സിനിമയിലൂടെ സമ്പാദിച്ചതെല്ലാം ഒരു ചില്ലിക്കാശു പോലും നഷ്ടപ്പെടുത്താതെ സ്വരുക്കൂട്ടി വച്ച് ഭാര്യയ്ക്കും മക്കള്‍ക്കുമായി നല്‍കിയ മനുഷ്യനാണ് നടന്‍ സുകുമാരന്‍. വര്‍ഷങ്ങളോളം സിനിമയില്‍ നിറഞ്ഞു നിന്ന അദ്ദേഹത്തിന് ചെന്നൈയിലും തിരുവനന്തപുരത്തും കൊച്ചിയിലും വീടുകളും ഊട്ടിയില്‍ എസ്റ്റേറ്റും വില്ലയും ഒക്കെ ഉണ്ടായിരുന്നു. ഊട്ടിയിലെ വില്ലയില്‍ അവധിക്കാലം ചെലവഴിക്കാന്‍ പോയപ്പോഴാണ് വയ്യാതാകുന്നതും അതിവേഗം കൊച്ചിയിലെത്തിയെങ്കിലും മണിക്കൂറുകള്‍ക്കിപ്പുറം അദ്ദേഹം മരണത്തിനു കീഴടങ്ങുന്നതും.
അതിനു ശേഷം രണ്ടു മക്കളേയും വളര്‍ത്താനും പഠിപ്പിക്കാനും കാശിന്റെ ബുദ്ധിമുട്ടുകളൊന്നും മല്ലികയ്ക്ക് ഉണ്ടായിരുന്നില്ല. കാരണം, കുടുംബത്തിനായി സുകുമാരന്‍ മരിക്കും മുന്നേ തന്നെ ആവശ്യത്തിലേറെ സമ്പാദിച്ചിട്ടിരുന്നു. അക്കൂട്ടത്തില്‍ അദ്ദേഹം തിരുവനന്തപുരത്ത് ആദ്യമായി വാങ്ങിയ വീടാണ് പൂജപ്പുരയിലേത്. വലിയ കോമ്പൗണ്ടില്‍ ഇരുനില വീടായി പണികഴിപ്പിച്ച ആ വീടിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ, അദ്ദേഹം ആരോഗ്യത്തോടെ ജീവിച്ചിരുന്ന കാലത്താണ് ഈ സ്ഥലം വാങ്ങിയതും അന്നത്തെ മോഡലില്‍ ഈ ഇരുനില വീട് പണികഴിപ്പിച്ചതും. മുറ്റത്ത് മാവും പ്ലാവും അടക്കമുള്ള മരങ്ങളും ഉണ്ടായിരുന്നു. ഏറെവര്‍ഷക്കാലം സുകുമാരനും മല്ലികയും മക്കളും ഇവിടെ താമസിക്കുകയും ചെയ്തിരുന്നു. ഈ കാലയളവിലാണ് മക്കള്‍ തിരുവനന്തപുരത്ത് പഠിക്കുകയും ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ മരണത്തിനു മുന്നേ തന്നെ ഈ വീട് വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരാള്‍ വാങ്ങിയ ഈ വീട്ടില്‍ ഇപ്പോള്‍ തമിഴന്മാരാണ് വാടകയ്ക്ക് താമസിക്കുന്നത് എന്നാണ് വിവരം. നഗരത്തില്‍ ജോലികള്‍ ചെയ്യുന്ന തമിഴന്മാര്‍ ഈ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയാണ് ഇവിടെ. അതല്ല, നഗരത്തിലെ ഒരു ടെക്സ്റ്റൈല്‍ ഷോപ്പിലെ ജീവനക്കാരാണ് കൂട്ടമായി ഇവിടെ താമസിക്കുന്നതെന്നും വിവരമുണ്ട്.
അതേസമയം, ഈ വീട് വിറ്റ ശേഷമാണ് മല്ലിക സുകുമാരന്‍ തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവില്‍ സ്ഥലം വാങ്ങിയതും അവിടെ മോഡേണ്‍ കണ്ടംപററി സ്‌റ്റൈലില്‍ ഒരു വീട് വച്ചതും. ഏറെക്കാലം ഇവിടെ താമസിച്ചിരുന്ന മല്ലിക സുകുമാരന്‍ ഇപ്പോള്‍ കൊച്ചിയിലെ ഫ്ളാറ്റിലാണ് കഴിയുന്നത്. ഷൂട്ടിംഗിന്റെ എളുപ്പത്തിനും മക്കള്‍ക്ക് അമ്മയ്ക്കരികിലേക്കും അമ്മയ്ക്ക് മക്കള്‍ക്കരികിലേക്കും എത്താനുള്ള എളുപ്പത്തിനാണ് ഫ്ളാറ്റ് ജീവിതം തെരഞ്ഞെടുത്തത്.
അതേസമയം, അച്ഛന്റെ പാത പിന്തുടര്‍ന്ന് സമ്പാദ്യങ്ങള്‍ ഉണ്ടാക്കിയ മക്കള്‍ തന്നെയാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. ഒരു വര്‍ഷം മുമ്പാണ് കൊച്ചിയിലെ കണ്ണായ സ്ഥലത്ത് അതിമനോഹരമായ ഒരു വീട് പണിത് പാലുകാച്ച് നടത്തിയത്. പൂര്‍ണിമയായിരുന്നു വീട് മുഴുവന്‍ ഡിസൈന്‍ ചെയ്തതും ഒരുക്കിയതും. എല്ലാം പ്രിയപ്പെട്ടവളുടെ ഇഷ്ടത്തിന് വിട്ടുകൊടുത്ത ഇന്ദ്രജിത്ത് അച്ഛന്റെ പാതയിലൂടെയായിരുന്നു സഞ്ചരിച്ചത്. പൃഥ്വിരാജും അങ്ങനെ തന്നെ. വിവാഹശേഷം സ്വന്തമാക്കുന്ന നാലാമത്തെ അപ്പാര്‍ട്‌മെന്റാണ് മുംബൈയിലേത്. മുംബൈ ബാന്ദ്രാ പാലി ഹില്‍സിലെ നരെയ്ന്‍ ടെറസിലാണ് പൃഥ്വിരാജിന്റെ 30 കോടിയുടെ ആഢംബര വസതി സ്ഥിതി ചെയ്യുന്നത്. പൃഥ്വിയുടെയും ഭാര്യ സുപ്രിയയുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പേരിലാണ് 2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള വസതി വാങ്ങിയത്. സിനിമയിലൂടെ സമ്പാദിച്ച ഒരു കാശും സുകുമാരന്‍ വെറുതെ കളഞ്ഞിട്ടില്ല. ഊട്ടിയിലും തിരുവനന്തപുരത്തും എല്ലാമായി സ്ഥലങ്ങളും വീടുകളും എല്ലാം വാങ്ങിയിട്ടു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ വീട് ഇപ്പോള്‍ സീരിയല്‍ ഷൂട്ടിംഗിനും നല്‍കിയിരിക്കുകയാണ്. വല്ലപ്പോഴും ഊട്ടിയിലും മറ്റും പോയി താമസിക്കും. അവിടുത്തെ സ്ഥലത്തിന്റെയും കാര്യങ്ങളും മറ്റുമെല്ലാം നോക്കുന്നത് മക്കള്‍ തന്നെയാണ്.