മലയാളികള്‍ മുഴുവന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് ഒരു സിനിമ കാണാനാണ്. കണ്ടവരെല്ലാം വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ടുപോയ ലാലേട്ടനെ തിരികെ കിട്ടിയതിന്ററെ ആവേശത്തിലും കാണാത്തവരെല്ലാം ആ വിസ്മയ പ്രകടനം കാണാനുള്ള കാത്തിരിപ്പിലുമാണ്. തുടരും എന്ന സിനിമ ഇതുവരെയുള്ള ബോക്സ് ഓഫീസ് ഹിറ്റുകള്‍ പോലും മാറ്റിമറിയ്ക്കുന്ന സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. അതിനിടെയാണ് ഒരു കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നത്. തുടരും എന്ന സിനിമ കാണാന്‍ അച്ഛനും അമ്മയ്ക്കും ഒപ്പം തീയേറ്ററിലെത്തിയ കുട്ടിയുടെ സിനിമ കണ്ടുള്ള വിങ്ങിപ്പൊട്ടിയുള്ള കരച്ചിലാണ് ഇപ്പോള്‍ വീഡിയോയായി വൈറലായി മാറുന്നത്. 'എന്തിനാ മോഹന്‍ലാലിനെ പൊലീസ് എടുത്തേ'.. എന്ന് അച്ഛനോടു ചോദിച്ചുകൊണ്ടാണ് അവളുടെ കരച്ചില്‍.
മകളുടെ കണ്ണില്‍ നിന്നും കണ്ണീര്‍ വരുന്നത് കാണാന്‍ സാധിക്കാതെ അവളെ നെഞ്ചോടു ചേര്‍ത്താണ് അച്ഛന്‍ ആശ്വസിപ്പിക്കുന്നത്. അതു സിനിമയല്ലേ.. എന്ന് അച്ഛന്‍ പറയുന്നുണ്ടെങ്കിലും മോഹന്‍ലാലിനെ പൊലീസ് കൊണ്ടുപോയത് സഹിക്കാനാകാതെ കരയുകയാണ് അവള്‍. അതു കള്ളന്മാരല്ലേ.. അതുകൊണ്ടല്ലേ മോഹന്‍ലാല്‍ അങ്ങനെ ചെയ്തേ എന്നൊക്കെ കുട്ടി പറഞ്ഞു കരയുമ്പോള്‍ ചിരി വരുന്നതിനൊപ്പം മകളുടെ കരച്ചില്‍ സഹിക്കാനാകാതെയും മകളെ ആശ്വസിപ്പിക്കുകയാണ് അച്ഛന്‍. കോഴിക്കോടുകാരി പെണ്‍കുട്ടിയാണ് ഈ വീഡിയോയിലുള്ളത്. അതേസമയം, മണിക്കൂറുകള്‍ക്കു പുറത്തു വന്ന ഈ വീഡിയോ ലക്ഷക്കണക്കിനു പേരാണ് ഇതുവരെ കണ്ടത്. മകളുടെ കരച്ചില്‍ കണ്ട് അച്ഛന്റെ കണ്ണുകളും കലങ്ങിയത് വീഡിയോയില്‍ കാണുകയും ചെയ്യാം.
അതേസമയം, പഴയയ മോഹന്‍ലാല്‍ തിരിച്ചുവന്നുവെന്നു പറയുകയാണ് സിനിമ കണ്ടവര്‍ മുഴുവന്‍. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഈ ചിത്രം ബോക്‌സോഫീസില്‍ വന്‍ കളക്ഷനിലേക്ക് കുതിക്കുകയാണ്. മൂന്ന് ദിവസംകൊണ്ട് 69 കോടി രൂപയാണ് ചിത്രം ആഗോള കളക്ഷനായി നേടിയത്. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ സിനിമയുടെ നിര്‍മാതാക്കളായ രജപുത്ര വിഷ്വല്‍ മീഡിയയും വിതരണക്കാരായ ആശിര്‍വാദ് സിനിമാസുമാണ് ഔദ്യോഗിക കളക്ഷന്‍ പുറത്തുവിട്ടത്. കേരളത്തില്‍നിന്ന് മാത്രം മൂന്ന് ദിവസത്തിനുള്ളില്‍ ലഭിച്ചത് 20 കോടി രൂപയാണ്. ഞായറാഴ്ച എട്ടു കോടിയാണ് നേടിയത്. തിങ്കളാഴ്ച്ചയും കളക്ഷന്‍ ആറ് കോടിയില്‍ മുകളില്‍പോയി. 41 കോടിയാണ് വിദേശത്തുനിന്നുള്ള കളക്ഷന്‍. റെസ്റ്റ് ഓഫ് ഇന്ത്യ ഏഴ് കോടിയും നേടി.
മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ ചിത്രമാണ് തുടരും. ശോഭനയാണ് നായിക. ഏറെക്കാലത്തിനുശേഷം ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജപുത്രയുടെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മാണം. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
https://www.facebook.com/reel/648481381279968