Latest News

മലര്‍വാടി ആര്‍ട്‌സ് ക്ലബ് റിലീസായിട്ട് പതിനഞ്ചു വര്‍ഷം; പതിവു രീതികളില്‍ നിന്നും മാറി സഞ്ചരിക്കുന്ന ഒരു സിനിമയുമായി വരാന്‍ വിനിത് ശ്രീനിവാസന്‍; കുറിപ്പ് പങ്ക് വച്ച് താരം

Malayalilife
 മലര്‍വാടി ആര്‍ട്‌സ് ക്ലബ് റിലീസായിട്ട് പതിനഞ്ചു വര്‍ഷം; പതിവു രീതികളില്‍ നിന്നും മാറി സഞ്ചരിക്കുന്ന ഒരു സിനിമയുമായി വരാന്‍ വിനിത് ശ്രീനിവാസന്‍; കുറിപ്പ് പങ്ക് വച്ച് താരം

വിനീതിന്റെ ആദ്യസംവിധാനസംരംഭമായ 'മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്' 15 വര്‍ഷം തികയ്ക്കുന്ന ദിവസം പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിടാനൊരുങ്ങുകയാണ് വിനിത് ശ്രീനിവാസന്‍.2010 ല്‍ 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്' എന്ന ചിത്രത്തിലൂടെയാണ് വിനീത് സംവിധാന രംഗത്തേക്ക് എത്തുന്നത്. സിനിമ റിലീസായിട്ട് ഇന്നേക്ക് പതിനഞ്ചു വര്‍ഷം തികയുന്ന ദിവസമാണ് പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. തന്റെ സ്ഥിരം ജോണര്‍ അല്ലെന്നും ഒരു ത്രില്ലര്‍ മൂഡായിരിക്കും സിനിമയ്‌ക്കെന്നും വിനീത് സൂചനയും നല്‍കിയിട്ടുണ്ട്.

'2010 ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സംവിധായകനാവുന്നത്. സിനിമ റിലീസായിട്ട് ഇന്നേക്ക് പതിനഞ്ചു വര്‍ഷം. ഒരുപാട് നല്ല ഓര്‍മ്മകള്‍, മറക്കാനാവാത്ത അനുഭവങ്ങള്‍.സംവിധായകന്‍ എന്ന നിലയില്‍ എന്റെ ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ഇന്നു വൈകുന്നേരം റിലീസ് ചെയ്യുകയാണ്. ഈ സിനിമ, എന്റെ പതിവു രീതികളില്‍ നിന്നും മാറി സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും. ജോണര്‍ ത്രില്ലര്‍ ആണ്. കൂടുതല്‍ അപ്‌ഡേറ്റ്‌സ് പിന്നാലെ-വിനീത് ഫെയ്സ്ബുക്കില്‍ കുറിച്ചു.

വിനീത് സിനിമകളിലെ ചെന്നൈ ബന്ധം ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കാറുണ്ട്. ഇക്കാര്യം കമന്റ് ചെയ്ത ഒരു ആരാധകന് വിനീത് മറുപടിയും നല്‍കി. 'ചെന്നൈ ഇല്ലെന്ന് വിശ്വസിച്ചോട്ടെ', എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 'ചെന്നൈ ഇല്ല, ഉറപ്പിക്കാം', എന്നായിരുന്നു വിനീതിന്റെ മറുപടി. വിനീതിന്റെ ഈ മാറ്റം എന്തായാലും ആരാധകര്‍ ഏറെ പ്രതീക്ഷകളോടെയാണ് നോക്കിക്കാണുന്നത്.

'ഹൃദയം', 'വര്‍ഷങ്ങള്‍ക്കുശേഷം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനും നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യവും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നോബിള്‍ ബാബുവിനെ നായകനാക്കിയാണ് ചിത്രമെന്നായിരുന്നു വിവരം. സംവിധാനത്തിനൊപ്പം വിശാഖുമായി ചേര്‍ന്ന് നിര്‍മാണത്തിലും വിനീത് പങ്കാളിയാണ് .


 

vineeth srinivasan New movie update

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES