Latest News

ഒരുപാട് നല്ല കാര്യങ്ങള്‍ നടന്ന വീട്; ആദ്യമായി സുധാപ്പൂ പിച്ചവെച്ച വീട്; അമ്മൂമ്മയുടെ അവസാന ദിനങ്ങള്‍ ഈ വീട്ടില്‍; ഈ വീടിന്റെ വെള്ള ടയല്‍ മിസ് ചെയ്യും; പഴയ വീട് ഒരുപാട് മിസ് ചെയ്യുമെന്ന് സൗഭാഗ്യ

Malayalilife
ഒരുപാട് നല്ല കാര്യങ്ങള്‍ നടന്ന വീട്; ആദ്യമായി സുധാപ്പൂ പിച്ചവെച്ച വീട്; അമ്മൂമ്മയുടെ അവസാന ദിനങ്ങള്‍ ഈ വീട്ടില്‍; ഈ വീടിന്റെ വെള്ള ടയല്‍ മിസ് ചെയ്യും; പഴയ വീട് ഒരുപാട് മിസ് ചെയ്യുമെന്ന് സൗഭാഗ്യ

വീക്കിലി വ്‌ളോഗിലൂടെയായി ഒരാഴ്ചത്തെ പ്രധാന വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് സൗഭാഗ്യ വെങ്കിടേഷ്. അഞ്ച് വര്‍ഷത്തിന് ശേഷം രണ്ട് വീടുകളിലായി താമസം മാറ്റിയിരിക്കുകയാണ് അര്‍ജുനും അരുണും. അടുത്തിടെയായിരുന്നു അരുണിനും മക്കള്‍ക്കും കൂട്ടായി വിദ്യയും മകളും എത്തിയത്. അവരുടെ വിവാഹ വിശേഷങ്ങളും സൗഭാഗ്യ പങ്കുവെച്ചിരുന്നു. ആഗ്രഹിച്ച പോലെയൊരാള്‍ തന്നെയാണ് കുടുംബത്തിലേക്ക് വന്നെത്തിയത്. പുതിയ വീട്ടിലേക്ക് മാറിയതിന് ശേഷമുള്ള വിശേഷങ്ങളായിരുന്നു പുതിയ വ്‌ളോഗിലൂടെ കാണിച്ചത്. പുതിയതായി ഡാന്‍സ് ക്ലാസ് സെറ്റ് ചെയ്യുന്നതിന്റെ വിശേഷങ്ങളും കാണിച്ചിരുന്നു. ഇപ്പോഴിതാ പഴയ വീടിന്റെ താക്കോല്‍ തിരികെ നല്‍കുന്നതിന് മുന്‍പ് വീട് ക്ലീന്‍ ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഒരുപാട് സങ്കടത്തോടെയാണ് സൗഭാഗ്യ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാരണം ഒരുപാട് ഓര്‍മ്മകള്‍ നിറയുന്ന വീടാണിത് എന്ന് സൗഭാഗ്യ വീഡിയോയില്‍ പറയുന്നുണ്ട്.

മുന്‍പ് ക്ലീന്‍ ചെയ്തതുകൊണ്ട് ക്ലീന്‍ ചെയ്യുന്ന പരിപാടി വളരെ എളുപ്പമായിരുന്നു. ക്ലീനിങ് ടൈമിലാണ് ഈ വീടിനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ മനസ്സിലേക്ക് എത്തിയത്. വീടിന്റെ വെള്ള ടൈയില്‍ ഒരുപാട് മിസ് ചെയ്യും എന്ന് പറഞ്ഞിരിക്കുകയാണ് സൗഭാഗ്യ. വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തിയിരുന്ന ഭാഗവും ക്ലീന്‍ ചെയ്തു. കീച്ചണും, ഡൈനിങ് ഏരിയയും ഒക്കെ കാണുമ്പോള്‍ ഒരുപാട് മെമ്മറീസാണ് മനസ്സിലേക്ക് കടന്നുവരുന്നത്. ഈ വീട് ഒരുപാട് സ്പെഷ്യലാണ്. ഒരുപാട് ഫസ്റ്റ് കാര്യങ്ങള്‍ നടന്നത് ഈ വീട്ടില്‍ വച്ചാണ്. സുധോപ്പൂവുമായി ആദ്യം എത്തുന്നത് ഈ വീട്ടിലേക്കാണ്. അവളുടെ എല്ലാ കാര്യങ്ങളും ആദ്യം കമഴ്ന്ന് വീണത്, പിച്ചവെച്ചത്, ഇഴയാന്‍ പഠിച്ചത് എല്ലാം ഈ വീട്ടിലാണ്. കൊറെ മെമ്മറീസ് ഗിഫ്റ്റ് ചെയ്ത ബ്യൂട്ടിഫുള്‍ ഹൗസാണിതെന്ന് സൗഭാഗ്യ പറഞ്ഞു. അമ്മൂമ്മയുടെ ലാസ്റ്റ് ഡെയിസും ഈ വീട്ടിലായിരുന്നു. വളരെ സങ്കടത്തോടെയാണ് ഈ വീട്ടില്‍ നിന്നും ഇറങ്ങുന്നത് എന്ന് പറഞ്ഞിരിക്കുകയാണ് സൗഭാഗ്യ.

കഴിഞ്ഞ വീക്കിലാണ് പുതിയ വീട്ടിലേക്ക് മാറുന്നതിന്റെ വീഡിയോ താരം പങ്കുവെച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് സ്വന്തമായ വീട്ടിലേക്ക് മാറുന്നത്. കൊച്ചുബേബി ഇപ്പോള്‍ സ്‌കൂളിലൊക്കെ പോയിത്തുടങ്ങി. ഞങ്ങളുടെ വീടിനടുത്ത് അവളുടെ സ്‌കൂളിന്റെ മറ്റൊരു ബ്രാഞ്ചുണ്ട്. അവളെ പഠിപ്പിച്ചിരുന്ന ടീച്ചറിന്റെ ട്വിന്‍ സിസ്റ്ററാണ് ഇവിടത്തെ ക്ലാസ് ടീച്ചര്‍. അതില്‍ അവള്‍ ഹാപ്പിയാണ്. പുതിയ ആംപിയന്‍സില്‍ കരയുമോ എന്ന കാര്യത്തില്‍ ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ ആ ടീച്ചറെ കണ്ടതോടെ ആള്‍ ഹാപ്പിയായി. രാവിലെ കാറിലാണ് പോയതെങ്കിലും ഉച്ചയ്ക്ക് ബൈക്കില്‍ വരണമെന്നായിരുന്നു അവള്‍ പപ്പയോട് പറഞ്ഞത്. അതുപോലെ ബൈക്കില്‍ പോയി അര്‍ജുന്‍ ചേട്ടന്‍ അവളെ പിക് ചെയ്തു.

ഇടയ്ക്ക് അമ്മയോടൊപ്പമായി ഷൂട്ടിന് പോയതിന്റെ വിശേഷങ്ങളും സൗഭാഗ്യ പങ്കുവെച്ചിരുന്നു. കാലങ്ങള്‍ക്ക് ശേഷമാണ് അമ്മയോടൊപ്പം ഒരു വര്‍ക്ക് ചെയ്യുന്നത്. അതിലൊത്തിരി സന്തോഷമുണ്ട്. സാരിയിലായിരുന്നു ഇരുവരും, ജ്വല്ലറിയുടെ ഷൂട്ടായതിനാല്‍ ഓര്‍ണമെന്‍സൊക്കെ അവരായിരുന്നു തീരുമാനിച്ചത്. അതിനായി അമ്മയോടൊപ്പമാണ് പോയത്, തിരികെ വന്നതും ഒന്നിച്ചായിരുന്നു. വിശന്ന് പൊരിഞ്ഞാണ് വീട്ടിലെത്തിയത്. അമ്മ ആദ്യം എനിക്ക് ഭക്ഷണം ഉണ്ടാക്കി തരികയായിരുന്നു. ഇതൊക്കെ നമ്മുടെ അമ്മ മാത്രം ചെയ്യുന്ന കാര്യമല്ലേയെന്നായിരുന്നു ആ സമയത്ത് ഞാന്‍ ഓര്‍ത്തതെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.

ശനിയാഴ്ച ഓഫീസ് കഴിഞ്ഞ് രാത്രി വിദ്യയും അരുണ്‍ ചേട്ടനും ഞങ്ങളുടെ കൂടെ ചേരും. അവരുടെ വരവ് കൊച്ചുബേബി ശരിക്കും ആഘോഷമാക്കി മാറ്റാറുണ്ട്. പെറ്റ്‌സിനെയൊക്കെ അവരവരുടെ കൂടുകളിലേക്ക് മാറ്റാന്‍ കഴിഞ്ഞു. പഴയ വീടിലേതിനേക്കാളും സെറ്റാണ് അവരെല്ലാം. ഇവിടെ കൂടുതല്‍ സ്‌പേസുണ്ട്. മിക്കവരെയും ഇപ്പോള്‍ ഞങ്ങള്‍ക്ക് അരികിലായി അവരെ നിര്‍ത്താന്‍ പറ്റുന്നുണ്ട്. പെറ്റ്സിന്റെ കൂടിന്റെ പണി ഇപ്പോഴും നടന്നുകൊണ്ട് ഇരിക്കുകയാണ്. എങ്കിലും വീട്ടിലേക്ക് മാറി. എല്ലാം ഒന്ന് സെറ്റായി തുടങ്ങിയിട്ടുണ്ട് എന്നും സൗഭാഗ്യ വീഡിയോയിലൂടെ പറഞ്ഞു.

subhagya venkitesh leaving old house

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES