തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥ് ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഇപ്പോള്‍ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന സംയുക്ത മേനോന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. സംയുക്തയുടെ ജന്മദിനം പ്രമാണിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിര്‍മ്മിക്കുന്നത് പുരി കണക്റ്റിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൌറും ഒപ്പം ജെ ബി മോഷന്‍ പിക്‌ചേഴ്‌സ് ബാനറില്‍ ജെ ബി നാരായണ്‍ റാവു കോണ്‍ഡ്രോള്ളയും ചേര്‍ന്നാണ്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
ഹൈദരാബാദില്‍ ആണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ജൂലൈയില്‍ ആരംഭിച്ചത്. വിജയ് സേതുപതി, സംയുക്ത മേനോന്‍ എന്നിവര്‍ പങ്കെടുക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ച് കൊണ്ടാണ് ചിത്രത്തിന്റെ റഗുലര്‍ ഷൂട്ടിംഗ് ഹൈദരാബാദില്‍ ഒരുക്കിയ വമ്പന്‍ സെറ്റില്‍ തുടങ്ങിയത്. അധികം ഇടവേളകള്‍ ഇല്ലാതെ ചിത്രം പൂര്‍ത്തിയാക്കാന്‍ ആണ് അണിയറ പ്രവര്‍ത്തരുടെ പ്ലാന്‍. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ ആയാണ് ചിത്രം ഒരുക്കുന്നത്.
തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പുരി ജഗനാഥ് ഈ ചിത്രമൊരുക്കുന്നത്. ഡ്രാമ, ആക്ഷന്‍, ഇമോഷന്‍ എന്നിവ ഉള്‍പ്പെടുത്തി ചിത്രം രചിച്ചിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത രീതിയില്‍ വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. പാന്‍ ഇന്ത്യന്‍ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും.
രചന, സംവിധാനം- പുരി ജഗന്നാഥ്, നിര്‍മ്മാതാക്കള്‍- പുരി ജഗന്നാഥ്, ചാര്‍മി കൌര്‍, ജെ ബി നാരായണ്‍ റാവു കോണ്‍ഡ്രോള്ള, ബാനര്‍- പുരി കണക്ട്‌സ്, ജെ ബി മോഷന്‍ പിക്‌ചേഴ്‌സ്, സിഇഒ- വിഷു റെഡ്ഡി, മാര്‍ക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ- ശബരി