താജ്മഹലിന് മുമ്പില്‍ പരസ്പരം ചുംബിച്ച് പ്രണയത്തിന്റെ 25 വര്‍ഷങ്ങള്‍ ആഘോഷിച്ചിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും 2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്. ചാക്കോച്ചന്‍ തന്നെയാണ് പ്രണയത്തിന്റെ 25-ാം വാര്‍ഷികം എന്ന് കുറിച്ച് ചിത്രങ്ങള്‍ പങ്ക് വച്ചത്.പ്രതീകമായ ഈ സ്മാരകത്തിന്റെ പശ്ചാത്തലത്തില്‍ അത് ആഘോഷിക്കുന്നു,ചാക്കോച്ചന്‍ കുറിച്ചു.
ആഗ്ര യാത്രയില്‍ ചാക്കോച്ചനൊപ്പം അമ്മയും സഹോദരിയും സുഹൃത്തുക്കളായ മഞ്ജു വാര്യരും രമേഷ് പിഷാരടിയുമെല്ലാം കൂടെയുണ്ട്. കഴിഞ്ഞ ദിവസം അമ്മയുടെ ജന്മദിനാഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും ചാക്കോച്ചന്‍ ഷെയര്‍ ചെയ്തിരുന്നു.
താജ് മഹലിന് അരികില്‍ നിന്നുള്ളൊരു ചിത്രം മഞ്ജുവും പങ്കുവച്ചു.ഇത്രയും ലോകം, വളരെ കുറച്ച് സമയം, എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
താജ് മഹലിന്റെ പശ്ചാത്തലത്തില്‍ ഭാര്യ സൗമ്യയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രം രമേഷ് പിഷാരടിയും ഷെയര്‍ ചെയ്തിട്ടുണ്ട്.