നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ്. സൗഭാഗ്യയുടെ സോഷ്യല്‍ മീഡിയ കണ്ടന്റുകള്‍ വളരെ വേഗമാണ് വൈറലാകാറ്. സൗഭാഗ്യയുടെ ഭര്‍ത്താവും നടനും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖറും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്.
പുതിയതായി താമസം മാറിയ വാടകവീട്ടിലെ ദൈനംദിനജോലികള്‍ ചെയ്യുന്ന വീഡിയോ അടുത്തിടെയായി സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. ഏറ്റവുമൊടുവില്‍ പോസ്റ്റ് ചെയ്ത വീഡിയോയും അത്തരത്തില്‍ ഉള്ളതാണ്. ''ചിരിച്ചുകൊണ്ട് ജോലി ചെയ്യണമെന്നുണ്ട് പക്ഷേ മറന്നുപോകും. വീഡിയോയില്‍ നിങ്ങള്‍ക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗം കമന്റ് ചെയ്യണം'', എന്നാണ് വീഡിയോയ്‌ക്കൊപ്പം താരം ക്യാപ്ഷനായി കുറിച്ചത്. അടുക്കളപ്പണികളും വീടും പരിസരവും വൃത്തിയാക്കുന്നതും മുതല്‍ പശുക്കള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും തീറ്റ നല്‍കുന്നതും അവയുടെ കൂടുകള്‍ വൃത്തിയാക്കുന്നതും വീഡിയോയില്‍ കാണാം. ഭര്‍ത്താവ് അര്‍ജുനും ജോലികള്‍ ചെയ്യാന്‍ ഒപ്പമുണ്ട്.
എന്റെ കുഞ്ഞ് ഒരുപാട് ജോലികള്‍ ചെയ്യുന്നു'', എന്നാണ് വീഡിയോയ്ക്കു താഴെ സൗഭാഗ്യയുടെ അമ്മ താര കല്യാണ്‍ കുറിച്ചത്. ''2025 ലെ കര്‍ഷകശ്രീ അവാര്‍ഡ് ചേച്ചിക്കുള്ളതാണ്'' എന്നാണ് മറ്റൊരു കമന്റ്. ''കുടുംബത്തോടും സ്വന്തം ജോലിയോടും ഇത്രയും സമര്‍പ്പണം ഉള്ള, സിംപിള്‍ ആയിട്ടുള്ള ഒരു സെലിബ്രിറ്റിയാണ് സൗഭാഗ്യ'', എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
നേരത്തെ സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വിഡിയോയ്ക്ക് താര കല്യാണ്‍ കുറിച്ച കമന്റും വൈറല്‍ ആയിരുന്നു.ശാരീരിക അസ്വസ്ഥതകളുള്ള ഒരു ദിവസം ആ ബുദ്ധിമുട്ടുകള്‍ക്കിടയിലും വീട്ടിലെ പണികളില്‍ മുഴുകുന്ന തന്റെ വിഡിയോ, 'ഒന്നിനും ഒരു ആരോഗ്യം ഇല്ലാത്ത അങ്ങനെയും ചില ദിവസങ്ങള്‍' എന്ന കുറിപ്പോടെയാണ് സൗഭാഗ്യ പോസ്റ്റ് ചെയ്തത്.
ഇതിനു താഴെ 'my heart bleeds' എന്നാണ് വിഷമത്തോടെ താര കല്യാണ്‍ കുറിച്ചത്. 'you were like this only....! I grew up watching you working' എന്നാണ് ഇതിനു സൗഭാഗ്യയുടെ മറുപടി. എന്നാല്‍ സൗഭാഗ്യയെ അഭിനന്ദിച്ചാണ് ആരാധകര്‍ കമന്റിട്ടത്. 'മാം... നിങ്ങള്‍ ഭാഗ്യം ചെയ്തവരാ, ഈ മോള്‍ എത്ര സിമ്പിള്‍ ആണ്' എന്നാണ് ഒരു ആരാധിക കുറിച്ചത്.