Latest News

'വെള്ള'ത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം എറണാകുളത്ത് സംവിധായകന്‍ സിദ്ധിഖ് നിര്‍വഹിച്ചു ;നവംബര്‍  15ന് കണ്ണൂരില്‍ ചിത്രീകരണം ആരംഭിക്കും

Malayalilife
'വെള്ള'ത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം എറണാകുളത്ത് സംവിധായകന്‍ സിദ്ധിഖ് നിര്‍വഹിച്ചു ;നവംബര്‍  15ന് കണ്ണൂരില്‍ ചിത്രീകരണം ആരംഭിക്കും


 ജയസൂര്യ-പ്രജേഷ് സെന്‍ ടീമിന്റെ  'വെള്ള'ത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം എറണാകുളത്ത് സംവിധായകന്‍ സിദ്ധിഖ് നിര്‍വഹിച്ചു. നവംബര്‍  15ന് കണ്ണൂരില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം  ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനു പി നായര്‍, ജോണ്‍ കുടിയാന്‍ മല എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു. 


ചിത്രത്തില്‍  നായികയായി എത്തുന്നത്  സംയുക്ത മേനോനാണ് നായിക.ദിലീഷ് പോത്തന്‍, സിദ്ധിഖ്, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിജിലേഷ്, സ്‌നേഹ പാലേരി, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം ബിജിപാലും എഡിറ്റിങ് ബിജിത്ത് ബാലയുമാണ്
 

Read more topics: # vellam,# malayalam movie
vellam malayalam movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES