എന്നും സമ്മതം എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരജോഡികളാണ് രാഹുലും അശ്വതിയും. പരമ്പരയിലെ നായികാ നായകന്മാരായി എത്തിയ താരങ്ങള്‍ ഇപ്പോള്‍ ജീവിതത്തിലും ഒന്നായിരിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ രണ്ട് പേരും വിവാഹിതരാകുന്നത്. ഇവരുടെ പ്രണയ കഥകള്‍ ഒക്കെ പലപ്പോഴായി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട് താരം. കഴിഞ്ഞ ദിവസം പുതിയ സീരിയലിന്റെ വിശേഷങ്ങള്‍ എല്ലാം അശ്വതി ഇന്‍സ്റ്റായിലൂടെ പങ്കുവെച്ചിട്ടുണ്ടായിരുന്നു. മഴവില്‍ മനോരമ്മയില്‍ വരാന്‍ ഇരിക്കുന്ന സീരിയലിലാണ് താരം നായികയായി എത്തുന്നത്. സീരിയലിന്റെ പ്രമോയും ഒക്കെ താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവ് രാഹുലുമായി ഇനി ഒരിക്കലും ഒന്നിച്ച് അഭിനയിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് അശ്വതി.
സീരിയലിന് തുടങ്ങുന്നതിന് മുന്‍പ് ഇന്‍സ്റ്റായില്‍ ചോദ്യം ഉത്തരം സെക്ഷനില്‍ ആരാധകര്‍ ചോദിച്ചതിന് മറുപടിയായിട്ടാണ് താരം ഇക്കാര്യം പറഞ്ഞത്. ഈ പ്രെജക്ടില്‍ രാഹുല്‍ ഉണ്ടോ എന്നാണ് ആരാധര്‍ ചോദിച്ചത്. എന്നാല്‍ ഇതില്‍ രാഹുല്‍ ഇല്ലെന്നും അത് പ്രതീക്ഷിച്ച് ഇത് കാണരുത് എന്നും അശ്വതി മറുപടി നല്‍കുന്നുണ്ട്. അന്ന് ഒന്നിച്ച് അഭിനയിച്ചത് ഒരു ബെ്‌ളസ്സിങ് ആയിട്ടാണ് കാണുന്നത്. ഇന് ഇതില്‍ ഉണ്ടെങ്കില്‍ തന്നെ ഒന്നിച്ച് അഭിനയിക്കില്ലെന്ന് അശ്വതി പറഞ്ഞു. തൊട്ട് അടുത്ത ഇരുന്ന രാഹുലും ഇക്കാര്യം തന്നെയാണ് പറഞ്ഞത്. ഒന്നിച്ച് ഇനിയില്ല ഉള്ളടത്തോളം ചെയ്തത് മതിയായി. ജീവിതം കുട്ടിച്ചോറാക്കാന്‍ ഇല്ല എന്ന് രാഹുലും പറഞ്ഞു. ഒരുപാട് പ്രശ്‌നങ്ങള്‍ ഒന്നിച്ച് അഭിനയിക്കുമ്പോള്‍ നേരിടേണ്ടി വന്നിരുന്നു. ഇനി ഒന്നിച്ചുള്ള പ്രെജക്ട് ഞങ്ങള്‍ പേഴ്‌സണലി ചെയ്യാന്‍ താല്‍പര്യമില്ല. നമ്മള്‍ സാധരണ ആള്‍ക്കാരാണ്. അതുകൊണ്ട് നമ്മുടെ ലൈഫ് വച്ച് കളിക്കാന്‍ ഞങ്ങളില്ല എന്നാണ് വീഡിയോയില്‍ അശ്വതി പറയുന്നത്.
വിവാഹത്തിന് ശേഷം കുറച്ച് സമയം അഭിനയത്തില്‍ നിന്നും വിട്ടുനിന്ന് ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു അശ്വതി. വിവാഹജീവിതം ആസ്വദിക്കുകയും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തതിനുശേഷമാണ് ഇപ്പോള്‍ വീണ്ടും അഭിനയിത്തിലേക്ക് തിരികെ എത്തുന്നത്. ഇപ്പോഴിതാ വിവാഹത്തിന് ഒരു വര്‍ഷം പിന്നിട്ടതിന് ശേഷം അശ്വതി തന്റെ പഴയ പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടും എത്തുകയാണ്, അതും പരമാവധി ആവേശത്തോടെയും ആത്മാര്‍ത്ഥതയോടെയും. മഴവില്‍ മനോരമ്മയിലെ പുതിയ ഒരു സീരിയലിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. പ്രേക്ഷകരുടെ മനസുകളില്‍ ഒരിക്കലും മായാതെ നിലകൊണ്ടിരുന്ന താരം വീണ്ടും സജീവമാകുന്ന സന്തോഷം അശ്വതി തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയും പങ്കുവെച്ചത്. ആ പോസ്റ്റ് കണ്ടതോടെ നിരവധി ആരാധകരാണ് താരത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്നു രംഗത്തെത്തിയത്.
ഇതിന് മുമ്പ് ജോയിസിയുടെ കൈയ്യിലൂടെ ജനിച്ച മഞ്ഞുരുകും കാലം, ഭ്രമണം, സ്ത്രീപദം, അമല തുടങ്ങിയ സീരിയലുകള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. ഈ സീരിയലുകള്‍ എല്ലാ പ്രേക്ഷകരുടെയും മനസ്സില്‍ തങ്ങിയ തിരക്കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചു. അത്തരമൊരു പ്രശസ്ത എഴുത്തുകാരന്‍ ഒരുക്കുന്ന പുതിയ കഥയില്‍ മുഖ്യ കഥാപാത്രമായി തിരികെ എത്തുന്നത് അശ്വതിക്കൊപ്പമല്ലാതെ, പ്രേക്ഷകര്‍ക്കുമൊരു പ്രത്യേക സന്തോഷമാണ്. അഭിനയത്തിലേക്കുള്ള തന്റെ മടങ്ങിവരവിന് മികച്ച തുടക്കം ആകുമെന്ന ആത്മവിശ്വാസവും സന്തോഷവുമാണ് അശ്വതിയുടെ മുഖത്ത് കാണാനാകുന്നത്. ഒരു മികച്ച കഥാകൃത്തെയും സ്ട്രോങ്ങായുള്ള ഒരു കഥാപാത്രത്തെയും ഒപ്പംക്കൊണ്ട് വീണ്ടും സ്‌ക്രീനിലേക്ക് എത്തുന്ന അശ്വതിയെ കാണാനുള്ള ആകാംക്ഷയോടെ തന്നെയാണ് കാണികളിപ്പോള്‍.
സീരിയല്‍ നടന്‍ രാഹുലിനെയാണ് അശ്വതി വിവാഹം കഴിച്ചത്. സീരിയലില്‍ എത്തുന്നതിന് മുന്നേ പ്രണയത്തിലായവരാണ് ഇരുവരും. വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. അന്നുമുതല്‍ വിവാഹം സംബന്ധിച്ച ചോദ്യങ്ങളുമായി ആരാധകര്‍ എത്തിയിരുന്നു. അതേസമയം വിവാഹശേഷം ധാരാളം നെഗറ്റീവ് കമന്റുകളും ഇവര്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. എന്റെ ഭര്‍ത്താവെന്ന നിലയില്‍ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് രാഹുല്‍, കുറെയധികം ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നപ്പോഴൊക്കെ കൂടെ നിന്ന് പിന്തുണച്ചത് രാഹുലാണ്. അച്ഛനും അമ്മയും കഴിഞ്ഞാല്‍ നമ്മളോട് റിയല്‍ ആയി കാര്യങ്ങള്‍ തുറന്നുപറയുക നമ്മുടെ ഭര്‍ത്താവാണെന്നും അശ്വതി പറഞ്ഞിട്ടുണ്ട്.