ശരീരത്തിന് ആവശ്യമായ പ്രധാന പോഷക ഘടകങ്ങളില്‍ ഒന്നാണ് ഇരുമ്പ്. ഇതിന്റെ കുറവ് ആരോഗ്യത്തെ ഗൗരവമായി ബാധിക്കാം. ശരീരത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും അയേണ്‍ കുറവിന്റെ സൂചനകളായിരിക്കാം.
നാവില്‍ മാറ്റങ്ങള്‍
ഇരുമ്പിന്റെ അളവ് കുറഞ്ഞാല്‍ നാവ് വീര്‍ക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യാം. പലപ്പോഴും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാകും.
വിചിത്രമായ ആഗ്രഹങ്ങള്‍
ഐസ്, മണ്ണ്, കടലാസ് പോലുള്ള ഭക്ഷ്യേതര വസ്തുക്കള്‍ കഴിക്കാനുള്ള അസാധാരണമായ ആഗ്രഹം ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാണ്.
നഖങ്ങളും മുടിയും ബാധിക്കുക
പെട്ടെന്ന് പൊട്ടുന്ന നഖങ്ങള്‍, അമിതമായ തലമുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം എന്നിവയും അയേണ്‍ കുറവിന്റെ അടയാളങ്ങളാണ്.
ചര്‍മ്മത്തിന്റെ നിറം മാറുക
വിളറിയ ചര്‍മ്മം പലപ്പോഴും ശരീരത്തിലെ അയേണ്‍ കുറവിനെ വെളിപ്പെടുത്തുന്നു.
ക്ഷീണവും തലക്കറക്കവും
പെട്ടെന്ന് ക്ഷീണിതനാകുക, സ്ഥിരമായി തലവേദന അനുഭവിക്കുക, കൈകാലുകള്‍ തണുത്തിരിക്കുക തുടങ്ങിയ ലക്ഷണങ്ങളും അയേണ്‍ കുറവിന്റെ ഫലമായി വരാം.