Latest News

ഡബിള്‍ മോഹനും ചൈതന്യവും; വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികള്‍; പൃഥിരാജിന്റെ നായികയായി പ്രിയം വദാകൃഷ്ണന്‍

Malayalilife
 ഡബിള്‍ മോഹനും ചൈതന്യവും; വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികള്‍; പൃഥിരാജിന്റെ നായികയായി പ്രിയം വദാകൃഷ്ണന്‍

ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് ഡബിള്‍ മോഹന്‍.  മറയൂരിലെ സമ്പന്നമായ ചന്ദനക്കാടുകളില്‍ നിന്നും ചന്ദനമരങ്ങള്‍ മോഷ്ടിക്കുന്ന കഥാപാത്രം.ഏറ്റവും വിലപിടിപ്പുള്ള ചന്ദനക്കാടുകള്‍ സര്‍ക്കാരിന്റെ ശക്തമായ സുരഷാവലയത്തിലാണു താനും.

ഫോറസ്റ്റ്, പൊലീസ് ഫോഴ്‌സുകള്‍ അതീവ ജാഗ്രതയിലാണ് ഇവിടെ.
ആ വലയങ്ങള്‍ ഭേദിച്ച് ചന്ദനം കടത്തുന്ന ഇരട്ടച്ചങ്കനാണ് ഡബിള്‍ മോഹന്‍ .
അവന്റെ ചങ്കൂറ്റത്തിനു മുന്നില്‍ അധികാരിവര്‍ഗ്ഗ ങ്ങള്‍ക്കുപോലും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല.നീതി പാലകര്‍ ഒരു വശത്ത്.  തൊഴിലില കിടമത്സരത്തിന്റെ വലിയ എതിരാളികള്‍ മറുവശത്ത്.ഇവര്‍ക്കെല്ലാമിടയിലൂടെ 
സംഘര്‍ഷഭരിതമായി നീങ്ങുന്ന മോഹന്റെ ജീവിതത്തിന്  അല്‍പ്പം ആശ്വാസം പകരുന്ന  ഒരു കഥാപാത്രമുണ്ട്. ചെതന്യം.

ചെറുപ്പം മുതല്‍  മോഹന്റെ സാഹസ്സികമായ ജീവിതം കണ്ടറിഞ്ഞ ചൈതന്യത്തിന് ഈ തന്റേടിയോട് അറിയാതെ മോഹം കടന്നുവന്നു.
അവനെ ഉള്ളറിഞ്ഞ് സ്‌നേഹിക്കുന്ന അന്നാട്ടിലെ സാധാരണ പെണ്‍കുട്ടി. സംഘര്‍ഷം നിറഞ്ഞ അവന്റെ ജീവിതത്തില്‍ ചൈതന്യത്തിന്റെ സാന്നിദ്ധ്യം ഏറെ അനു ഗ്രഹമാകുന്നു.
 
പ്രച്വിരാജ് സുകുമാരനും, പ്രിയം വദാകൃഷ്ണനുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം നേടിയ നടിയാണ് പ്രിയംവദാ കൃഷ്ണന്‍, പിരിമുറുക്കത്തോടെ നീങ്ങുന്ന ചിത്രത്തിന്റെ കഥാപുരോഗതിയില്‍ ഒരു പ്രണയ ട്രാക്ക് രസാകരവും കൗതുകവുമാകുമെന്നതില്‍ സംശയമില്ല.
ഉര്‍വ്വശി തീയേറ്റേഴ്‌സ്, ഏ.വി.എ പ്രൊഡക്ഷന്‍സ്, ബാനറുകളില്‍  സന്ധീപ് സേനനും , ഏ.വി.അനൂപും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഷമ്മി തിലകനാണ് ഈ ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
 അനുമോഹന്‍, കിരണ്‍ പീതാംബരന്‍, അടാട്ട് ഗോപാലന്‍, പ്രമോദ് വെളിയനാട്, വിനോദ് തോമസ്,ടീ. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠന്‍, സന്തോഷ് ദാമോദരന്‍, ടി.എസ്.കെ. രാജശീ നായര്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു..
കഥാകൃത്ത് ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആര്‍.ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം ജെയ്ക്ക് ബിജോയ്‌സ്,
ഛായാഗ്രഹണം -അരവിന്ദ് കശ്യപ് - രണദിവെ.
എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്. 
പ്രൊഡക്ഷന്‍ ഡിസൈന്‍ - ബംഗ്‌ളാന്‍.
കലാസംവിധാനം - ജിത്തു സെബാസ്റ്റ്യന്‍.
മേക്കപ്പ് - മനു മോഹന്‍'
കോസ്റ്റ്യും ഡിസൈന്‍-സുജിത് സുധാകരന്‍.
സൗണ്ട് ഡിസൈന്‍- അജയന്‍ അടാട്ട്' - പയസ്‌മോന്‍സണ്ണി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -കിരണ്‍ റാഫേല്‍ .
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - വിനോദ് ഗംഗ.
ആക്ഷന്‍- രാജശേഖരന്‍, കലൈകിംഗ്സ്റ്റണ്‍,
സുപ്രീം സുന്ദര്‍, മഹേ,ഷ് മാത്യു.
സ്റ്റില്‍സ് - സിനറ്റ് സേവ്യര്‍.
പബ്‌ളിസിറ്റി ഡിസൈന്‍ - യെല്ലോ ടൂത്ത് .
പ്രൊജക്റ്റ് ഡിസൈനര്‍ - മനു ആലുക്കല്‍.
ലൈന്‍ പ്രൊഡ്യൂസര്‍ - രഘു സുഭാഷ് ചന്ദ്രന്‍,
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - സംഗീത് സേനന്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - - രാജേഷ് മേനോന്‍ , നോബിള്‍ ജേക്കബ്ബ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അലക്‌സ് - ഈ. കുര്യന്‍
മറയൂര്‍, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. നവംബര്‍ ഇരുപത്തിയൊന്നിന് ഉര്‍വ്വശി തീയേറ്റേഴ്‌സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തി
ക്കുന്നു.
വാഴൂര്‍ ജോസ്

vilaayath budha actress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES