സോഷ്യല്‍ മീഡിയ ഏറെ ഘോഷിച്ച വിവാഹം ആയിരുന്നു ദിയ കൃഷ്ണയുടേത്. സ്വന്തം അധ്വാനത്തിലൂടെ വിവാഹം നടത്തി. അതും താന്‍ ഏറെ ഇഷ്ട്ടപ്പെട്ട ആളുമായിട്ടാണ് ദിയയുടെ വിവാഹം നടന്നത്. ചടങ്ങുകളില്‍ അഹാന, ഹന്‍സിക, ഇഷാനി സഹോദരിമാരെപോലെ തന്നെ പ്രേക്ഷകര്‍ ഏറെ ശ്രദ്ധിച്ച ഒരു സുന്ദരി ആയിരുന്നു തന്‍വി. ദിയയുടെ വിവാഹ ഒരുക്കങ്ങളില്‍ എല്ലാം ഈ സുന്ദരിയും നിറഞ്ഞുനിന്നു. സിന്ധുവിന്റെ അനുജത്തിയുടെ മകളാണ് തന്‍വി. ദിയയുടെ കല്ല്യാണത്തിലൂടെയാണ് തന്‍വിയും എല്ലാവര്‍ക്കും സുപരിചിതയാകുന്നത്. ഇപ്പോഴിതാ തന്റെ ഡിവോഴ്‌സിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് തന്‍വി തന്റെ പുതിയ വീഡിയോയില്‍.
ഇപ്പോള്‍ വിവാഹമോചനത്തിനുള്ള നടപടികള്‍ ചെയ്ത് വരികയാണ്. എന്നാല്‍ ഒരു ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പിലേക്ക് എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഞങ്ങളും ഇപ്പോള്‍ കുഴപ്പം ഇല്ലാതെ സംസാരിക്കുന്നുണ്ട്. ലിയാന്റെ പിറന്നാള്‍ ഒരുമിച്ച് സെലിബ്രേറ്റ് ചെയ്യാനും തീരുമാനിച്ചു. അടുത്ത മാസം അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുന്നുണ്ടെന്നും തന്‍വി വീഡിയോയിലൂടെ പറഞ്ഞു. എന്നാല്‍ വീഡിയോ വന്നതിന് പിന്നാലെ നിരവധിയാളുകളാണ് തന്‍വിക്ക് കമന്റായി എത്തിയത്. കുട്ടിയുടെ സന്തോഷം ഓര്‍ത്തെങ്കിലും ഡിവോഴ്‌സിലേക്ക് പേകരുത് എന്നാണ് ചില ആളുകളുടെ കമന്റ്. എന്നാല്‍ ഉപദേശക്കാര്‍ ഒരുപാട് വരും പക്ഷേ ദാമ്പത്യത്തില്‍ സന്തോഷവും സംതൃപ്തിയും ഇല്ലെങ്കില്‍ ഒരിക്കലും ബന്ധം മുന്നോട്ട് കൊണ്ടുപേകരുത് എന്നാണ് മറ്റ് ചിലര്‍ പറയുന്നത്. എല്ലാ സ്ത്രീകള്‍ക്കും ദിയ ലഭിച്ചതുപോലെ അശ്വിനെപ്പോലെ ഒരു പങ്കാളിയെ കിട്ടിയിരുന്നെങ്കില്‍ നന്നായേനെ എന്നും കമന്റുകള്‍ ഉണ്ട്. തന്‍വിയുടെ കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കളും ഡിവോഴ്‌സ് ആയിരന്നു.
20-ാം വയസ്സിലാണ് തന്‍വി വിവാഹിതയായത്. വലിയ താല്‍പര്യം ഇല്ലാതെ നടന്ന വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം തന്‍വിയും ഭര്‍ത്താവിന് ഒപ്പം കാനഡയിലേക്ക് പോകുകയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് കുഞ്ഞ് ഉണ്ടാകുന്നതിന് മുന്‍പ് തന്നെ ഇവര്‍ വേര്‍പിരിയുകയായിരുന്നു. ഗര്‍ഭിണിയായിരുന്ന സമയത്ത് താന്‍ നേരിട്ടുട്ടുള്ള പ്രശ്‌നങ്ങളെ പറ്റി ദിയ നേരത്തെ പറഞ്ഞിട്ടുണ്ട്. തന്‍വിയുടെ ഭര്‍ത്താവും കാനഡിയില്‍ ജോലി ചെയ്യുകയാണ്. പക്ഷേ വ്യത്യസ്ത സ്ഥലങ്ങളിലാണെന്ന് മാത്രം. നാല് വര്‍ഷമായി തന്‍വി സിംഗിള്‍ മദറാണ്. വ്‌ലോഗര്‍ കൂടിയാണ് തന്‍വി. കാനഡയില്‍ സെറ്റില്‍ഡും. കനേഡിയന്‍ ജീവിതം സുന്ദരം ആകുമെന്ന ധാരണയോടെ അവിടെക്ക് സ്റ്റുഡന്റ് വിസ എടുത്തുപോയതാണു തന്‍വി. കോവിഡ് കാലവും പ്രെഗ്‌നന്‍സി പിരീഡും കൂടി ആയതുകൊണ്ടുതന്നെ ഏറെ പോരാട്ടം നിറഞ്ഞ ജീവിതം ആയിരുന്നു തന്‍വിയുടേത്.
സിന്ധു കൃഷ്ണയുടെ അമ്മയുടെ ഒപ്പം ആയിരുന്നു തന്‍വി പഠിച്ചു വളര്‍ന്നതും. കൂട്ടുകാര്‍ ആയിരുന്നു തന്നെ പ്രെഗ്‌നന്‍സി സമയത്ത് കാനഡയില്‍ സഹായിച്ചത്. പൈസക്ക് ഒരുപാട് ബുദ്ധിമുട്ടി, കോവിഡ് കാലവും ആയിരുന്നതും കൊണ്ടുതന്നെ ജോലിയും കിട്ടാന്‍ പാടായിരുന്നു. എന്നിട്ടും വോള്‍മാര്‍ട്ടില്‍ ജോലിക്ക് കയറി. കുഞ്ഞിനെ പത്തുദിവസം പ്രായമായപ്പോള്‍ തന്നെ ഡേ കെയറില്‍ ആക്കേണ്ടി വന്നു. ഞാന്‍ ജോലിക്കും കയറി. അങ്ങനെ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ഞാന്‍ തന്നെയാണ് നോക്കിയത്. നോക്കേണ്ട ആള് നോക്കിയില്ല എന്നതാണ് സത്യം. ആ സമയത്ത് ബ്ലാഡര്‍ഇന്‍ഫെക്ഷന്‍ ഒക്കെ ആയെങ്കിലും ഞാന്‍ ജോലിക്ക് പോയിരുന്നു എന്നും തന്‍വി മുന്‍പ് പറഞ്ഞിട്ടുണ്ട്.