മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന ഖ്യാതി നേടിയ ലോക, അടുത്ത ദിവസങ്ങളില്‍ തന്നെ 300 കോടിയും തൊടും. സിനിമ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ പാര്‍വതി, ദര്‍ശന പോലുള്ള നടിമാര്‍ക്കും അര്‍ഹതപ്പെട്ടതാണ് ലോകയുടെ വിജയ ക്രെഡിറ്റെന്ന തരത്തില്‍ നൈല ഉഷ പറഞ്ഞത് ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഇപ്പോള്‍ നടി റിമ കല്ലിങ്കല്‍ നടത്തിയ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് അവര്‍ക്ക് തന്നെയുള്ളത് ആണെന്നും പക്ഷേ അതിനുള്ള സ്‌പേസ് ഉണ്ടാക്കിയത് ഞങ്ങള്‍ ആണെന്നും നടി പറഞ്ഞു. ഇപ്പോഴിതാ ഇതിനെതിരെ മറുപടിയുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവ് വിജയ് ബാബു. ലോകയുടെ മുഴുവന്‍ ക്രെഡിറ്റും വേഫെയറിനും ലോക ടീമിനും മാത്രമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
വൈശാലി, ഉണ്ണിയാര്‍ച്ച, കടത്തനാട്ട് മാക്കം, കള്ളി ചെല്ലമ്മ, അവളുടെ രാവുകള്‍, ആദാമിന്റെ വാരിയെല്ല്, നീലത്താമര, പഞ്ചാഗ്‌നി, എന്റെ സൂര്യപുത്രിക്ക്, ഇന്‍ഡിപെന്‍ഡന്‍സ്, ആകാശദൂത്, നന്ദനം, ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിന്റെ അമ്മ ,കളിമണ്ണ്, ഹൗ ഓള്‍ഡ് ആര്‍ യു, പിന്നെ സ്വന്തം 22fk അങ്ങനെ തുടങ്ങിയ സിനിമകളുടെ ക്രെഡിറ്റ് ആരും എടുക്കുന്നില്ലലോ, ദൈവത്തിന് നദി. ഇനിയും ഒരുപാട് ഉണ്ട്. പലതും എനിക്ക് ഓര്‍മ്മ കിട്ടുന്നില്ല. മലയാള സിനിമ എന്നും മികച്ച സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ നല്‍കിയിട്ടുണ്ട്. കാലം മാറിയപ്പോഴും പുതിയ പ്രേക്ഷകരെ ചേര്‍ത്തുകൊണ്ട് OTT യുടെ വരവോടെ നമ്മുടെ വ്യവസായം കൂടുതല്‍ ഉയരങ്ങളിലെത്തിയപ്പോഴും നമ്മള്‍ നമ്മുടെ കണ്ടന്റുകള്‍ ലോകോത്തരനിലവാരം ഉള്ളതാക്കി. ലോകയുടെ മുഴുവന്‍ ക്രെഡിറ്റും വേഫെയറിനും ലോക ടീമിനും മാത്രം', വിജയ് ബാബു കുറിച്ചു.
ലോകയുടെ റിലീസിന് ശേഷം പാര്‍വതിയേയും ദര്‍ശനയേയും പോലുള്ള നടിമാര്‍ക്ക് കൂടി അര്‍ഹമായതാണെന്നാണ് നൈല ഉഷ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഈ തര്‍ക്കം ഉണ്ടായതും മറ്റ് പലരും മറുപടിയുമായി രംഗത്തെത്തിയതും. ഇതിന്റെ ചുവടുപിടിച്ച് ലോക പോലുള്ള സ്ത്രീ കേന്ദ്രീകൃത സിനിമകളുണ്ടാകാനുള്ള സ്‌പേസ് തങ്ങള്‍ കൂട്ടായി സൃഷ്ടിച്ചുവെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞതും ഏറെ ശ്രദ്ധനേടി.