'എനിക്ക് മൂന്ന് ഫാക്ടറികളുണ്ട്, ആവശ്യത്തിന് സമ്പാദ്യവും'; ജോലിയില്ലാത്ത ഒരാളെ വിവാഹം കഴിക്കാനും അയാളെ രാജാവിനെപ്പോലെ നോക്കാനും തയ്യാറാണെന്ന് ബിഗ് ബോസ് താരം തന്യ മിത്തല്‍

Malayalilife
 'എനിക്ക് മൂന്ന് ഫാക്ടറികളുണ്ട്, ആവശ്യത്തിന് സമ്പാദ്യവും'; ജോലിയില്ലാത്ത ഒരാളെ വിവാഹം കഴിക്കാനും അയാളെ രാജാവിനെപ്പോലെ നോക്കാനും തയ്യാറാണെന്ന് ബിഗ് ബോസ് താരം തന്യ മിത്തല്‍

ജോലിയില്ലാത്ത ഒരാളെ വിവാഹം കഴിക്കാനും അയാളെ രാജാവിനെപ്പോലെ നോക്കാനും തയ്യാറാണെന്ന കോടീശ്വരിയായ ബിഗ് ബോസ് താരം തന്യ മിത്തല്‍ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇവരുടെ പഴയൊരു അഭിമുഖമാണ് ഇപ്പോള്‍ പിരചരിക്കുന്നത്. 

ഹിന്ദി ബിഗ് ബോസ് 19-ാം സീസണിലെ മത്സരാര്‍ത്ഥിയായ തന്യ, ഗ്വാളിയോറില്‍ നിന്നുള്ള ഒരു സംരംഭകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമാണ്. ബിഗ് ബോസില്‍ എത്തിയപ്പോള്‍ 800 സാരികളും 50 കിലോയോളം ആഭരണങ്ങളുമായാണ് എത്തിയതെന്ന് അവര്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിനു പിന്നാലെയാണ് അവരുടെ വിവാഹത്തെക്കുറിച്ചുള്ള പഴയ അഭിമുഖം വീണ്ടും ശ്രദ്ധേയമായത്. 'എന്റെ പങ്കാളിയെ രാജാവിനെപ്പോലെ പരിപാലിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ കാലുകള്‍ അമര്‍ത്തിക്കൊടുക്കാനും പൊതുസ്ഥലത്ത് അദ്ദേഹത്തിന്റെ കാല്‍തൊട്ട് വന്ദിക്കാനും എനിക്ക് യാതൊരു മടിയുമില്ല. 

അത്രയധികം ആ ബന്ധത്തില്‍ ഞാന്‍ വിശ്വസിക്കുന്നു,' തന്യ പറയുന്നു. 'എനിക്ക് മൂന്ന് ഫാക്ടറികളുണ്ട്, ആവശ്യത്തിന് സമ്പാദ്യവുമുണ്ട്. ഇതിനെല്ലാം പുറമെ, എന്റെ ഭര്‍ത്താവ് എനിക്ക് വേണ്ടി സമ്പാദിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. പകരം, ഭര്‍ത്താവിനുവേണ്ടി ഞാന്‍ സമ്പാദിക്കാനും ഭക്ഷണം പാചകം ചെയ്യാനും വീട്ടിലെ ജോലികള്‍ ചെയ്യാനും തയ്യാറാണ്,' അവര്‍ കൂട്ടിച്ചേര്‍ത്തു. ഫെമിനിസത്തിന്റെ പേരില്‍ സ്ത്രീകള്‍ പുരുഷന്മാരെ മറികടക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അത് ശരിയായ രീതിയല്ലെന്നും തന്യ അഭിപ്രായപ്പെട്ടു.

tanya mittal millionaire

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES