തമിഴ് സിനിമാപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് നടന്‍ വിശാല്‍. സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമായ താരം. പൊതു പരിപാടികളില്‍ പങ്ക് എടുക്കുന്നതും അടക്കം എപ്പോഴും ചര്‍ച്ച വിഷയം ആകാറുണ്ട്. ഇപ്പോഴിതാ, ആദ്യമായി വിവാഹം എപ്പോള്‍? എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് താരം. വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് നടന്‍ പറയുന്നത്.
വിവാഹം ഉടന്‍ ഉണ്ടാകുമെന്നും പ്രണയ വിവാഹമാണെന്നുും കല്യാണം ഉടനുണ്ടാകുമെന്നും വിശാല്‍ വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു നടന്റെ പ്രതികരണം.
'അതെ, ഞാന്‍ വിവാഹം കഴിക്കാന്‍ പോവുകയാണ്. എന്റെ ഭാവിവധുവിനെ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങള്‍ വിവാഹത്തെക്കുറിച്ച് സംസാരിച്ചു കഴിഞ്ഞു. ഇതൊരു പ്രണയ വിവാഹമായിരിക്കും. വധുവിനെ കുറിച്ചും വിവാഹ തീയതിയെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ ഉടന്‍ തന്നെ അറിയിക്കും', എന്നായിരുന്നു വിശാല്‍ പറഞ്ഞത്. നാല്പത്തി ഏഴാം വയസിലാണ് വിശാല്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്.
നടി സായ് ധന്‍സികയാണ് വിശാലിന്റെ വധുവായി എത്തുന്നതെന്ന റിപ്പോര്‍ട്ടു വന്ന് കഴിഞ്ഞു. സായി ധന്‍സിക തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്. നടി കേന്ദ്ര കഥാപത്രമായി എത്തുന്ന പുതിയ ചിത്രമായ 'യോഗി ഡാ'യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.
സായ് ധന്‍സികയും നടനും തമ്മില്‍ ഏറെ നാളായി സൗഹൃദത്തില്‍ ആണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കബാലി, പേരാണ്‍മൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സായ് ധന്‍സിക.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ആന്തോളജി ചിത്രം 'സോളോ'യില്‍ ഒരു നായികയായി ധന്‍ഷിക മലയാള സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.
പ്രശസ്ത നടിയും, സീനിയര്‍ നടന്‍ ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുമായി വളരെ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിലായിരുന്നു വിശാല്‍. എന്നാല്‍ ചില കാരണങ്ങളാല്‍ ആ പ്രണയം വിവാഹത്തില്‍ എത്തിയില്ല. പലപ്പോഴും വിവാഹ കാര്യങ്ങളില്‍ നടന്‍ നല്‍കിയിരുന്ന മറുപടി നടികര്‍ സംഘത്തിന് സ്വന്തമായി ഒരു കെട്ടിടം ഉയരുമ്പോഴേ തന്റെ വിവാഹവും നടക്കൂ എന്നാണ് . കെട്ടിടത്തിന്റെ പണി അടുത്ത മാസത്തോടെ അവസാനിക്കുമെന്നാണ് സൂചന.