മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ നായികയായെത്തുന്ന ചിത്രമാണ് തുടക്കം. അടുത്തിടെയാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കൊച്ചിയില്‍ വച്ച് നടന്നത്.ഇപ്പോഴിതാ തുടക്കത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായി മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍.
സുചിത്രയും വിസ്മയയും മൂകാംബിക ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. കെഎന്‍ സുബ്രഹ്മണ്യ അടികയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്.ക്ഷേത്രാചാരപ്രകാരമുള്ള പൂജകളിലും ചടങ്ങുകളിലും ഇരുവരും പങ്കെടുത്തു..
2018 എന്ന ചിത്രത്തിനു ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം.ചിത്രത്തിന്റെ പൂജ കഴിഞ്ഞമാസം കൊച്ചി ക്രൗണ്‍പ്ലാസയില്‍ വച്ചാണ് നടന്നത്. സുചിത്രയായിരുന്നു സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത്. സഹോദരന്‍ പ്രണവ് മോഹന്‍ലാല്‍ ക്ലാപ്പടിച്ചു. മോഹന്‍ലാലും ദിലീപും ജോഷിയുമുള്‍പ്പെടെ ചടങ്ങില്‍ സന്നിഹിതരായിരുന്നു.