Latest News

മോഹന്‍ലാലും സുചിത്രയും ചെന്നൈ എയര്‍പോര്‍ട്ടില്‍; ഭാര്യയുടെ പിറന്നാള്‍ ദിനം യാത്രയില്‍ താരദമ്പതികള്‍; അമ്മക്ക് പിറന്നാള്‍ ആശംസയുമായി മകള്‍ വിസ്മയയും; പുതിയ ചിത്രത്തില്‍ സുചിത്ര തോളിലിട്ട ബാഗിന്റെ വില വരെ ചര്‍ച്ച ചെയ്ത് സോഷ്യല്‍മീഡിയ

Malayalilife
മോഹന്‍ലാലും സുചിത്രയും ചെന്നൈ എയര്‍പോര്‍ട്ടില്‍; ഭാര്യയുടെ പിറന്നാള്‍ ദിനം യാത്രയില്‍ താരദമ്പതികള്‍; അമ്മക്ക് പിറന്നാള്‍ ആശംസയുമായി മകള്‍ വിസ്മയയും; പുതിയ ചിത്രത്തില്‍ സുചിത്ര തോളിലിട്ട ബാഗിന്റെ വില വരെ ചര്‍ച്ച ചെയ്ത് സോഷ്യല്‍മീഡിയ

ആരാധകരുടെ പ്രിയ താരം മോഹന്‍ലാലിനെ പോലെ തന്നെ ഭാര്യ സുചിത്രയ്ക്കും ആരാധകര്‍ ഏറെയാണ്. സുചിത്രയുടെ ജന്മദിനമായിരുന്നു ഇന്നലെ.പിറന്നാള്‍ ദിനത്തില്‍ രാവിലെ തന്നെ മോഹന്‍ലാല്‍ സുചിത്രയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

മനോഹരമായൊരു ചിത്രം പങ്കുവച്ച് കൊണ്ടാണ് മോഹന്‍ലാല്‍ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. 'പ്രിയപ്പെട്ട സുചിക്ക് പിറന്നാള്‍ ആശംസകള്‍' -എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസകള്‍ വൈറലായി. നിരവധി പേര്‍ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകളും നേര്‍ന്നു.
മകള്‍ വിസ്മയയും അമ്മക്ക് പിറന്നാള്‍ ആശംസിച്ച് എത്തി.

പോസ്റ്റ് വൈറലയാതിന് പിന്നാലെ സുചിത്രയുമായി ബന്ധപ്പെട്ട മറ്റൊന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. മറ്റൊന്നുമല്ല, സുചിത്രയുടെ സ്ലിംഗ് ബാഗാണിപ്പോള്‍ ആളുകളുടെ സംസാര വിഷയം. പിറന്നാള്‍ സമ്മാനമായി മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തില്‍ സുചിത്രയുടെ ഗുച്ചി സ്ലിംഗ് ബാഗാണ് ആളുകളുടെ കണ്ണിലുടക്കിയത്.

ഈ ബാഗിന്റെ വില തേടി കണ്ടുപിടിച്ചിരിക്കുകയാണ് ആരാധകര്‍. കണ്ടാല്‍ സിംപിള്‍ എന്ന് തോന്നിക്കുന്ന ഈ ഗുച്ചി സ്ലിംഗ് ബാഗിന്റെ വില കേട്ടാല്‍ സാധാരണക്കാര്‍ ഒന്ന് ഞെട്ടും. ആയിരങ്ങളോ പതിനായിരങ്ങളോ ഒന്നുമല്ല ഈ സ്ലിംഗ് ബാഗിന്റെ വില. ഒരു ലക്ഷത്തിന് പുറത്താണ് ഈ ബാഗിന്റെ വില. കൃത്യമായി പറഞ്ഞാല്‍ 1195 യൂ എസ് ഡോളര്‍. അതായത് 1,02,225.87 രൂപ.

ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ബ്രാന്‍ഡുകളില്‍ ഒന്നാണ് ഗുച്ചി. ലോകത്തിലെ ഏറ്റവും മികച്ച 10 ആഡംബര, പ്രീമിയം ബ്രാന്‍ഡുകളില്‍ ഒന്നായി ഗുച്ചി എല്ലായിപ്പോഴും ഇടംപിടിക്കാറുണ്ട്. ബോളിവുഡ് താരം ആലിയ ഭട്ടാണ് ഗുച്ചിയുടെ ആഗോള ബ്രാന്‍ഡ് അംബാസഡര്‍. ഈ പദവി വഹിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ആലിയ. 

അതേസമയം മോഹന്‍ലാലിന്റെയും സുചിത്രയുടെയും ഒരു എയര്‍പോര്‍ട്ട് വീഡിയോയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഇരുവരുടെയും വീഡിയോയാണ് വൈറലാവുന്നത്. വൈറ്റ് കോളര്‍ ഷര്‍ട്ടും കറുത്ത കോട്ടും, നേവി ബ്ലു ഡെനിം ജീന്‍സുമാണ് മോഹന്‍ലാല്‍ ധരിച്ചിരിക്കുന്നത്. അതേസമയം ക്യാഷ്വല്‍ ലുക്കിലാണ് വീഡിയോയില്‍ സുചിത്രയെ കാണാനാവുക.

https://www.facebook.com/reel/1047368760228927

suchitra mohanlal birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES