സഹോദര ബന്ധത്തിന്റെ അവസാനം; നമ്മുടെ കുടുംബത്തിന്റെ നെടുംതൂണായിരുന്നു;സഹോദരന്റെ വിയോഗത്തില്‍ സുജിത് വാസുദേവിന്റെ കുറിപ്പ്

Malayalilife
topbanner
 സഹോദര ബന്ധത്തിന്റെ അവസാനം; നമ്മുടെ കുടുംബത്തിന്റെ നെടുംതൂണായിരുന്നു;സഹോദരന്റെ വിയോഗത്തില്‍ സുജിത് വാസുദേവിന്റെ കുറിപ്പ്

ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവിന്റെ സഹോദരന്‍ രഞ്ജിത്ത് വാസുദേവ് അന്തരിച്ചു. ഷാര്‍ജയില്‍ വച്ചായിരുന്നു അന്ത്യം. സഹോദരന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദന പങ്കുവച്ച് സുജിത്ത് വാസുദേവന്‍ കുറിപ്പ് പങ്കുവച്ചു.വികാരനിര്‍ഭരമായ ഒരു കുറിപ്പോടെയാണ് സഹോദരന്റെ മരണ വിവരം സുജിത്ത് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 

കുറിപ്പ് ഇങ്ങനെ

സഹോദരബന്ധത്തിന്റെ അവസാനം. നമ്മുടെ കുടുംബത്തിന്റെ നെടുംതൂണായിരുന്നു നീ. അമ്മയും അച്ഛനും സന്തോഷത്തോടെ ഇരിക്കാന്‍ കാരണംതന്നെ നീ ആയിരുന്നു. ഇന്നലെ വരെ അവരെ ഓര്‍ത്ത് ഞാന്‍ വിഷമിച്ചിരുന്നില്ല. ഇപ്പോള്‍ മുതല്‍ ഞാന്‍ ആകെ വിഷമത്തിലാണ്. ഇനി എങ്ങനെ അവരെ സുരക്ഷിതത്വത്തോടെയും സന്തോഷത്തോടെയും നോക്കും. സത്യത്തില്‍ എനിക്ക് അവരെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. പക്ഷേ ഞാന്‍ നിനക്ക് വാക്കുതരുന്നു. അവരെ സന്തോഷിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. സുജിത് വാസുദേവിന്റെ വാക്കുകള്‍ ദുബായില്‍ ബിസിനസുകാരനായിരുന്നു സജിത്ത് വാസുദേവ്.

 

sujith vasudevs brother death

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES