Latest News

'ഗര്‍ഭിണിയായ ഭാര്യ അന്ന് വീടുവിട്ടിറങ്ങി; അവളുടെ വയറ്റില്‍ കൈവെച്ച്,  ഇനി അഭിനയിക്കില്ലെന്ന് വാക്ക് കൊടുത്തു; എന്റെ കുടുംബമാണ് പ്രധാനം; മനസുതുറന്ന് 'മക്കള്‍ സെല്‍വന്‍' വിജയ് സേതുപതി 

Malayalilife
 'ഗര്‍ഭിണിയായ ഭാര്യ അന്ന് വീടുവിട്ടിറങ്ങി; അവളുടെ വയറ്റില്‍ കൈവെച്ച്,  ഇനി അഭിനയിക്കില്ലെന്ന് വാക്ക് കൊടുത്തു; എന്റെ കുടുംബമാണ് പ്രധാനം; മനസുതുറന്ന് 'മക്കള്‍ സെല്‍വന്‍' വിജയ് സേതുപതി 

കരിയറിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മനസ് തുറന്ന് വിജയ് സേതുപതി. സിനിമയില്‍ അവസരം തേടി അലയുന്ന കാലത്ത് വിജയ് സേതുപതിയും ഭാര്യ ജെസിയും തമ്മില്‍ കടുത്ത തര്‍ക്കങ്ങള്‍ പതിവായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്ന സമയത്ത് തന്റെ സിനിമാ മോഹത്തെച്ചൊല്ലി ജെസി വീടുവിട്ടിറങ്ങിയ നിമിഷം താരം ഓര്‍ത്തെടുക്കുന്നു. 

'ഞാന്‍ രഹസ്യമായി ഓഡീഷനുകള്‍ക്ക് ഫോട്ടോകള്‍ അയക്കുമായിരുന്നു. ജെസി അതറിഞ്ഞു. അന്ന് അവള്‍ രണ്ടാമത് ഗര്‍ഭിണിയാണ്. ഇനി ഇവിടെ നില്‍ക്കില്ല, അമ്മയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് അവള്‍ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. ഞാന്‍ ഓടിച്ചെന്ന് അവളുടെ വയറില്‍ കൈവെച്ച് സത്യം ചെയ്തു- ഇനി അഭിനയിക്കാന്‍ പോകില്ല, എനിക്ക് കുടുംബമാണ് വലുത് എന്ന്,' താരം പറയുന്നു. കുടുംബത്തിന് നല്‍കിയ വാക്ക് പിന്നീട് അദ്ദേഹത്തിന് മാറ്റിവെക്കേണ്ടി വന്നു. 

ആ വാശി മാറ്റിവെച്ചതുകൊണ്ടാണ് ഇന്ന് ഇന്ത്യന്‍ സിനിമ ആഘോഷിക്കുന്ന നടനായി വിജയ് സേതുപതി വളര്‍ന്നത്. സേതുപതിയുടെയും ജെസിയുടെയും പ്രണയവും തികച്ചും സിനിമാറ്റിക്കാണ്. ദുബായില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കാലത്ത് യാഹു ചാറ്റിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. നേരില്‍ കാണുന്നതിന് മുന്‍പേ തുടങ്ങിയ ആ സൗഹൃദം പ്രണയമായി വളര്‍ന്നു. വിവാഹശേഷമാണ് താരം ജോലി ഉപേക്ഷിച്ചു ചെന്നൈയിലേക്ക് തിരികെ വരുന്നത്. 

 തുടക്കത്തില്‍ ചെറിയ വേഷങ്ങളിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായും അഭിനയിച്ച വിജയ് സേതുപതി പിന്നീട് 'തെന്‍മേര്‍ക്ക് പരുവക്കാറ്റ്' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. ഇന്ന് തെന്നിന്ത്യ കടന്ന് ബോളിവുഡിലും തിരക്കുള്ള താരമായി മാറിയിരിക്കുകയാണ് അദ്ദേഹം.

vijay sethupathi opens up about his wife

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES