Latest News

നെയ്യ് ചോറ് തയ്യാറാക്കാം

Malayalilife
topbanner
നെയ്യ് ചോറ് തയ്യാറാക്കാം

വർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് നെയ്യ് ചോറ്, വളരെ രുചികരമായ വ്യത്യസ്തമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം 

ചേരുവകള്‍
ബിരിയാണി അരി  - 2 കപ്പ്
സവാള നീളത്തില്‍ അരിഞ്ഞത്  - ¼ കപ്പ്
നെയ്യ്  -  5 ടേബിള്‍ സ്പൂണ്‍
അണ്ടിപരിപ്പ്  -  10 (രണ്ടായി പിളര്‍ന്നത്)
ഏലക്കായ്  -  4 എണ്ണം
ഗ്രാമ്പൂ -  6 എണ്ണം
കറുവാപ്പട്ട  - 2 കഷ്ണം
പെരുംജീരകം   - 1 ടീസ്പൂണ്‍
കുരുമുളകു പൊടി  - ¼ ടീസ്പൂണ്‍
രംഭയില   -  2
ഉപ്പ്  - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബിരിയാണി അരി അര മണിക്കൂര്‍ കുതിര്‍ത്ത് വെള്ളം വാലാനായി വയ്ക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ഒഴിച്ച് സവാള വഴറ്റുക. പകുതി മാറ്റി, ബാക്കി പകുതി നല്ല ബ്രൗണ്‍ നിറമാകുന്നവരെ വഴറ്റുക. ആ നെയ്യില്‍ തന്നെ അണ്ടിപരിപ്പും വറുത്തുകോരുക. ഈ നെയ്യില്‍ പട്ട, ഗ്രാബൂ, ഏലക്കായ് ഇവ വഴറ്റി നേരത്തെ പകുതി വഴറ്റി വച്ച സവള വെള്ളം വാര്‍ത്ത അരി ഇവയിട്ട് 3 മിനിട്ട് വഴറ്റുക. ഇതില്‍ 4 കപ്പ് തിളച്ച വെള്ളം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് മൂടി വയ്ക്കുക. വെള്ളം വറ്റി വെന്തുകഴിയുമ്പോള്‍ ഒരു സ്പൂണ്‍ നെയ്യ് അണ്ടിപരിപ്പ്, വറുത്തുവച്ച സവാള കുരുമുളക് പൊടി ഇവ ചേര്‍ത്ത നല്ലപോലെ ഇളക്കി ചൂടോടെ വെജിറ്റബിള്‍ കുറുമയ്ക്കൊപ്പമോ ചിക്കന്‍ കറിയ്ക്കൊപ്പമോ വിളമ്പാം. 

Read more topics: # delicious ghee rice
delicious ghee rice

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES