Latest News

ചെമ്മീൻ കറി തയ്യാറാക്കാം

Malayalilife
topbanner
ചെമ്മീൻ കറി തയ്യാറാക്കാം

വർക്കും പ്രിയപ്പെട്ട ഒരു മൽസ്യ വിഭവമാണ് ചെമീൻ. വളരെ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ രുചികരമായ രീതിയിൽ ചെമീൻ കറി തയ്യാറാക്കാം എന്ന് നോക്കാം.

1. ചെമ്മീൻ – അരക്കിലോ
2. വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
3. കടുക് – അര ചെറിയ സ്പൂൺ
ഉലുവ – കാൽ ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
4. സവാള – ഒന്ന്, നീളത്തിൽ അരിഞ്ഞത്
ചുവന്നുള്ളി – 150 ഗ്രാം, മുഴുവനോടെ
ഇഞ്ചി – ഒരു വലിയ കഷണം, അരിഞ്ഞത്
വെളുത്തുള്ളി – ഒരു കുടം അരിഞ്ഞത്
5. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉലുവാപ്പൊടി – കാൽ ചെറിയ സ്പൂൺ
കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ
6. തക്കാളി – ഒന്ന്, ചെറുതായി അരിഞ്ഞത്
7. പച്ചമുളക് – മൂന്ന്, അരിഞ്ഞത്
കുടംപുളി – രണ്ടു കഷണം
ഉപ്പ് – പാകത്തിന്
8. തേങ്ങാക്കൊത്ത് – അരക്കപ്പ്
9. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

 ചെമ്മീൻ, നാരും തൊണ്ടും കളഞ്ഞു വൃത്തിയാക്കണം. എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക. വഴന്ന ശേഷം അഞ്ചാമത്തെ ചേരുവ വെള്ളത്തിൽ കുതിർത്തതു ചേർത്തിളക്കി നന്നായി മൂപ്പിക്കുക.  മസാല മൂത്ത മണം വരുമ്പോൾ തക്കാളി അരിഞ്ഞതും ചേർത്തിളക്കണം. എണ്ണ തെളിഞ്ഞു വരുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തിളക്കി പാകൗത്തിനു വെള്ളം ചേർത്തു തിളപ്പിക്കുക. തിളയ്ക്കുന്ന വെള്ളത്തിലേക്കു ചെമ്മീനും തേങ്ങാക്കൊത്തും ചേർത്തു വേവിച്ചു വറ്റിക്കുക. നന്നായി വറ്റിയ ശേഷം പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തിളക്കി വാങ്ങുക.

Read more topics: # tasty prawns curry recipe
tasty prawns curry recipe

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES