ഉര്‍വ്വശിയുടേയും മനോജ് കെ ജയന്റേയും മകള്‍ തേജാലക്ഷ്മി സിനിമയില്‍ ചുവടുവച്ച് കഴിഞ്ഞു.സോഷ്യല്‍ മീഡിയയിലും സജീവമാണ് താരപുത്രിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യലിടത്തില്‍ ചര്‍ച്ചയും വൈറലുമാകുന്നത്.
ഗോള്‍ഡന്‍ നിറമുള്ള ഗ്ലാമറസ് വസ്ത്രമണിഞ്ഞുള്ള ചിത്രങ്ങളാണ് തേജാലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളിലൂടെ സ്നേഹം പങ്കിടുന്നത്. തേജാലക്ഷ്മിയുടെ പുതിയ ലുക്ക് തകര്‍ത്തുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ ചിലര്‍ വിമര്‍ശനങ്ങളുമായെത്തി. തേജാലക്ഷ്മിയുടെ വസ്ത്രം കേരള സംസ്‌കാരത്തിന് ചേരുന്നതല്ലെന്നും അച്ഛനേയും അമ്മയേയും അപമാനിക്കുന്നതാണെന്നുമായിരുന്നു വിമര്‍ശനം.
''പ്ലീസ് ഡിലീറ്റ് ചെയ്യൂ, നിനക്ക് ചേരുന്നില്ല. മൂന്നാം കിട, സംസ്‌കാരമില്ലാത്ത വസ്ത്രം. നിന്റെ അച്ഛനേയും അമ്മയേയുമെങ്കിലും ബഹുമാനിക്കൂ, തീര്‍ത്തും പരിതാപകരം. ശരീര പ്രദര്‍ശനം അവസാനിപ്പിക്കൂ. നീയൊരു ബിഗ്രേഡ് നടിയുടെ മകളല്ല, വളരെ വളരെ മോശം. ഉര്‍വ്വശിയുടെ പേര് കളയരുത്, കേരളത്തിന്റെ സംസ്‌കാരത്തെ നശിപ്പിക്കരുത്. ആളുകള്‍ മനോജിനേയും ഉര്‍വ്വശിയേയും അവരുടെ ലെഗസിയേയും വെറുക്കും. എന്തിനാണ് ഇത്ര എക്സ്പോസ് ചെയ്യുന്നത്?'' എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.
സോഷ്യല്‍ മീഡിയ കമന്റുകളോടൊന്നും തേജാലക്ഷ്മി പ്രതികരിച്ചിട്ടില്ല. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്താനുള്ള ഒരുക്കത്തിലാണ് തേജാലക്ഷ്മിയിന്ന്. സുന്ദരിയായവള്‍ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് തേജാലക്ഷ്മിയുടെ അരങ്ങേറ്റം. സര്‍ജാനോ ഖാലിദാണ് ചിത്രത്തിലെ നായകന്‍. ബിനു പീറ്ററാണ് സിനിമയുടെ രചനയും സംവിധാനവും.