Latest News

ഇന്‍സ്റ്റഗ്രാമിലെ ആരാധകരുടെ'ജൂനിയര്‍ രശ്മിക മന്ദാന;കേന്ദ്രീയ വിദ്യാലയത്തിലെ പത്താംക്ലാസുകാരി; തുടരും സിനിമയില്‍ ബെന്‍സിന്റെ മകളായി എത്തിയ അമൃതവര്‍ഷിണിയെ അറിയാം

Malayalilife
ഇന്‍സ്റ്റഗ്രാമിലെ ആരാധകരുടെ'ജൂനിയര്‍ രശ്മിക മന്ദാന;കേന്ദ്രീയ വിദ്യാലയത്തിലെ പത്താംക്ലാസുകാരി; തുടരും സിനിമയില്‍ ബെന്‍സിന്റെ മകളായി എത്തിയ അമൃതവര്‍ഷിണിയെ അറിയാം

തുടരും എന്ന മോഹന്‍ലാല്‍ ചിത്രം കണ്ട ആരും മറക്കാത്ത ഒരു മുഖമാണ് സിനിമയില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച പെണ്‍കുട്ടിയുടെ മുഖം. മോഹന്‍ലാല്‍ അവതരിപ്പിച്ച ബെന്‍സ് എന്ന് വിളിപ്പേരുള്ള ഷണ്മുഖത്തിന്റെ മകള്‍ പവിത്രയായി അഭിനയിച്ചത് അമൃതവര്‍ഷിണിയാണ്. അറിയപ്പെടുന്ന ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ കൂടിയാണ് അമൃത. ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ഫോളോവേഴ്സ് ഉള്ള അമൃതയുടെ ആദ്യ സിനിമയാണ് തുടരും. ആദ്യചിത്രത്തില്‍ തന്നെ ഞെട്ടിക്കുന്ന അഭിനയമാണ് അമൃത കാഴ്ചവച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ആരാധകരുള്ള അമൃതയ്ക്ക് ആരാധകര്‍ നല്‍കിയ പേര് 'ജൂനിയര്‍ രശ്മിക മന്ദാന' എന്നാണ്. രശ്മികയുടെ ആരാധിക കൂടിയായ അമൃത ചെയ്ത ഒരു റീല്‍ വിഡിയോയ്ക്ക് സാക്ഷാല്‍ രശ്മിക തന്നെ നല്‍കിയ കമന്റ് വൈറലായിരുന്നു.

കൊച്ചിക്കാരിയാണ് അമൃത. കൊച്ചി നേവല്‍ ബേസിലെ കേന്ദ്രീയ വിദ്യാലയത്തില്‍ പത്താം ക്ലാസുകാരിയാണ് അമൃത. പ്രവീണാണ് അമൃതയുടെ അച്ഛന്‍. നേവല്‍ ബോസില്‍ ജോലിക്കാരനാണ് അച്ഛന്‍. പ്രവീണിനും ഭാര്യയക്കും ഉണ്ടായ ഇരട്ടക്കുട്ടികളില്‍ മൂത്തയാളാണ് താരം. രണ്ടാമത്ത് ആണ്‍കുട്ടിയാണ്. അമൃതയുടെ മാമന്‍ അശ്വിന്‍ വഴിയാണ് തുടരും എന്ന ചിത്രത്തിലേക്ക് താരം എത്തുന്നത്. അതിന് മുന്‍പ് ഇന്‍സ്റ്റാഗ്രാമിലും മറ്റും വീഡിയോ ഇടും എന്നല്ലാതെ ഇതുവരെ അഭിനയച്ചിട്ടുണ്ടായിരുന്നില്ല. നൃത്തം കുഞ്ഞിലെ മുതല്‍ പഠിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്‍സ്റ്റായില്‍ കൂടുതലും ഡാന്‍സ് വീഡിയോസാണ് അപ്ലോഡ് ചെയ്യാറുള്ളത്.

ഉടന്‍ ഷൂട്ട് തുടങ്ങുന്ന ഒരു ചിത്രത്തിലേക്ക് ഒരു കുട്ടിയെ ആവശ്യപ്പെട്ട് ബിനു പപ്പുവാണ് അമൃതയുടെ മാമനോട് കാര്യം പറയുന്നത്. മാമാനാണ് അമൃതയുടെ കാര്യം ബിനുവിനോട് പറയുന്നത്. അങ്ങനെ ഒരു ബിനു അമൃതയെ വില്‍ച്ചു. മോഹന്‍ലാലിന്റെ സിനിമ ആണെന്ന് പറഞ്ഞിരുന്നു. പക്ഷേ റോള്‍ എന്താണെന്ന് പറഞ്ഞിരുന്നില്ല. ഓഡിഷന്‍ ഉണ്ടെന്നും കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും ആദ്യം തന്നെ ബിനു പപ്പു അമൃതയോട് പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെയാണ് അമൃത ഓഡീഷന് പോയത്. അവര്‍ അഭിനയിച്ച് കാണിക്കാന്‍ പറഞ്ഞ സീനുകള്‍ ഒക്കെ അഭിനയിച്ചു കാണിച്ചു. ഓഡിഷന്‍ അവര്‍ അമൃതയെ വിളിക്കാം എന്ന് പറഞ്ഞ് പറഞ്ഞുവിട്ടു. ഓഡിഷന്‍ കഴിഞ്ഞ് കുറെ കാലം ആയിട്ടും കോള്‍ ഒന്നും വരാത്തതുകൊണ്ട് കിട്ടിയില്ല എന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് സെലക്ട് ആയന്ന് പറഞ്ഞ് വിളിക്കുകയായിരുന്നു. അങ്ങനെയാണ് അമൃതവര്‍ഷിണി നടിയായത്.

ആദ്യ സിനിമയില്‍ തന്നെ ശോഭനയുടെയും മോഹന്‍ലാലിന്റെ ഒപ്പം അഭിനയിക്കാന്‍ പറ്റിയതില്‍ വളരെ സന്തോഷത്തിലാണ് ഈ കൊച്ചിക്കാരി. ശോഭനയുടെ വലിയ ഫാനായിരുന്നു അമൃത. നൃത്തം പഠിക്കുന്നുണ്ട്, കളിക്കാറും ഉണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ ഇന്‍സ്റ്റാ പേജ് അമൃത ഫോളോ ചെയ്തിരുന്നു. ഫാന്‍ ഗേള്‍ മെമാന്റ് ആയിരുന്നു ശോഭനയുടെ ഒപ്പമുള്ള അഭിനയം ഒക്കെ. ആദ്യത്തെ ഷോട്ട് തന്നെ അവര്‍ക്കൊപ്പമായിരുന്നു. നൃത്തം പഠിക്കുന്നുണ്ട് അമൃത. ഡാന്‍സ് വീഡിയോസ് ചെയ്യതായിരുന്നു തുടക്കം. അതിനുശേഷം കുറച്ച് റിയാക്ഷന്‍  വിഡിയോകള്‍ ഒക്കെ ചെയ്തിരുന്നു. ആര്‍എല്‍വി പ്രദീപ് സ്റ്റുഡന്റ് ആണ്. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി എന്നിവ പഠിക്കുന്നുണ്ട്. ഹിപ്പ് ഹോപ്പ്, ബോളിവുഡ്, വെസ്റ്റേണ്‍ ഡാന്‍സ് സ്റ്റൈലുകളും പഠിക്കുന്നുണ്ട്.  റീല്‍സ് വിഡിയോകള്‍ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഇടാറുണ്ട്. എല്ലാവര്‍ക്കും ഇഷ്ടമാണ്, വളരെ നല്ല കമന്റുകള്‍ ഒക്കെയാണ് തരുന്നത്. അഭിനയിക്കാന്‍ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഇനിയും ചിത്രങ്ങള്‍ ചെയ്യാനാണ് മോഹം.

രശ്മിക മന്ദാനയുടെ ഒരു പാട്ട് എടുത്ത് വിഡിയോ ചെയ്ത് ഇട്ടിരുന്നു, ആ വീഡിയോയുടെ താഴെ രശ്മിക വന്നു കമന്റ് ഇട്ടു, ഭയങ്കര സന്തോഷമായി. രശ്മികയുടെ കമന്റിന് ഒരുപാട് ലൈക്ക് കിട്ടിയിരുന്നു. രശ്മികയുടെ അഭിനയവും നൃത്തവും ഒക്കെ ഭയങ്കര ഇഷ്ടമാണ്. സോഷ്യല്‍ മീഡിയ മാനേജ് ചെയ്യുന്നത് അമ്മയാണ്. വിഡിയോ ചെയ്യുന്നത് അമ്മയാണ് പിന്നീട് അതെല്ലാം നോക്കുന്നത്, പഠനവും നൃത്തവുമൊക്കെ ഒരുമിച്ചു കൊണ്ടു പോകണം. വസ്ത്രങ്ങളും വിഡിയോയുടെ പാട്ടുകളും എല്ലാം തിരഞ്ഞെടുക്കുന്നത് അമ്മയാണ്. അമ്മ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാനുള്ളത് കൊണ്ട് ് ആ കാര്യത്തില്‍ ഒന്നും ഒരു ടെന്‍ഷനും ഇല്ല. സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇനിയും കൂടുതല്‍ നല്ല അവസരങ്ങള്‍ കിട്ടും എന്നാണ് അമൃതയുടെ പ്രതീക്ഷ.

thudarum MOVIE STAR amritha varishini

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES