Latest News

'നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അമ്മയെ ഹൈജാക്ക് ചെയ്യാന്‍ ആരെയും അനുവദിക്കില്ല; മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ട; സംഘടനയുടെ നന്മയെക്കരുതിയാണ് ഇത്രയും ദിവസം മൗനം പാലിച്ചതെന്നും പ്രസിഡന്റ് ശ്വേത മേനോന്‍; ഭരണ പ്രതിസന്ധിയില്‍ അഡ്ഹോക്ക് കമ്മറ്റി; രാജിക്കത്തയച്ചു ജയന്‍ ചേര്‍ത്തലയും കൈലാഷും

Malayalilife
 'നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അമ്മയെ ഹൈജാക്ക് ചെയ്യാന്‍ ആരെയും അനുവദിക്കില്ല; മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ട; സംഘടനയുടെ നന്മയെക്കരുതിയാണ് ഇത്രയും ദിവസം മൗനം പാലിച്ചതെന്നും  പ്രസിഡന്റ് ശ്വേത മേനോന്‍; ഭരണ പ്രതിസന്ധിയില്‍ അഡ്ഹോക്ക് കമ്മറ്റി; രാജിക്കത്തയച്ചു ജയന്‍ ചേര്‍ത്തലയും കൈലാഷും

താരസംഘടനയായ 'അമ്മ'യില്‍ (AMMA) പുകയുന്ന ആഭ്യന്തര തര്‍ക്കങ്ങളിലും അട്ടിമറി നീക്കങ്ങളിലും ഒടുവില്‍ മൗനം വെടിഞ്ഞ് പ്രസിഡന്റ് ശ്വേത മേനോന്‍. തന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി സംഘടനയില്‍ നിന്ന് പടിയിറങ്ങില്ലെന്നും 'അമ്മ'യെ ചില താല്പര്യക്കാര്‍ ചേര്‍ന്ന് ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ശ്വേത മേനോന്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ തുറന്നടിച്ചു. സംഘടനയെ അനാഥമാക്കിയെന്നും ജനങ്ങളെ വഞ്ചിച്ചുവെന്നുമുള്ള ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിയ അവര്‍, ഇപ്പോഴുണ്ടായ അഡ്ഹോക്ക് (Ad-Hoc) കമ്മിറ്റിക്ക് യാതൊരു നിയമസാധുതയുമില്ലെന്നും വ്യക്തമാക്കി.

സംഘടനയുടെ നന്മയെക്കരുതിയാണ് ഇത്രയും ദിവസം താന്‍ മൗനം പാലിച്ചതെന്ന് ശ്വേത മേനോന്‍ പറഞ്ഞു. എന്നാല്‍ തന്റെ വ്യക്തിത്വത്തെയും അന്തസ്സിനെയും തുടര്‍ച്ചയായി ലക്ഷ്യമിടുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ പ്രതികരണവുമായി രംഗത്തുവന്നത്. 

മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ട; ജനറല്‍ ബോഡിയില്‍ നടന്നത് അട്ടിമറി നീക്കം 

കഴിഞ്ഞ ജൂണ്‍ 21-ന് നടന്ന 'അമ്മ'യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ (AGM) എക്സിക്യൂട്ടീവ് കമ്മിറ്റിയെ നിര്‍ബന്ധിച്ച് രാജിവെപ്പിക്കുക എന്ന മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയുമായാണ് പത്തോ പതിനഞ്ചോ അംഗങ്ങള്‍ എത്തിയതെന്ന് ശ്വേത മേനോന്‍ ആരോപിക്കുന്നു. കമ്മിറ്റിക്കെതിരെ അടിസ്ഥാനരഹിതമായ നിരവധി ആരോപണങ്ങള്‍ അടങ്ങിയ, മുന്‍കൂട്ടി പ്രിന്റ് ചെയ്ത ഒരു പ്രമേയം (Resolution) ഇവര്‍ യോഗത്തില്‍ വിതരണം ചെയ്തു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്കെല്ലാം കൃത്യമായ, നിയമപരവും വസ്തുതാപരവുമായ മറുപടി തങ്ങളുടെ കമ്മിറ്റിയുടെ പക്കലുണ്ടായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി. കൂടുതല്‍ കണ്ടെത്തുക Digital news archive ഇന്ത്യന്‍ വാര്‍ത്താ വിശകലനം രാഷ്ട്രീയ വിശകലനം ഈ പ്രമേയം തനിക്ക് കൈമാറിയെങ്കിലും 'അമ്മ'യുടെ ബൈലോ (By-law) ആര്‍ട്ടിക്കിള്‍ XII(e) പ്രകാരം അത് പാസ്സായിട്ടില്ല.

 അന്ന് യോഗത്തില്‍ ഹാജരുണ്ടായിരുന്ന 243 അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ (162 അംഗങ്ങള്‍) പിന്തുണ ലഭിക്കാത്തതിനാല്‍ ഈ പ്രമേയത്തിന് യാതൊരുവിധ നിയമബലവുമില്ലെന്ന് ശ്വേത മേനോന്‍ ചൂണ്ടിക്കാട്ടി. 

അഡ്ഹോക്ക് കമ്മിറ്റി നിയമവിരുദ്ധം; ചോദ്യങ്ങളുമായി പ്രസിഡന്റ് 

നിലവിലെ അഡ്ഹോക്ക് കമ്മിറ്റി ജനറല്‍ ബോഡിയുടെ തീരുമാനപ്രകാരമാണ് വന്നതെന്ന വാദത്തെ ശ്വേത മേനോന്‍ ശക്തമായി ചോദ്യം ചെയ്തു. ബൈലോ മുന്‍നിര്‍ത്തി അവര്‍ പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്: 'അമ്മ'യുടെ ബൈലോയില്‍ എവിടെയാണ് അഡ്ഹോക്ക് കമ്മിറ്റി എന്നൊരു സംവിധാനമുള്ളത്? ബൈലോയില്‍ ഇല്ലാത്ത ഒരു കമ്മിറ്റി എങ്ങനെയാണ് നിലവില്‍ വന്നത്? 

ഒരു കമ്മിറ്റി ഔദ്യോഗികമായി പൂര്‍ണ്ണമായും രാജിവെച്ചാല്‍, പുതിയ തിരഞ്ഞെടുപ്പ് നടന്ന് അടുത്ത ഭരണസമിതി വരുന്നത് വരെ പഴയ കമ്മിറ്റി തന്നെ ചുമതലയില്‍ തുടരണമെന്നാണ് ബൈലോ വ്യക്തമാക്കുന്നത്. മുന്‍പ് ലാലേട്ടന്റെ (മോഹന്‍ലാല്‍) കമ്മിറ്റി രാജിവെച്ചപ്പോഴും ഇതേ നിലപാടാണ് സ്വീകരിച്ചത്. അങ്ങനെയെങ്കില്‍ തങ്ങളുടെ കമ്മിറ്റിയോട് മാത്രം എന്തുകൊണ്ട് ഈ വിവേചനം കാണിക്കുന്നുവെന്ന് ശ്വേത ചോദിക്കുന്നു. നിയമപ്രകാരം അടുത്ത തിരഞ്ഞെടുപ്പ് വരെ തങ്ങളുടെ കമ്മിറ്റിക്ക് മാത്രമാണ് അധികാരമുള്ളതെന്നും, അഡ്ഹോക്ക് കമ്മിറ്റി എന്ന് അവകാശപ്പെടുന്നവര്‍ അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ക

കൈനീട്ടവും ഇന്‍ഷുറന്‍സും കൃത്യമായി നല്‍കുന്നു; പ്രവര്‍ത്തനം മുടങ്ങിയിട്ടില്ല 

'അമ്മ' ഒരു ചാരിറ്റി സംഘടനയാണെന്നും ഇതിലൂടെ ഒട്ടനവധി പേര്‍ക്ക് സഹായം ലഭിക്കുന്നുണ്ടെന്നും ശ്വേത മേനോന്‍ ഓര്‍മ്മിപ്പിച്ചു. ജനറല്‍ ബോഡി യോഗത്തിന് ശേഷവും സംഘടനയുടെ ഒരൊറ്റ പ്രവര്‍ത്തനത്തിലും വീഴ്ച വരുത്തിയിട്ടില്ല. ജൂലൈ ഒന്നിന് നല്‍കേണ്ട കൈനീട്ടം അംഗങ്ങള്‍ക്ക് കൃത്യമായി എത്തിച്ചിട്ടുണ്ട്. സഞ്ജീവിനി പദ്ധതി, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവയെല്ലാം കൃത്യമായി മുന്നോട്ട് പോകുന്നുണ്ടെന്നും അവര്‍ അറിയിച്ചു. തന്റെ മൗനം മുതലെടുത്ത്, കുറ്റാരോപിതരായ ചില താല്പര്യക്കാര്‍ 'അമ്മ'യിലെ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സംഘടനയെ കൈപ്പിടിയിലൊതുക്കാന്‍ (Hijack) ശ്രമിക്കുകയാണ്.അതിന് ആരെയും അനുവദിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ടാണ് 'അമ്മ' പ്രസിഡന്റ് ശ്വേത മേനോന്‍ തന്റെ പ്രസ്താവന അവസാനിപ്പിക്കുന്നത്. 

ശ്വേതയുടെ കുറിപ്പ് ഇങ്ങനെ:
ഇത്രയും ദിവസം ഞാന്‍ മൗനം പാലിച്ചത് AMMAയ്ക്ക് വേണ്ടിയായിരുന്നു.thought that if i keep quiet, the controversies surrounding AMMA will end. But since my reputation is being continuously targeted & tarnished...എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാന്‍ പടിയിറങ്ങില്ല.

 Today they're saying that ഞാന്‍ ജനങ്ങളെ വഞ്ചിച്ചു... AMMAയെ അനാഥമാക്കി... എന്ന്. No. ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല. AMMAയെ അനാഥമാക്കിയിട്ടുമില്ല. 

21.06.2026-ന് നടന്ന AMMA Annual General Body Meeting-ല്‍, ഞങ്ങളുടെ കമ്മിറ്റി രാജിവെക്കണം എന്ന pre-planned agenda-യുമായിട്ടാണ് ചിലര്‍ (10-15 members of AMMA to be exact) ആ മീറ്റിംഗിലേക്ക് വന്നത്. അവര്‍ നിരവധി ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു pre-printed resolution തയ്യാറാക്കി വിതരണം ചെയ്തു. 

They had many baseless accusations against Executive Committee in that. And we had clear, fact-based, legally sound answers to each and every one of their allegations. ആ resolution എനിക്ക് കൈമാറിയെങ്കിലും, AMMA By-law Article XII(e) പ്രകാരം അത് പാസായിട്ടില്ല. അന്ന് ഹാജരായ 243 അംഗങ്ങളില്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 162 അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാല്‍ ആ resolution-പാസ്സായിട്ടുമില്ല , അതിന് യാതൊരു നിയമബലവുമില്ല. 

 Today, they're claiming that General Body-യുടെ തീരുമാനമാണ് Ad-Hoc കമ്മിറ്റി എന്ന്. 

I want to ask them this- - AMMAയുടെ By-law-ല്‍ എവിടെയാണ് Ad-Hoc കമ്മിറ്റി എന്നൊരു സംവിധാനം ഉള്ളത്? -
 By-law-ല്‍ ഇല്ലാത്ത ഒരു കമ്മിറ്റി എങ്ങനെയാണ് നിലവില്‍ വന്നത്? 

By-law വളരെ വ്യക്തമായി പറയുന്നുണ്ട്......ഒരു കമ്മിറ്റി പൂര്‍ണ്ണമായും officially രാജി വെച്ചാല്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണ്. ലാലേട്ടന്റെ കമ്മിറ്റി രാജിവെച്ചപ്പോള്‍ സ്വീകരിച്ചത് ഈ നിലപാടാണ്. 

പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ നീതി ലഭിക്കാത്തത്? How come these vested interests are dictating a different rule to us? As per AMMA's bylaws, there can only be one Committee, and that is our Committee, which should continue until the next election is conducted and a new Committee is formed (as per General Body's decision). So Anyone else claiming to be an Ad-Hoc Committee is illegitimate and is clearly misleading the members of AMMA. AMMA ഒരു charity organization ആണ്. 

ഇതിലൂടെ സഹായം ലഭിക്കുന്ന ഒത്തിരി പേരുണ്ട്. AGM കഴിഞ്ഞ് till date, AMMAയുടെ യാതൊരു പ്രവര്‍ത്തനങ്ങളിലും വീഴ്ച സംഭവിച്ചിട്ടില്ല. കൂടുതല്‍ കണ്ടെത്തുക ഇന്ത്യന്‍ വാര്‍ത്താ വിശകലനം ദിനപത്രം സബ്‌സ്‌ക്രിപ്ഷന്‍ Newspapers July 1st ന് നല്‍കേണ്ട കൈനീട്ടം ഞങ്ങള്‍ അംഗങ്ങള്‍ക്ക് കൃത്യമായി എത്തിച്ചിട്ടുണ്ട്, സഞ്ജീവിനി, Medical Insurance...ഇതെല്ലാം ഞങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ട് എന്റെ silence മുതലെടുത്ത് AMMA യിലെ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറ്റാരോപിതരായ ചില vested interests AMMAയെ hijack ചെയ്യാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ AMMAയെ hijack ചെയ്യാന്‍ ആരെയും ഞാന്‍ അനുവദിക്കില്ല. എന്ന് സ്വന്തം ശ്വേത മേനോന്‍ AMMA- President 

താര സംഘടനയായ അമ്മയില്‍ നിന്ന് രാജി പ്രഖ്യാപിച്ച ശ്വേത മേനോന്‍ അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷന്‍ രമേഷ് പിഷാരടി നേരത്തെ വ്യക്തമാക്കിയിരുന്നു. കൊച്ചിയില്‍ നടക്കുന്ന അമ്മ അഡ്ഹോക്ക് കമ്മിറ്റി യോഗത്തിനിടെ പ്രതികരിക്കുകയായിരുന്നു രമേഷ് പിഷാരടി. കമ്മിറ്റി അംഗമായ കെ ബി ഗണേഷ് കുമാറും ഇതേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. രാജി വച്ചവര്‍ അതേക്കുറിച്ച് വിശദീകരിക്കണമെന്നും ജനറല്‍ ബോഡി തങ്ങളെ ചുമതല ഏല്‍പ്പിച്ചിരുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു

. പൊതുഹമൂഹത്തെ ഉള്‍പ്പെടെ ശ്വേത മേനോനും കൂട്ടരും പറ്റിച്ചുവെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചു. ശ്വേത രാജിക്കത്ത് കൊടുക്കാത്തത് ശ്വേതയുടെ കുഴപ്പമാണ്. കാരണം മാധ്യമങ്ങളിലൂടെ ജനങ്ങളുടെ മുന്നില്‍ പ്രഖ്യാപിച്ച രാജി കൊടുക്കേണ്ടത് ശ്വേതയുടെ ചുമതലയാണ്. ഞങ്ങളുടെ ചുമതലയല്ല. അവര്‍ കോടതിയില്‍ പോയാല്‍ അപ്പോള്‍ കാണാമെന്നും അമ്മ ജനറല്‍ ബോഡിയുടേതാണ് അന്തിമ തീരുമാനമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 21 ന് കൊച്ചിയില്‍ നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തിന് പിന്നാലെയാണ് സംഘടനാ പ്രസിഡന്റ് ശ്വേത മേനോന്‍ അടക്കമുള്ള മുഴുവന്‍ ഭരണ സമിതി അംഗങ്ങളും രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചത്. 

സംഘടനയില്‍ സമീപകാലത്ത് ഉടലെടുത്ത പ്രശ്നങ്ങളാണ് ഇവരുടെ രാജിയിലേക്ക് നയിച്ചത്. ഇതിന് പിന്നാലെയാണ് സംഘടനയെ നയിക്കാന്‍ അടിയന്തരമായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. രമേഷ് പിഷാരടി അധ്യക്ഷനായ കമ്മിറ്റിയില്‍ കെ ബി ?ഗണേഷ് കുമാര്‍, സാദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, ഡോ. റോണി ഡേവിഡ്, ആശ അരവിന്ദ്, കൃഷ്ണപ്രഭ, ദേവി ചന്ദന എന്നിവരാണ് അംഗങ്ങള്‍. എന്നാല്‍ ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടരുമെന്ന് വ്യക്തമാക്കിയതോടെ താരസംഘടനയിലെ പോര് മൂര്‍ച്ഛിക്കാന്‍ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍.

ഭരണപ്രതിസന്ധി രൂക്ഷംഅംഗങ്ങള്‍ക്കിടയിലും പുറത്തും ഉണ്ടായ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ 'അമ്മ' നേതൃത്വം ഒരു അഡ്‌ഹോക്ക് കമ്മറ്റിയെ നിയോഗിച്ചിരുന്നു. എന്നാല്‍, ഈ നീക്കം ഫലപ്രദമായില്ലെന്ന് മാത്രമല്ല, സംഘടനയില്‍ വലിയൊരു ഭരണപ്രതിസന്ധിക്ക് വഴിവെക്കുകയും ചെയ്തു. ശ്വേത രാജിവെക്കാന്‍ കൂട്ടാക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. അതേസമയം കൂടുതല്‍ പേര്‍ രാജിവെച്ചേക്കുമെന്നാണ് സൂചന. ജയന്‍ ചേര്‍ത്തലയുടെയും കൈലാഷും രാജിവെച്ചു കഴിഞ്ഞു. ഇവര്‍ക്ക് പിന്നാലെ സംഘടനയിലെ കൂടുതല്‍ ഭാരവാഹികള്‍ രാജിവെക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 

swetha menon about amma conflict

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES