ബജറ്റ് 600 കോടി കടന്നു, ചിത്രീകരണം പൂര്‍ത്തിയായത് 60 ശതമാനം മാത്രം; സംവിധാനം ഗീതു മോഹന്‍ദാസില്‍ നിന്ന് യാഷ് ഏറ്റെടുത്തു; 'ടോക്‌സിക്' പ്രതിസന്ധിയില്‍

Malayalilife
 ബജറ്റ് 600 കോടി കടന്നു, ചിത്രീകരണം പൂര്‍ത്തിയായത് 60 ശതമാനം മാത്രം; സംവിധാനം ഗീതു മോഹന്‍ദാസില്‍ നിന്ന് യാഷ് ഏറ്റെടുത്തു; 'ടോക്‌സിക്' പ്രതിസന്ധിയില്‍

 'കെജിഎഫ്' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പാന്‍ ഇന്ത്യന്‍ താരം യാഷ് നായകനാകുന്ന 'ടോക്‌സിക്' കടുത്ത പ്രതിസന്ധിയില്‍. സിനിമയുടെ സംവിധാന ചുമതല ഗീതു മോഹന്‍ദാസില്‍ നിന്ന് യാഷ് ഏറ്റെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രീകരണം തുടര്‍ച്ചയായി വൈകുന്നതും ബജറ്റ് 600 കോടി കടന്നതും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. 

'കെജിഎഫി'ന്റെ വന്‍ വിജയത്തിന് ശേഷം വരുന്ന ചിത്രം പരാജയപ്പെടരുതെന്ന നിര്‍ബന്ധം യാഷിനുണ്ട്. ഇതിനാല്‍ സിനിമയുടെ പൂര്‍ണ നിയന്ത്രണം താരം ഏറ്റെടുക്കുകയായിരുന്നുവെന്നാണ് സൂചന. യാഷിന്റെ അമിതമായ ഇടപെടല്‍ സെറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതായും ഇത് തുടര്‍ച്ചയായ റീഷൂട്ടുകളിലേക്കും ചിത്രീകരണം നിര്‍ത്തിവെക്കുന്നതിലേക്കും നയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 2023-ല്‍ പ്രഖ്യാപിച്ച ചിത്രത്തിന്റെ 60 ശതമാനം ചിത്രീകരണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. പ്രതീക്ഷിച്ചതിലും വളരെ ഉയര്‍ന്ന് ബജറ്റ് 600 കോടിയിലെത്തിയതായും വാര്‍ത്തകളുണ്ട്. ഇതിനിടെ, ചിത്രീകരണത്തിനായി ബെംഗളൂരുവില്‍ മരങ്ങള്‍ മുറിച്ചുമാറ്റിയെന്ന പരാതിയില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതും സിനിമയ്ക്ക് തിരിച്ചടിയായിരുന്നു. 

'കെജിഎഫ് 2' പുറത്തിറങ്ങി മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ യാഷിന്റേതായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ടോക്‌സിക്'. 'മൂത്തോന്' ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമെന്നതും, യാഷിനെപ്പോലൊരു മാസ് താരത്തെ ഗീതു എങ്ങനെ അവതരിപ്പിക്കുമെന്നതും വലിയ കൗതുകമുണര്‍ത്തിയിരുന്നു. 

ഹോളിവുഡ് ശൈലിയിലുള്ള മാസ് ആക്ഷന്‍ ചിത്രമായിരിക്കുമെന്ന സൂചന നല്‍കിയ ടീസറും പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതോടെ, ഏറെ പ്രതീക്ഷയോടെ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 

Read more topics: # ടോക്‌സിക്
yash took controlling of toxic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES