പൊള്ളലേറ്റിട്ടുണ്ട്...ഇന്റേണല്‍ ഇഞ്ചുറി ഉണ്ടായിട്ടുണ്ട്..എസിയുവില്‍ കിടന്നിട്ടുണ്ട്. ; കളയില്‍ അഭിനയിക്കുമ്പോള്‍ ഒരു മാസം കിടപ്പിലായിരുന്നു;സിനിമാ സെറ്റിലെ അപകടങ്ങളെക്കുറിച്ച് ടൊവിനോ പങ്ക് വച്ചത്

Malayalilife
പൊള്ളലേറ്റിട്ടുണ്ട്...ഇന്റേണല്‍ ഇഞ്ചുറി ഉണ്ടായിട്ടുണ്ട്..എസിയുവില്‍ കിടന്നിട്ടുണ്ട്. ; കളയില്‍ അഭിനയിക്കുമ്പോള്‍ ഒരു മാസം കിടപ്പിലായിരുന്നു;സിനിമാ സെറ്റിലെ അപകടങ്ങളെക്കുറിച്ച് ടൊവിനോ പങ്ക് വച്ചത്

പള്ളിച്ചട്ടമ്പി' എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് ടൊവിനോ.അഭിമുഖത്തില്‍ സംസാരിക്കുമ്പോള്‍ ഷൂട്ടിങ് സമയത്തുണ്ടായ അപകടങ്ങളെ കുറിച്ചു നടന്‍ പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തിലാണ് കള, നടികര്‍ തിലകം തുടങ്ങിയ സിനിമകളുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടങ്ങളെക്കുറിച്ച് നടന്‍ പറയുന്നത്.

'പൊള്ളലേറ്റിട്ടുണ്ട്. ഇന്റേണല്‍ ഇഞ്ചുറി ഉണ്ടായിട്ടുണ്ട്, ഐസിയുവില്‍ കിടന്നിട്ടുണ്ട്. ഒരാഴ്ച ആശുപത്രിയിലായിരുന്നു. കളയില്‍ അഭിനയിക്കുമ്പോഴാണ്. ഒരു മാസം കിടപ്പായിരുന്നു. കള എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് എനിക്ക് ഇന്റേണല്‍ ഇഞ്ച്വറി സംഭവിച്ചു. രണ്ട് മൂന്ന് ദിവസം ഐസിയുവില്‍ ആയിരുന്നു, ഒരാഴ്ച ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷം വീട്ടിലെത്തി. പിന്നീട് ഒരു മാസം കിടപ്പിലായിരുന്നു. ആ സമയത്ത് കളയുടെ ഷൂട്ടിങ് നിര്‍ത്തി വച്ചു. ഒരു മാസത്തെ വിശ്രമത്തിന് ശേഷം ഞാന്‍ പിന്നീട് ചെയ്തത് കാണെ കാണെ എന്ന ചിത്രമാണ്. ആ സിനിമയ്ക്ക് ആക്ഷന്‍ ആവശ്യമില്ലായിരുന്നു, ഇമോഷണലാണ് കൂടുതല്‍. കാണെ കാണെ പൂര്‍ത്തിയാക്കിയ ശേഷമാണ് പിന്നീട് വീണ്ടും കളയില്‍ ജോയിന്‍ ചെയ്തത്.

ഫൈറ്റ് സീന്‍ ഇല്ലാത്ത സിനിമയായിരുന്നു നടികര്‍ തിലകം. ഒരു സീനില്‍ മുറിയില്‍ വലിയൊരു അക്വേറിയം ഉണ്ടായിരുന്നു. ഷോട്ടിനിടെ അക്വേറിയം പൊട്ടി. നാല് ലെയറുകളുള്ള അക്വേറിയമായിരുന്നു. നാല് ലെയറുകളിലുള്ള ഗ്ലാസാണ് പൊട്ടി വീണത്. റിഫളക്സ് ആണ് എന്നെ രക്ഷിച്ചത്. ഞാന്‍ ചാടി രക്ഷപ്പെട്ടു.

അക്വേറിയം എന്റെ പിന്നിലായിട്ടായിരുന്നു. അതൊരു ആക്ഷന്‍ സീനുമായിരുന്നില്ല. ആക്ഷന്‍ പറയുന്നതിന് മുമ്പായി ടക് ടക് ടക് ശബ്ദം കേട്ടു. കാമറാമാനെ നോക്കിയപ്പോള്‍ അദ്ദേഹം എന്നെയല്ല നോക്കുന്നത് പിന്നിലേക്കാണ്. അപ്പോള്‍ തന്നെ മനസിലായി പിന്നിലുള്ള അക്വേറിയം പൊട്ടിയെന്ന്. തിരിയാനുള്ള സമയം പോലും ഉണ്ടായിരുന്നില്ല. ഗ്ലാസ് പീസുകള്‍ക്ക് മെറ്റലിനേക്കാള്‍ കൂര്‍ത്തവയാണ്. എനിക്ക് ചിന്തിക്കാനുള്ള സമയം പോലുമുണ്ടായിരുന്നില്ല. ഞാന്‍ വേഗം അവിടെ നിന്നും ചാടി പുറത്തു കടന്നു. എന്റെ കാലിലെ വിരലിലും കാലിലും കയ്യിലുമെല്ലാം മുറിവുണ്ടായിരുന്നു. വീണ്ടും ഒരു മാസം കൂടി കിടപ്പിലായിരുന്നു. വെറുതെ കിടക്കാന്‍ എനിക്കിഷ്ടമാണ്. അതിനാല്‍ ഈ സമയം ഞാന്‍ ആസ്വദിച്ചു'' എന്നും ടൊവിനോ പറഞ്ഞു.

Read more topics: # ടൊവിനോ
tovino thomas recalls an accident in location

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES