Latest News

ഈ ഭൂമി മലയാളത്തില്‍ മാധവനുണ്ണിക്ക് ഒരു മോന്റെ മോനും വിഷയമല്ല...'; 24 വര്‍ഷങ്ങള്‍ക്ക് ശേഷം 'വല്യേട്ടന്‍' വീണ്ടുമെത്തുന്നു; ചിത്രത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചു

Malayalilife
 ഈ ഭൂമി മലയാളത്തില്‍ മാധവനുണ്ണിക്ക് ഒരു മോന്റെ മോനും വിഷയമല്ല...'; 24 വര്‍ഷങ്ങള്‍ക്ക് ശേഷം 'വല്യേട്ടന്‍' വീണ്ടുമെത്തുന്നു; ചിത്രത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചു

ലയാളത്തില്‍ എക്കാലത്തെയും മികച്ച മാസ് കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മമ്മൂട്ടിയുടെ അറക്കല്‍ മാധവനുണ്ണി. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ 'വല്യേട്ടന്‍' ചിത്രം ഇന്നും ആരാധകരുടെ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നാണ്. 

മലയാളത്തില്‍ ഇപ്പോള്‍ റീ റിലീസുകളുടെ കാലമാണ്. 2000 ല്‍ പുറത്തിറങ്ങിയ വല്യേട്ടനും വീണ്ടും തീയറ്ററുകളില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. 24 വര്‍ഷങ്ങള്‍ക്ക് ശേഷം മാറ്റിനി നൗ ആണ് 4കെ ദൃശ്യമികവോടെയും ഡോള്‍ബി ശബ്ദ സാങ്കേതികവിദ്യയോടെയും വെള്ളിത്തിരയിലേക്ക് വീണ്ടുമെത്തിക്കുന്നത്.

ശോഭന, സിദ്ദിഖ്, മനോജ് കെ ജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എന്‍ എഫ് വര്‍ഗീസ്, കലാഭവന്‍ മണി, വിജയകുമാര്‍, സുധീഷ് തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും പ്രശസ്തരായ ഛായാഗ്രഹകന്മാരില്‍ ഒരാളായ രവി വര്‍മ്മന്‍ ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരുന്നത്. രാജാമണിയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ളത് മോഹന്‍ സിത്താരയാണ്. ചിത്രസംയോജനം നിര്‍വഹിച്ചത് എല്‍ ഭൂമിനാഥനായിരുന്നു.


ചിത്രത്തിന്റെ സംഗീത സംവിധാനം റീ-മാസ്റ്റര്‍ ചെയ്തിരിക്കുന്നത് ബെന്നി ജോണ്‍സനാണ്. ഡോള്‍ബി അറ്റ്‌മോസ് മിക്‌സിംഗ് എം ആര്‍ രാജാകൃഷ്ണന്‍ നിര്‍വഹിച്ചപ്പോള്‍ ധനുഷ് നയനാരാണ് സൌണ്ട് ഡിസൈനിംഗ് ചെയ്തത്. ടീസറും ട്രെയിലറും എഡിറ്റ് ചെയ്തത് കാര്‍ത്തിക് ജോഗേഷും റീ-റിലീസിനായി മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് നിര്‍വഹിക്കുന്നത് ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍). ടിങ്ങാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് മാര്‍ക്കറ്റിംഗ് ഏജന്‍സി.


 

valyettan malayalam movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES