ഊര്‍മിള ഉണ്ണിയുടെ മകളും നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയും ഭര്‍ത്താവ് നിതേഷും സോഷ്യല്‍മീഡിയയ്ക്ക് പരിചിതരാണ്. ഇപ്പോള്‍ ഭര്‍ത്താവിന് ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ട് ഉത്തര ഉണ്ണി പങ്കുവച്ച മനോഹരമായ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധ നേടുന്നു.
ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നാണ് നിതേഷ് എസ് നായരെ വിവാഹം ചെയ്തത് എന്ന് ഉത്തര ഉണ്ണി പറയുന്നു. ഒരാള്‍ക്ക് വേണ്ടി മരിക്കാന്‍ തയ്യാറാണ് എന്ന് പറയുന്നവരുണ്ട്. എന്തുകൊണ്ട് അവര്‍ക്ക് വേണ്ടി ജീവിച്ചു കൂട എന്നാണ് ഉത്തര ചോദിയ്ക്കുന്നത്.
വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തിലെ ഒരു സാധാരണ പരിപാടിയില്‍ ഭക്ഷണം കഴിച്ച് , ബന്ധുക്കളോട് സാധാരണയായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഭര്‍ത്താവ്, എന്നത്തെയും പോലെ കുര്‍ത്തയൊക്കെ ധരിച്ച് നില്‍ക്കുന്നു. കുഞ്ഞിന് ഭക്ഷണം കൊടുക്കുകയും അമ്മായിമാരോട് സംസാരിക്കുകയുമൊക്കെ ചെയ്യുന്നതിന്റെ തിരക്കില്‍ ദൂരെ നില്‍ക്കുന്ന അദ്ദേഹത്തെ നോക്കി നിന്നു പോകുന്നു.
എന്തോ ഒരു ശ്രദ്ധ ആകര്‍ഷിക്കുന്നു, ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പോലെ ഭര്‍ത്താവിനെ തന്നെ നോക്കി നില്‍ക്കുമ്പോള്‍ അതെ എന്റെ ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു അവനെ കല്യാണം കഴിച്ചത് എന്ന് മനസ്സ് മന്ത്രിക്കുന്നു. ഞാന്‍ നിനക്ക് വേണ്ടി മരിക്കും എന്ന് പലരും പറഞ്ഞത് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ നിങ്ങളില്‍ എത്രപേര്‍ക്ക് ഒരാള്‍ക്ക് വേണ്ടി ജീവിക്കാന്‍ കഴിയും.
നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കൂടുതല്‍ സമാധാനവും സന്തോഷവും നല്‍കുന്നതിന് മികച്ച ജീവിതലൈി തിരഞ്ഞെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നത് നല്ല മാനസികാരോഗ്യവും നല്‍കും. കാലം കടന്നുപോകുമ്പോള്‍ഒരു മികച്ച അച്ഛനും ഭര്‍ത്താവുമാകാന്‍ നിങ്ങളുടെ പ്രയോരിറ്റിയില്‍ അവരെ ഫസ്റ്റ് ആയി നിലനിര്‍ത്തുക. കാരണം ഹാപ്പിയായ വൈഫ് ഹാപ്പിയായ ലൈഫിന് സമാനമാണല്ലോ' എന്നായിരുന്നു ഉത്തര കുറിച്ചത്.