മഷ്‌റൂം ഫ്രൈ

Geetha Kumari
topbanner
മഷ്‌റൂം ഫ്രൈ

രുചികരമായ 'മഷ്‌റൂം ഫ്രൈ' തയ്യാറാക്കിയാലോ...

വേണ്ട ചേരുവകള്‍

കൂണ്‍ (button mushroom)   250 ഗ്രാം
ഇഞ്ചി                                ഒരു കഷ്ണം
സവാള                               2 എണ്ണം
കുരുമുളക്പൊടി         1 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി              കാല്‍ ടീ സ്പൂണ്‍
മല്ലിപ്പൊടി                      1 ടീ സ്പൂണ്‍
മുളക്പൊടി                   2 ടീ സ്പൂണ്‍
ഗരം മസാല                    1 ടീ സ്പൂണ്‍
വെളിച്ചെണ്ണ                  ആവശ്യത്തിന്
കടുക്                             ആവശ്യത്തിന്
കറിവേപ്പില                  ആവശ്യത്തിന്
വെളിച്ചെണ്ണ                  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം കൂണ്‍ നല്ല പോലെ കഴുകി വൃത്തിയാക്കുക. ശേഷം ഒരു നുള്ള് മഞ്ഞളും ഉപ്പും ചേര്‍ത്ത് ആവശ്യമായത്ര വെള്ളവും ഒഴിച്ച് കൂണ്‍ വേവിക്കാന്‍ വയ്ക്കുക. ( ഉള്ള് വേവുന്നത് വരെ വേവിക്കുക). വെന്ത് കഴിഞ്ഞാല്‍ മറ്റിവയ്ക്കുക. ശേഷം ഒരു പാന്‍ ?അടുപ്പില്‍ ചൂടാക്കാന്‍ വയ്ക്കുക. നന്നായി ചൂടായി കഴിഞ്ഞാല്‍ പാനിലേക്ക് അല്‍പം വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി കഴിഞ്ഞാല്‍ കടുക് ഇട്ട് പൊട്ടിക്കുക. ശേഷം കറിവേപ്പില, ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിന് ശേഷം ആവശ്യത്തിന് ഉപ്പ്, മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കിയതിന് ശേഷം വേവിച്ച്  വച്ചിരിക്കുന്ന കൂണ്‍ ഇതിലേക്ക് ചേര്‍ക്കുക. പത്ത് മിനിറ്റ് വീണ്ടും തീയില്‍ തന്നെ വയ്ക്കുക. ശേഷം പാന്‍ അടുപ്പില്‍ നിന്ന് ഇറക്കിവയ്ക്കുക... കൂണ്‍ ഫ്രൈ തയ്യാറായി...

Read more topics: # mushroom fry
tasty mushroom fry

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES