ഇരുപതാം വയസ്സില്‍ തനിക്ക് ലഭിച്ച സ്വാതന്ത്ര്യം ഇന്നത്തെ കാലഘട്ടത്തിലെ പെണ്‍കുട്ടികള്‍ക്ക് ഇല്ലെന്ന് തുറന്നുപറഞ്ഞ് തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയ താരം സുഹാസിനി. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം യുവതലമുറയ്ക്ക് നിഷേധിക്കപ്പെടുന്നതായും, അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ അവരെ ക്രൂരമായി ട്രോളുന്ന പ്രവണത വര്‍ധിക്കുന്നതായും സുഹാസിനി പറഞ്ഞു. സഭ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സുഹാസിനി ഇക്കാര്യം വ്യക്തമാക്കിയത്.
ഞങ്ങള്‍ക്കങ്ങനെ ആയിരുന്നില്ല. രേവതി, നദിയ തുടങ്ങി ഞങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ ഒരു പ്ലാറ്റ്‌ഫോം ഉണ്ടായിരുന്നു. ഇപ്പോഴതില്ല എന്ത് പറഞ്ഞാലും തെറ്റ് കണ്ടെത്താനാണ് ശ്രമിക്കുന്നത്. കാലം എന്താണ് ചെയ്തത്, കാലം ഒരു ഇല്യൂഷന്‍ ആണ്.' സുഹാസിനി പറഞ്ഞു.
സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി, ഇത് കേരളത്തിലോ തമിഴ്‌നാട്ടിലോ ഇന്ത്യയിലോ ഉള്ള പ്രശ്‌നമല്ലെന്നും ലോകമെമ്പാടുമുള്ള പ്രശ്‌നമാണെന്നും സുഹാസിനി പറഞ്ഞുസ്ത്രീകള്‍ക്ക് പുരോ?ഗതി ഉണ്ടാകുമ്പോള്‍ അവര്‍ പ്രശ്‌നങ്ങളെ നേരിടേണ്ടി വരുമെന്നും ലൈന്‍ ക്രോസ് ചെയ്യുമ്പോള്‍ ട്രോളിങ്ങും അബ്യൂസുമെല്ലാം ഉണ്ടാകുമെന്നും സുഹാസിനി പറഞ്ഞു.
1980-ല്‍ 'നെഞ്ചത്തൈ കിള്ളാതെ' എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സുഹാസിനി, മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമാട്ടോഗ്രഫിയില്‍ ബിരുദം നേടിയ ശേഷമാണ് അഭിനയത്തിലേക്ക് തിരിഞ്ഞത്. കരിയറിലെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം നേടാന്‍ അവര്‍ക്ക് സാധിച്ചു.
തന്റെ കാലഘട്ടത്തില്‍ രേവതി, നദിയ തുടങ്ങിയ നടിമാരോടൊപ്പം തങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ വേദികളുണ്ടായിരുന്നെന്നും, എന്നാല്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് അത്തരം അവസരങ്ങള്‍ കുറവാണെന്നും സുഹാസിനി ചൂണ്ടിക്കാട്ടി. എന്തു പറഞ്ഞാലും തെറ്റുകള്‍ കണ്ടെത്താനാണ് സമൂഹം ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ അവസാനമായി 'പൂക്കാലം' എന്ന ചിത്രത്തിലാണ് സുഹാസിനി അഭിനയിച്ചത്. തമിഴില്‍ 'ദി വെര്‍ഡിക്റ്റ്' എന്ന കോര്‍ട്ട് റൂം ഡ്രാമയാണ് അവരുടെ ഏറ്റവും പുതിയ ചിത്രം