ദിനേശ് ബാബു സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് മഴവില്ല്. കുഞ്ചാക്കോ ബോബന്‍, പ്രീതി ജാംഗിയാനി, വിനീത് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. വീണ എന്ന കഥാപാത്രമായി പ്രീതിയെത്തിയപ്പോള്‍ വിജയ് കൃഷ്ണന്‍ ആയി വിനീതുമെത്തി. ഇപ്പോഴിതാ പ്രീതിയെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിനീത്.
ദുബായില്‍ വെച്ചാണ് വിനീതും പ്രീതിയും അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നത്. ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായ കുറിപ്പും വിനീത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 'വൗ! പ്രീതി ജാംഗിയാനിയുമായി വളരെ സര്‍പ്രൈസ് ആയ കണ്ടുമുട്ടല്‍. മഴവില്ലിലെ ഒരുപാട് നല്ല ഓര്‍മ്മകള്‍ തിരിച്ചുകൊണ്ടുവന്ന കണ്ടുമുട്ടല്‍', വിനീത് കുറിച്ചു.
ഭര്‍ത്താവിനെ ഏറെ സ്‌നേഹിക്കുന്ന വളരെ നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയായിട്ടാണ് മഴവില്ലില്‍ 'വീണ' എന്ന കഥാപാത്രത്തെ പ്രീതി അവതരിപ്പിച്ചിരിക്കന്നത്. കുഞ്ചാക്കോ ബോബനും പ്രീതിയും അവതരിപ്പിച്ച കഥാപാത്രങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്ന വില്ലന്‍ കഥാപാത്രമാണ് വിനീത് മഴവില്ലില്‍ എത്തിയത്.മോഡലിംഗിലൂടെ സിനിമയിലേക്കെത്തിയ പ്രീതിയുടെ ആദ്യ സിനിമ മഴവില്ലാണ്. പിന്നീട് തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചപ്പോള്‍ ആരാധകര്‍ പോലും പ്രീതി മലയാളിയാണെന്നു കരുതിയിരുന്നു.
പത്തു വര്‍ഷത്തോളം നായികയായി തിളങ്ങിയ താരം പിന്നീട് പതിയെ സിനിമയില്‍ നിന്നും അകന്നു.ഇടക്ക് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക് മുന്‍പിലേക്ക് എത്തുന്ന പ്രീതി ജാംഗിയാനി ഇപ്പോള്‍ ഒരു സംരംഭകയും ആം റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് പ്രോ പഞ്ച ലീഗിന്റെ സഹസ്ഥാപകയുമാണ്.
പര്‍വിന്‍ ദബാസ് ആണ് പ്രീതിയുടെ ഭര്‍ത്താവ്. 2008ല്‍ ആണ് ഇരുവരും വിവാഹിതരായത്. 2006ല്‍ വിത്ത് ലൗ തുംഹാരയുടെ ലൊക്കേഷന്‍വില്‍ വച്ചുള്ള സൗഹൃദം ആണ് വിവാഹത്തിലേക്ക് എത്തിച്ചത്. രണ്ട് മക്കളുമുണ്ട് താരത്തിന്.