Latest News

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ലിപ്പര്‍ ധരിച്ച്1000 രൂപയുമായി സിനിമയുടെ ഷൂട്ടിങ് അനുവാദം ചോദിക്കാൻ ആദ്യമായി ഇവിടെ വന്നു; വികാരഭരിതനായി വിഘ്‌നേശ് ശിവന്‍

Malayalilife
topbanner
12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ലിപ്പര്‍ ധരിച്ച്1000 രൂപയുമായി സിനിമയുടെ ഷൂട്ടിങ് അനുവാദം ചോദിക്കാൻ ആദ്യമായി ഇവിടെ വന്നു; വികാരഭരിതനായി വിഘ്‌നേശ് ശിവന്‍

റെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് നയന്‍താരയും വിഘ്‌നേഷും. സിനിമാതിരക്കുകളൊഴിയുമ്പോള്‍ യാത്രകളും ക്ഷേത്രസന്ദര്‍ശനവുമൊക്കെയായി തിരക്കിലാണ് നയന്‍താരയും വിഘ്‌നേഷും. ഇതിന്റെ വിശേഷങ്ങളും താരദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നയന്‍താരയുടെ കണക്കില്ലാത്ത സ്വത്തുക്കളുടെയും, എണ്ണമില്ലാത്ത ബിസിനസ്സുകളുടെയും എല്ലാം പങ്കാളിയാണ് താരത്തിന്റെ ഭർത്താവ് വിഘ്‌നേശ് ശിവൻ. പ്രൊഡക്ഷന്‍ കമ്പനിയും, മറ്റ് ബിസിനസ്സുകളും എല്ലാം പാര്‍ട്ണര്‍ഷിപ്പിലാണ് വിഘ്‌നേശ് ശിവനും നയന്‍താരയും നടത്തുന്നത്. സൗത്ത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായികുടെ ഭര്‍ത്താവ്. ഒരു സിനിമ സംവിധാനം ചെയ്യുന്നതിന് ഒരു കോടി മുതല്‍ മൂന്ന് കോടി വരെയാണ് വിഘ്‌നേശിന്റെ പ്രതിഫലം. അന്‍പത് കോടിയുടെ ആസ്തിയുണ്ടെന്നാണ് 2023 ലെ കണക്ക്. അതെല്ലാം നയന്‍താര തന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം ആണെന്ന് പറയുന്നതില്‍ ഒരു കുറവും തോന്നുന്നില്ല എന്ന് വിഘ്‌നേശ് ശിവന്‍ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിഘ്‌നേശ് ശിവന്റെ ഇമോഷണലായ ഒരു പോസ്റ്റ് വൈറലാവുന്നു. 

സിനിമാ - ബിസിനസ്സ് തിരക്കുകളില്‍ നിന്നെല്ലാം മാറി വിദേശ യാത്ര ആസ്വദിക്കുകയാണ് വിഘ്‌നേ ശിവനും ഭാര്യ നയന്‍താരയും മക്കളായ ഉലകും ഉയിരും. അതിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം രണ്ട് പേരും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഹോങ് കോങ് ഡിസ്‌നി ലാന്റ് റിസോര്‍ട്ടില്‍ പോയ വിശേഷമാണ് ഇമോഷണലായി വിക്കി ഇന്‍സ്റ്റയില്‍ കുറച്ചിരിയ്ക്കുന്നത്. 'പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ലിപ്പര്‍ ചെരുപ്പ് ധരിച്ച്, കൈയ്യില്‍ വെറും ആയിരം രൂപയുമായി പോടാ പോടീ എന്ന സിനിമയുടെ ഷൂട്ടിങ് അനുവാദം ചോദിക്കാനാണ് ആദ്യമായി ഇവിടെ വന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം എന്റെ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വീണ്ടും ഇവിടെ വരാന്‍ സാധിച്ചപ്പോള്‍ അല്പം ഇമോഷണലായി തോന്നുന്നു. ഒരു ആത്മസംതൃപ്തി. എല്ലായിപ്പോഴും പറയുന്നത് പോലെ ജീവിതം മനോഹരമാണ്. അനുഗ്രഹീതമാണ്- വിഘ്‌നേശ് ശിവന്‍ കുറിച്ചു.

നയന്‍താരയ്ക്കും വിഘ്‌നേശ് ശിവനും ചേര്‍ന്ന് 215 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്കുകള്‍. അതില്‍ അന്‍പത് കോടി മാത്രമാണ് വിഘ്‌നേശ് ശിവന്റേത്. 165 കോടി നയന്‍താരയുടെ ആസ്തിയാണ്. 20 ദിവസത്തെ കോള്‍ഷീറ്റിന് പത്ത് കോടി വരെയാണ് നയന്‍താരയുടെ പ്രതിഫലം. പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് അഞ്ച് കോടിയാണ് വാങ്ങുന്നത്. കോടികള്‍ വിലമതിക്കുന്ന പ്രോപ്പര്‍ട്ടികളും ആഡംബര കാറുകളും, ചെന്നൈയിലും കേരളത്തിലും ഉള്ള വീടുകളും, ബിസിനസ്സുകളും വേറെ.

vignesh shivan is emotional about returning to disneyland

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES