നടി താരാകല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷിന് സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരാണുള്ളത്. ഭര്‍ത്താവ് അര്‍ജുനും മകള്‍ സുദര്‍ശനയ്ക്കുമൊപ്പമുള്ള വീട്ടുവിശേഷങ്ങള്‍ സൗഭാഗ്യ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പങ്കുവെയ്ക്കാറുണ്ട്. അഞ്ച് വര്‍ഷത്തിന് ശേഷം ഒറ്റയ്ക്ക് പുതിയ വീട്ടിലേക്ക് മാറിയതിന്റെ വിശേഷങ്ങള്‍ എല്ലാം സൗഭാഗ്യ തന്റെ വീക്കിലി വ്ളോഗിലൂടെ പങ്കുവെച്ചിരുന്നു. അതിന് മുന്‍പ് സൗഭാഗ്യയുടെ ഭര്‍ത്താവായ അര്‍ജുന്റെ ചേട്ടന്‍ അരുണിന്റെ വിവാഹ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. അടുത്തിടെയായിരുന്നു അരുണിന്റെ വിവാഹം കഴിഞ്ഞത്. വിദ്യയെയാണ് അരുണ്‍ വിവാഹം കഴിച്ചിരിക്കുന്നത്. വിദ്യ വിവാഹമോചിതയാണ്. ഒരു പെണ്‍കുട്ടയുടെ അമ്മ കൂടിയാണ് വിദ്യ. ഇപ്പോഴിതാ പുതിയ കുടുംബത്തിന്റെ ഭാഗമായതിന് ശേഷം മകളുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് വിദ്യ. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ജന്മദിനം എന്നാണ് വിദ്യ കുറിച്ചത്.
എനിക്ക് അറിയാം നിന്റെ ജീവിതത്തിലെ ചില വര്‍ഷങ്ങള്‍ ഇരുണ്ട ചില ഓര്‍മകള്‍ കൊണ്ട് നിറഞ്ഞതായിരുന്നുവെന്ന്. പക്ഷെ ഇപ്പോള്‍ നോക്കൂ... ഏറ്റവും മനോഹരമായ കുടുംബം നല്‍കി ദൈവം നമ്മളെ അനുഗ്രഹിച്ചിരിക്കുന്നു. നീ ഈ നിമിഷത്തില്‍ അതീവ സന്തോഷവതിയാണെന്ന് എനിക്ക് അറിയാം. അച്ഛനും അമ്മയ്ക്കും കൊച്ചച്ഛനും ചിത്തിക്കും ചേച്ചിക്കും കൊച്ചുവിനൊപ്പം കേക്ക് മുറിച്ച നിമിഷങ്ങള്‍ നിനക്ക് പ്രിയപ്പെട്ടതാണെന്നും എനിക്ക് അറിയാം. ഈ നിമിഷങ്ങളൊക്കെ നമ്മുടെ മുറിവുകള്‍ ഉണക്കും. പിറന്നാള്‍ ആശംസകള്‍... എന്നാണ് പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കിട്ട് വിദ്യ കുറിച്ചത്. ജന്മം നല്‍കിയാല്‍ മാത്രമല്ല കര്‍മ്മം കൊണ്ടും അച്ഛനായി മാറാന്‍ കഴിയുമെന്ന് വിദ്യയുടെ കുഞ്ഞിനെ മകളായി സ്വീകരിച്ചുകൊണ്ട് അരുണ്‍ ഓരോ നിമിഷവും തെളിയിക്കുന്നു.
അരുണിന്റെ ഭാര്യ കൊവിഡ് സമയത്താണ് മരിക്കുന്നത്. പിന്നീട് കുറെ നാള്‍ തനിച്ചായിരുന്നു ജീവിതം. പിന്നീട് ഡാന്‍സ് പഠിക്കാന്‍ എത്തിയ വിദ്യയുമായി അരുണിന്റെ വിവാഹം ഉറപപ്പിക്കുന്നത്.
വിദ്യയേക്കാള്‍ മകള്‍ ഇന്ന് അടുപ്പവും കളമില്ലാത്ത സ്നേഹവും കാണിക്കുന്നത് അരുണിനോടാണ്. അരുണിന്റെ മക്കളായ അനുവും മനുവും ചേട്ടന്റേയും ചേച്ചിയുടേയും സ്ഥാനത്ത് നന്ദുവിനുണ്ട്. സൗഭാഗ്യയും അര്‍ജുനും മകളുമെല്ലാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സൗഭാഗ്യയുടെ കീഴില്‍ മകളെ വിദ്യ നൃത്തം പഠിക്കാനും ചേര്‍ത്തിട്ടുണ്ട്. വളരെ ലളിതമായിരുന്നു അരുണും വിദ്യയുമായുള്ള വിവാഹ ചടങ്ങുകള്‍ നടത്തിയത്.
വിവാഹമോചനത്തിന് ശേഷം വിദ്യയെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് അച്ഛന്റെ അസാന്നിധ്യം മകളെ വേ?ദനിപ്പിക്കുന്നുവെന്നതായിരുന്നു. അന്ന് വളരെ വേദനയോടെയാണ് അച്ഛന്‍ ഇനി ഒരിക്കലും തങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ വരില്ലെന്ന് വിദ്യ മകളെ പറഞ്ഞ് മനസിലാക്കിയത്. അഞ്ച് വയസുകാരിയായിരുന്നിട്ടും അമ്മയുടെ വേദന കുഞ്ഞ് മനസിലാക്കി. വെറും അഞ്ച് വയസുള്ളപ്പോള്‍ അവള്‍ എന്നോട് ചോദിച്ചു... അമ്മേ എന്റെ അച്ഛന്‍ എവിടെയാണ്?. എന്തുകൊണ്ടാണ് എന്റെ അച്ഛന്‍ നമ്മളോടൊപ്പം താമസിക്കാത്തതെന്ന്. ഒരേ വീട്ടില്‍ ഒരുമിച്ച് താമസിച്ചാല്‍ നമുക്ക് സന്തോഷത്തോടെ കഴിയാന്‍ പറ്റില്ലെന്ന് ഞാന്‍ അവളോട് സൗമ്യമായി പറഞ്ഞു.
എന്റെ വാക്കുകള്‍ ചോദ്യം ചെയ്യാതെ അവള്‍ അത് മനസിലാക്കി സ്വീകരിച്ചു. പിന്നീടൊരിക്കലും അച്ഛനെ കുറിച്ച് ചോ?ദിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഇന്ന് അവള്‍ ഈ പുതിയ കുടുംബത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്വീകരിച്ചുകൊണ്ട് സന്തോഷം അനുഭവിക്കുന്നത് ഞാന്‍ കാണുന്നു. എന്നെ ഏറ്റവും കൂടുതല്‍ സ്പര്‍ശിക്കുന്നത് കുഞ്ഞ് അരുണിനെ തന്റെ അച്ഛനായി സ്വീകരിച്ചു എന്നതാണ്. ശുദ്ധമായ സ്നേഹത്തോടും ആത്മാര്‍ത്ഥതയോടും കൂടിയാണ് അവള്‍ അച്ഛായെന്ന് അരുണിനെ വിളിക്കുന്നത് എന്നാണ് അരുണ്‍ തന്റെ ജീവിതത്തിന്റെ ഭാ?ഗമായശേഷം മകള്‍ അനുഭവിക്കുന്ന സന്തോഷത്തെ കുറിച്ച് മുമ്പ് വിദ്യ കുറിച്ചത്.