സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയ 'വാ വാ പക്കം വാ' എന്ന പ്രശസ്തഗാനത്തിന്റെ റീമിക്സ് വേര്‍ഷനോട് ചേര്‍ന്ന് ബാലതാരമായ വൃദ്ധി വിശാല്‍ അവതരിപ്പിച്ച നൃത്ത വിഡിയോ വലിയ ജനശ്രദ്ധ നേടി. 'ട്രെന്‍ഡിങ്ങ്' എന്ന അടിക്കുറിപ്പോടെയാണ് വൃദ്ധി ഇന്‍സ്റ്റാഗ്രാമിലൂടെ വിഡിയോ പങ്കുവച്ചത്.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലുക്കില്‍ ആരംഭിക്കുന്ന വിഡിയോയില്‍, വീട്ടില്‍ നൈറ്റി ധരിച്ച് പാത്രങ്ങള്‍ കൈയില്‍ പിടിച്ച് നൃത്തം ചെയ്യുന്ന വൃദ്ധിയെ കാണാം. തുടര്‍ന്ന് മോഡേണ്‍ ലുക്കിലേക്കുള്ള ട്രാന്‍സിഷനിലൂടെ റോളര്‍ സ്‌കേറ്റിങ് ഷൂസില്‍ തിളക്കമാര്‍ന്ന നൃത്തം അവതരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആരാധകരെ ആകര്‍ഷിച്ചു.
''എന്തൊക്കെ കഴിവുകളാണ് വൃദ്ധിക്ക്'', ''ട്രാന്‍സ്ഫര്‍മേഷന്‍ സൂപ്പര്‍'' തുടങ്ങിയ അഭിപ്രായങ്ങളാണ് ആരാധകര്‍ പങ്കുവച്ചിരിക്കുന്നത്. വിഡിയോയ്ക്ക് ആയിരക്കണക്കിന് ലൈക്കും കമന്റും ലഭിച്ചിട്ടുണ്ട്.
'തങ്കമകന്‍' എന്ന സിനിമയ്ക്കായി ഇളയരാജ സംഗീതം നല്‍കിയ ഗാനമാണ് വാ വാ പക്കം വാ. മുത്തുലിംഗത്തിന്റെ വരികള്‍ക്ക് എസ്.പി. ബാലസുബ്രഹ്‌മണ്യവും വാണി ജയറാമും ചേര്‍ന്നാണ് ഗാനം പാടിയത്. സിനിമയിലെ ഗാനരംഗത്തില്‍ സൂപ്പര്‍ താരം രജനീകാന്തിനും നടി പൂര്‍ണിമയ്ക്കുമായിരുന്നു പ്രധാന വേഷം. ഇപ്പോഴിതാ, റീമിക്സ് വേര്‍ഷനിലൂടെ ആ ഗാനം പുതിയ തലമുറയ്ക്കിടയിലും ചര്‍ച്ചയായിരിക്കുകയാണ്.