പ്രസവ സമയത്ത് പോലും ആരും ഇല്ല; ആ സമയം ആശുപത്രിയിലെ എല്ലാ കാര്യത്തിനും സഹായിച്ചത് സുഹൃത്തുക്കള്‍; മകനെ നോക്കുന്നത് ഒറ്റയ്ക്ക്; ദിയയുടെ ഡെലിവറി കണ്ടപ്പോള്‍ ഓര്‍ത്തത് തന്‍വിയെ

Malayalilife
പ്രസവ സമയത്ത് പോലും ആരും ഇല്ല; ആ സമയം ആശുപത്രിയിലെ എല്ലാ കാര്യത്തിനും സഹായിച്ചത് സുഹൃത്തുക്കള്‍; മകനെ നോക്കുന്നത് ഒറ്റയ്ക്ക്; ദിയയുടെ ഡെലിവറി കണ്ടപ്പോള്‍ ഓര്‍ത്തത് തന്‍വിയെ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ട്രന്‍ഡിങ്ങായി നില്‍ക്കുന്ന വീഡിയോയാണ് ദിയയുടെ പ്രസവ വീഡിയോ. കുഞ്ഞിനെ പ്രസവിക്കുന്ന വീഡിയോയും, പിന്നീട് ആശുപത്രിയിലെ കാര്യങ്ങളും എല്ലാം ദിയ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ സ്യൂട്ട് റൂമാണ് ദിയ ബുക്ക് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ കുടുംബം മൊത്തം പ്രസവ സമയത്ത് ഉണ്ടായിരുന്നു. ദിയയ്ക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് തന്റെ കുടുംബം എന്ന് എല്ലാവരും ആ വീഡിയോയ്ക്ക് ശേഷം പറഞ്ഞിരുന്നു. ഇപ്പോഴിതാ മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതം കൂടി ഇതിനിടെ ചര്‍ച്ചയാകുകയാണ്. കൃഷ്ണകുമാറിന്റെ കുടുംബത്തില്‍ തന്നെ പെട്ടെ ഒരു പെണ്‍കുട്ടിയുടെ ജീവിതം തന്നെയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മറ്റാരുടെയും അല്ല. തന്‍വി സുധീര്‍ ഘോഷ്. 

സിന്ധു കൃഷ്ണയുടെ സഹോദരി സിമിയുടെ മകള്‍ തന്‍വി സുധീര്‍ ഘോഷാണ് ആ പെണ്‍കുട്ടി. ദിയയും തന്‍വിയും സമപ്രായക്കാരാണ്. കൊവിഡിന്റെ പ്രാരംഭ ഘട്ടത്തിലാണ് തന്‍വി മകന്‍ ലിയാനെ പ്രസവിച്ചത്. അന്ന് 22 വയസായിരുന്നു തന്‍വിക്ക് പ്രായം. ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ തന്‍വി വിവാഹിതയായിരുന്നു. എന്നാല്‍ അധികകാലം ആ ബന്ധം നിലനിന്നില്ല. ഇരുവരും വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങി. അതോടെ കാന്‍ഡയിലേക്ക് പഠനത്തിനും ജോലിക്കുമായി തന്‍വി പോയി. ലിയാന് ജന്മം നല്‍കുന്നതും കാനഡയില്‍ വെച്ചാണ്. ദിയയ്ക്ക് ഭര്‍ത്താവും കുടുംബാംഗങ്ങളും സര്‍വ സന്നാഹ?ങ്ങളും പ്രസവ സമയത്ത് സഹായമായി ഉണ്ടായിരുന്നു. എന്നാല്‍ പ്രസവത്തിനുള്ള പണം പോലും കണ്ടെത്താന്‍ തന്‍വി ഏറെ ബുദ്ധിമുട്ടി.

പ്രെഗ്‌നന്‍സി സമയത്ത് കാനഡയില്‍ എന്നെ സഹായിച്ചത് കൂട്ടുകാര്‍ ആയിരുന്നു. പൈസക്ക് ഒരുപാട് ബുദ്ധിമുട്ടി. കോവിഡ് കാലം ആയിരുന്നതിനാല്‍ ജോലി കിട്ടാന്‍ പാടായിരുന്നു. എന്നിട്ടും വോള്‍മാര്‍ട്ടില്‍ ജോലിക്ക് കയറി. കുഞ്ഞിനെ പത്ത് ദിവസം പ്രായമായപ്പോള്‍ തന്നെ ഡേ കെയറിലേക്കി. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ഞാന്‍ തന്നെയാണ് നോക്കിയത്. നോക്കേണ്ട ആള് നോക്കിയില്ല എന്നതാണ് സത്യം എന്നാണ് ഒരിക്കല്‍ ജീവിതത്തില്‍ ഏറ്റവും മനോഹരമാകേണ്ടിയിരുന്ന നിമിഷത്തില്‍ എത്രത്തോളം ബുദ്ധിമുട്ടിയെന്ന് വെളിപ്പെടുത്തി തന്‍വി പറഞ്ഞത്. ബ്ലാഡര്‍ ഇന്‍ഫെക്ഷന്‍ വന്നിട്ടും താന്‍ ജോലിക്ക് പോയിരുന്നുവെന്നും തന്‍വി പറഞ്ഞിരുന്നു. സിം?ഗിള്‍ മദറാണെങ്കിലും ഒരു കാര്യത്തിനും അമ്മയേയോ ബന്ധുക്കളെയോ തന്‍വി ബുദ്ധിമുട്ടിക്കാറില്ല.

മകനെ എല്ലാവിധ സൗകര്യവും നല്‍കി രാജകുമാരനെപ്പോലെയാണ് തന്‍വി വളര്‍ത്തുന്നത്. ദിയയുടെ കല്യാണത്തിന് നിറ സാന്നിധ്യമായി തന്‍വിയും മകനും ഉണ്ടായിരുന്നു. അച്ഛന്‍ കൃഷ്ണകുമാറുമായി സംസാരിക്കവെ ഡെലിവറി എക്‌സ്പീരിയന്‍സ് ദിയ പങ്കുവെച്ചിരുന്നു. ഡെലിവറി എക്‌സ്പീരിയന്‍സ് കൊള്ളമായിരുന്നു. എല്ലാവരും ചെയ്യുന്നത് പോലൊരു സംഭവം ചെയ്തിട്ട് വന്നതുപോലെയാണ് ഫീല്‍ ചെയ്തത്. പക്ഷെ എല്ലാവരും അപ്രിഷേറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ ഞാന്‍ ഒരു വലിയ കലക്ടറായ ഫീലുണ്ടെന്നാണ് ദിയ പറഞ്ഞത്. ഇതെല്ലാം കാണാന്‍ സാധിക്കുന്നത് അനു?ഗ്രഹമായി കരുതുന്നുവെന്ന് കൃഷ്ണകുമാറും പറഞ്ഞു. പലരും ഇതൊന്നും കാണാന്‍ സാധിക്കാതെ ആശുപത്രിയില്‍ അസുഖം ബാധിച്ചൊക്കെ കിടക്കുന്നുണ്ട്. നമുക്ക് ആയുസ് നീട്ടി കിട്ടിയെങ്കില്‍ മാത്രമല്ലേ ഇതൊക്കെ കാണാന്‍ സാധിക്കു.

മക്കള്‍ വളരുന്നത് കണ്ടു. ഇപ്പോള്‍ കൊച്ചുമക്കള്‍ ജനിക്കുന്നതും കാണാന്‍ പറ്റുന്നു. എല്ലാം നൈസ് ഫീലാണ്.പക്ഷെ ആണ്‍കുട്ടികളെ എങ്ങനെയാണ് വളര്‍ത്തേണ്ടതെന്ന് പോലും എനിക്ക് അറിയില്ല. പെണ്‍കുട്ടികളെ വളര്‍ത്തി ശീലിച്ചതുകൊണ്ട് അതൊരു ഹാബിറ്റായി മാറി. ഓസി എന്തായാലും കലക്കി. സിറഞ്ച് കണ്ടാല്‍ പേടിക്കുന്ന കുട്ടിയാണ്. ഇപ്പോള്‍ പ്രസവിച്ചു. കുഞ്ഞിനെ ആദ്യമായി കണ്ടത് ഒരു ഗ്രേറ്റ് ഫീലിങ്ങായിരുന്നു. അടുത്ത ജനറേഷനെ കാണാന്‍ പറ്റിയല്ലോ. അമ്മ നാല്‍പ്പത്തിമൂന്നാം വയസിലാണ് എന്നെ പ്രസവിച്ചത്. അമ്മയ്ക്ക് പെണ്‍കുഞ്ഞ് വേണമെന്നായിരുന്നു ആ?ഗ്രഹമെന്ന് ഞാന്‍ കേട്ടിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തന്‍വിക്കൊപ്പം കാനഡയില്‍ പോയി പഠിക്കാന്‍ ദിയയ്ക്കും പ്ലാനുണ്ടായിരുന്നു. പക്ഷെ പിന്നീട് അത് ഉപേക്ഷിച്ച് നാട്ടില്‍ തന്നെ ബിസിനസ് ആരംഭിക്കുകയായിരുന്നു.

thanvi about diya krishna delivery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES