ഇപ്പോള്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ട രോഗമാണ് എച്ച്1എന്‍1 പനി. വൈറല്‍ പനിപോലെ തന്നെയാണ് ലക്ഷണങ്ങള്‍ തുടങ്ങുന്നത്, അതുകൊണ്ട് പലര്‍ക്കും ചികിത്സ വൈകുന്നു. ഇതാണ് പിന്നീട് രോഗം ഗുരുതരമാകാന്‍ കാരണമാകുന്നത്.
എന്താണ് എച്ച്1എന്‍1?
ഇത് ഇന്‍ഫ്ലുവന്‍സ വൈറസിന്റെ ഒരു വകഭേദമാണ്. എച്ച്3എന്‍1, എച്ച്3എന്‍2, എച്ച്5എന്‍1 പോലുള്ള പല വകഭേദങ്ങള്‍ക്കിടയില്‍ കൂടുതലായി കണ്ടുവരുന്നതാണ് എച്ച്1എന്‍1.
കോവിഡിനെ പോലെ തന്നെയാണ് ഇത് പടരുന്നത് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായുവില്‍ അണുക്കള്‍ പടര്‍ന്ന് മറ്റൊരാള്‍ ശ്വസിക്കുമ്പോള്‍ ബാധിക്കും.
പ്രധാന ലക്ഷണങ്ങള്‍
പനി
ശരീര വേദന
തൊണ്ടവേദന
ജലദോഷം
തുടര്‍ച്ചയായ ചുമ
ക്ഷീണം
ചിലര്‍ക്ക് ശ്വാസംമുട്ടല്‍ വരാം, അപ്പോള്‍ അടിയന്തിരമായി ചികിത്സ ആവശ്യമാണ്.
ആര്‍ക്കാണ് കൂടുതല്‍ അപകടം?
കുഞ്ഞുങ്ങള്‍
പ്രായമായവര്‍
ഗര്‍ഭിണികള്‍
ഷുഗര്‍, പ്രഷര്‍, ഹൃദ്രോഗം, ആസ്മ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍
പ്രതിരോധ മാര്‍ഗങ്ങള്‍
മാസ്‌ക് ധരിക്കുക
ചുമ/തുമ്മല്‍ സമയത്ത് വായയും മൂക്കും മൂടുക
കൈകള്‍ ഇടയ്ക്കിടെ കഴുകുക
രോഗബാധിതരുടെ അടുത്തു പോകാതിരിക്കുക
ധാരാളം വെള്ളം കുടിക്കുക, ശരിയായ ഉറക്കം ഉറപ്പാക്കുക
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക
രോഗലക്ഷണങ്ങള്‍ കണ്ട ഉടനെ പരിശോധന നടത്തുന്നത് വളരെ പ്രധാനമാണ്. നേരത്തെ കണ്ടെത്തിയാല്‍ ചികിത്സയിലൂടെ വളരെ വേഗം നിയന്ത്രിക്കാന്‍ കഴിയുന്ന രോഗമാണിത്.