ത്രില്ലറിനൊപ്പം പ്രണയവും പ്രതികാരവും മാസ് ചിത്രങ്ങളും ഒക്കെ കണ്ട മലയാളിക്ക് വേറിട്ട അനുഭവം ഒരുക്കുകയാണ് നവാഗതനായ സംവിധായകന്‍ ശ്രീലാല്‍ നാരായണന്‍. പന്ത്രണ്ട് വര്‍ഷത്തോളമായി പരസ്യസംവിധായകനായി പ്രശസ്തമായ പല ബ്രാന്‍ഡുകളുടെയും കൂടെ പ്രവര്‍ത്തിച്ച ശ്രീലാല്‍ നാരായണന്‍, യുവതാരങ്ങളായ ആദില്‍ ഇബ്രാഹിം, ആരാധ്യ ആന്‍, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീലാല്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ റൊമാന്റിക് ത്രില്ലര്‍ ആണ് 'സ്പ്രിംഗ്'. ബദുഷാസ് സില്‍വര്‍ സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റ്, ലൈം ടീ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മഞ്ജു ബാദുഷ, ഷാഹുല്‍ ഹമീദ്, ശ്രീലാല്‍ എം എന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ജനുവരി ആദ്യത്തോടെ തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ പൂജിത മേനോന്‍, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പില്‍ അശോകന്‍, വിനീത് തട്ടില്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
സുനില്‍ ജി പ്രകാശനാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മ്യൂസിക്- അലോഷ്യ പീറ്റര്‍, എഡിറ്റര്‍- ജിത്ത് ജോഷി, ആര്‍ട്ട്- ജയന്‍ ക്രയോണ്‍സ്, ലിറിക്‌സ്- അര്‍ജുന്‍ സുബ്രന്‍ & ശ്രീലാല്‍, പ്രോജക്ട് & പബ്ലിസിറ്റി ഡിസൈന്‍- ലൈം ടീ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സക്കീര്‍ ഹുസ്സൈന്‍, മേക്കപ്പ്- അനീഷ് വൈപ്പിന്‍, കോസ്റ്റ്യൂംസ്- ദീപ്തി അനുരാഗ്, കൊറിയോഗ്രഫി- ശ്രീജിത്ത് ഡാന്‍സിറ്റി, ഡി.ഐ- കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്- ഷിനോയ് പി ദാസ്, സൗണ്ട് ഡിസൈന്‍- ഷെഫിന്‍ മായന്‍, ആക്ഷന്‍- അഷറഫ് ഗുരുക്കള്‍, വി. എഫ്. എക്‌സ്- ലൈവ് ആക്ഷന്‍ സ്റ്റുഡിയോ, സൂപ്പര്‍വിഷന്‍- ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്,
ചീഫ് അസോസിയേറ്റ്- വിജീഷ് പിള്ള & വിനയ് ചെന്നിത്തല, അസോസിയേറ്റ്- അരുണ്‍ & ജിദു, ഡി.ഓ.പി അസിസ്റ്റന്റ്- വിഷ്ണു കണ്ണന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്- ബി.സി ക്രിയേറ്റീവ്‌സ്, പി.ആര്‍.ഓ- പി ശിവപ്രസാദ്, സ്റ്റില്‍സ്- സേതു അത്തിപ്പിള്ളില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.