Latest News

ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് പൂര്‍ണ വിശ്രമം; കഴിയുന്നത്രയും വേഗം ഇതുവരെ ഏറ്റെടുത്ത ജോലികളിലേക്ക് തിരികെ വരാന്‍ വിജയ് ദേവരക്കൊണ്ട; ഡങ്കിപ്പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ആശുപത്രി വിട്ടു

Malayalilife
 ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് പൂര്‍ണ വിശ്രമം; കഴിയുന്നത്രയും വേഗം ഇതുവരെ ഏറ്റെടുത്ത ജോലികളിലേക്ക് തിരികെ വരാന്‍ വിജയ് ദേവരക്കൊണ്ട; ഡങ്കിപ്പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ആശുപത്രി വിട്ടു

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകൊണ്ട. ഇപ്പോഴിതാ അസുഖം ഭേദമായി വരുന്ന താരത്തെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. 'അദ്ദേഹം പതിയെ ആരോഗ്യവീണ്ടെടുക്കുകയാണ്. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, കഴിയുന്നത്രയും വേഗം ഇതുവരെ ഏറ്റെടുത്ത ജോലികളിലേക്ക് തിരികെ വരാനാണ് അദ്ദേഹം ശ്രമിക്കുന്നത്. 

ആരോഗ്യം കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. വീട്ടില്‍ വിശ്രമത്തിലാണ്. ചികിത്സയുമായി നന്നായി പ്രതികരിക്കുന്നുണ്ട്. ഒരു ചിത്രത്തിന് വേണ്ടിയുള്ള പ്രൊമോഷണല്‍ അഭിമുഖങ്ങള്‍ ഉടന്‍ ആരംഭിക്കും.' താരത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നടന്റേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ 'കിംഗ്ഡ'ത്തിന്റെറിലീസിന് തൊട്ടുമുന്‍പാണ് ഡെങ്കിപ്പനി ബാധിച്ചിരുന്നത്. . ജൂലൈ 31-നാണ് 'കിങ്ഡം' റിലീസ് ചെയ്യുക.

vijay deverakonda back home

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES