കുട്ടിയുടെ രൂപമുള്ള കേക്കാണ് ഇത്. പിറന്നാള്‍ ആഘോഷത്തിന് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത കേക്കിന്റെ ചിത്രത്തിന്റെ രഹസ്യവും പൃഥ്വി പങ്കുവച്ചിരുന്നു. ദ ഷുഗര്‍സിഫ്റ്ററാണ് താരത്തിനായി സുപ്രിയയുടെ ആവശ്യപ്രകാരം കേക്ക്് ഡിസൈന്‍ ചെയ്തത്. ഇപ്പോള്‍ തനിക്ക് കിട്ടിയ മറ്റൊരു സര്‍പ്രൈസ് കേക്കിന്റെ ചിത്രം പങ്കുവച്ച് എത്തിയിരിക്കയാണ് പൃഥ്വിരാജ്.
സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വീട്ടുകാരും ആരാധാകരുമെല്ലാം പിറന്നാള്‍ സ്‌നേഹം കൊണ്ട് പൃഥ്വിരാജിനെ മൂടുകയാണ്. അതിനിടെ തനിക്ക് ലഭിച്ച ഒരു കിടലന്‍ കേക്കിന്റെ ചിത്രവുമായി എത്തിയിരിക്കയാണ് പൃഥ്വിരാജ്. Fe t_e ബേക്ക് ഹൌസാണ് പൃഥ്വിയെ ഞെട്ടിച്ച ഈ കേക്ക് സമ്മാനിച്ചിരിക്കുന്നത്. ഒരു മാഗസിനില്‍ നിന്നും പുറത്തേക്ക് വരുന്ന ഫിലിം റോളുകളില്‍ ഓരോന്നിലും പൃഥ്വിരാജിന്റെ കഥാപാത്രങ്ങളെ അടയാളപ്പെടുത്തുന്ന കേക്കാണിത്. അടിമുടി സിനിമയായൊരു കേക്ക്. കൂട്ടത്തില്‍ പൃഥ്വിയുടേയും സുപ്രിയയുടേയും അല്ലിയുടേയും ചിത്രങ്ങള്‍ വേറെയും.
പൃഥ്വിരാജിന്റെ നല്ല പാതികൂടിയായ സുപ്രിയയും ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നു പോയ വര്‍ഷത്തിന് ശേഷം, ജീവിതത്തിലെ എല്ലാ സുഖദുഃഖങ്ങളിലും എന്നും സ്നേഹം പങ്കിട്ടു ജീവിക്കാമെന്ന ശുഭപ്രതീക്ഷയാണ് സുപ്രിയ ഭര്‍ത്താവിന് പിറന്നാള്‍ ആശംസിച്ച് പങ്കുവച്ചത്. കൊച്ചിയിലെ സുഹൃത്തുക്കള്‍ പൃഥ്വിരാജിന്റെ പിറന്നാളില്‍ ലോക്ഡൗണിലും ആഘോഷമൊരുക്കിയിട്ടുണ്ടെന്നാണ് സൂചന. ചേട്ടത്തികൂടിയായ പൂര്‍ണിമ സഹോദരന്‍ ഇന്ദ്രജിത്ത് തുടങ്ങിയവരും കൊച്ചച്ചന് പിറന്നാള്‍ ആശംസിച്ച് പ്രാര്‍ഥന, നക്ഷത്ര ഇന്ദ്രജിത്ത് തുടങ്ങിയവരും എത്തിയിട്ടുണ്ട്.