ദീപാവലി റിലീസിനായി ഒരുങ്ങുന്ന മാഡോക് ഹൊറര്‍ കോമഡി യൂണിവേഴ്സിന്റെ പുതിയ ചിത്രമായ 'തമ'യുടെ ട്രെയിലര്‍ പുറത്തുവന്നു. ആയുഷ്മാന്‍ ഖുറാനയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയാണ് ഇത്. നവാസുദ്ദീന്‍ സിദ്ദിഖി, പരേഷ് റാവല്‍, സത്യരാജ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.
വാംപയര്‍ കഥാപാത്രങ്ങളായാണ് ആയുഷ്മാനും രശ്മികയും പ്രത്യക്ഷപ്പെടുന്നത്. ഹൊറര്‍, കോമഡി, ഫാന്റസി എന്നീ ഘടകങ്ങള്‍ ചേര്‍ത്തെടുത്ത പുതിയൊരു അനുഭവം തന്നെയായിരിക്കും സിനിമ നല്‍കുക എന്നാണ് ട്രെയിലറിനെത്തുടര്‍ന്ന് ഉയരുന്ന പ്രതികരണങ്ങള്‍.
'സ്ത്രീ', 'മുഞ്ജ്യ', 'ഭേഡിയ', 'സ്ത്രീ 2' എന്നിവയ്ക്ക് ശേഷമുള്ള മാഡോക് യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് 'തമ'. ശ്രദ്ധേയമായ മറ്റൊരു പ്രത്യേകത, ഈ യൂണിവേഴ്സില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ പ്രണയകഥയുമാണ് ഇതെന്നതാണ്. ചിത്രത്തില്‍ വരുണ്‍ ധവാനും ശ്രദ്ദ കപൂറും അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. ദീപാവലി അവധിക്കാലത്ത് പ്രേക്ഷകര്‍ക്ക് വിനോദവും ആവേശവും പകരാന്‍ 'തമ' സജ്ജമാണ്.