ക്യാന്‍സറിനെ അകറ്റാന്‍ മഞ്ഞള്‍

Malayalilife
topbanner
ക്യാന്‍സറിനെ അകറ്റാന്‍ മഞ്ഞള്‍

ബാക്ടീരിയയെ ചെറുത്തു തോല്പിക്കാനുളള കഴിവ് മഞ്ഞളിനുണ്ട്. മഞ്ഞള്‍ ആന്റി സെപ്റ്റിക്കാണ്. മുറിവുകള്‍, പൊളളലുകള്‍ എന്നിവയെ സുഖപ്പെടുത്താന്‍ മഞ്ഞളിനാകും. നാരുകള്‍, വിറ്റാമിന്‍ സി, ബി6, മാംഗനീസ്, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിരിക്കുന്നു.വിവിധതരം കാന്‍സറുകള്‍ തടയാന്‍ മഞ്ഞള്‍ ഫലപ്രദമെന്നു വിവിധ പഠനങ്ങള്‍ പറയുന്നു. ത്വക്ക് കാന്‍സര്‍, സ്തനാര്‍ബുദം എന്നിവയ്‌ക്കെതിരേ ശരീരത്തിനു പ്രതിരോധശക്തി നേടാന്‍ മഞ്ഞള്‍ സഹായിക്കുന്നു. സ്തനാര്‍ബുദം ശ്വാസകോശത്തിലേക്കു വ്യാപിക്കാതെ തടയാനുളള ശേഷി മഞ്ഞളിനുണ്ട്. കുട്ടികളില്‍ രക്താര്‍ബുദം ഉണ്ടാകാനുളള സാധ്യത കുറയ്ക്കുന്നു. കാന്‍സര്‍ വ്യാപനം തടയുന്നു. ചില കീമോതെറാപ്പി മരുന്നുകളുടെ പാര്‍ശ്വഫലം കുറയ്ക്കാന്‍ മഞ്ഞള്‍ ഫലപ്രദമാണത്രേ.

മഞ്ഞള്‍ കറികളില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിനു ഗുണപ്രദമെന്നു മിക്ക പഠനങ്ങളും നിര്‍ദേശിക്കുന്നു. മഞ്ഞള്‍ കോളിഫ്‌ളവറുമായി ചേര്‍ത്ത് ഉപയോഗിക്കുന്നതു പ്രോസ്‌റ്റേറ്റ് കാന്‍സറിനെ തടയുമെന്നു ചില പഠനങ്ങള്‍ പറയുന്നു.

 

ചര്‍മത്തിന്റെ ആരോഗ്യത്തിനു മഞ്ഞള്‍ ഗുണം ചെയ്യുമെന്നു പണ്ടേ നാം തിരിച്ചറിഞ്ഞിരുന്നു. പച്ചമഞ്ഞളരച്ചതു തേച്ചുളള കുളി പണ്ടേ പ്രസിദ്ധം. ചര്‍മത്തിലെ മുറിവുകള്‍, പാടുകള്‍ എന്നിവ മാറാന്‍ ഇതു ഗുണപ്രദം. ചര്‍മം ശുദ്ധമാകുമ്പോള്‍ സൗന്ദര്യം താനേ വരും. മുറിവുകള്‍ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചര്‍മത്തിനു പകരം പുതിയ ചര്‍മം രൂപപ്പെടുന്നതിനും മഞ്ഞള്‍ ഗുണപ്രദം. ത്വക്ക് രോഗങ്ങളെ ചെറുക്കാന്‍ മഞ്ഞള്‍ ഫലപ്രദം. സോറിയാസിസ് പോലെയുളള പല ചര്‍മരോഗങ്ങളുടെയും ചികിത്സയ്ക്കു മഞ്ഞള്‍ ഫലപ്രദം.

വളളരിക്കയുടെയോ നാരങ്ങയുടെയോ നീരുമായി മഞ്ഞള്‍ ചേര്‍ത്തു മുഖത്തു പുരട്ടന്നതു ശീലമാക്കിയാല്‍ മുഖത്തിന്റെ തിളക്കം കൂടുമത്രേ.

മഞ്ഞളും തൈരും ചേര്‍ത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടര്‍ച്ചയായി ചെയ്താല്‍ ചര്‍മത്തിന്റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും. സ്ട്രച്ച് മാര്‍ക്കുകള്‍ മായും. മഞ്ഞളില്‍ ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നു.മഞ്ഞള്‍പ്പൊടി തേനില്‍ ചേര്‍ത്തു ദിവസവും കഴിച്ചാല്‍ വിളര്‍ച്ച മാറും.

 

കരളില്‍ അടിഞ്ഞുകൂടുന്ന വിഷമാലിന്യങ്ങളെ നീക്കാന്‍ മഞ്ഞള്‍ സഹായകം. അതുപോലെ തന്നെ മാനസികപിരിമുറുക്കവും വിഷാദരോഗവും അകറ്റുന്നതിനും മഞ്ഞള്‍ ഫലപ്രദമെന്നു പഠനങ്ങള്‍ പറയുന്നു. ഡിപ്രഷന്‍ കുറയ്ക്കാനുളള ചൈനീസ് മരുന്നുകളില്‍ മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്. ആല്‍സ്‌ഹൈമേഴ്‌സ് രോഗത്തെ പ്രതിരോധിക്കുന്നതിനു മഞ്ഞള്‍ ഫലപ്രദമെന്നു ചില പഠനങ്ങള്‍ പറയുന്നു.

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താനും മഞ്ഞള്‍ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആര്‍െ്രെതറ്റിസ്, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞള്‍ ഗുണപ്രദമാണെന്നു വിദഗ്ധര്‍ പറയുന്നു. നീരും വേദനയും കുറയ്ക്കാന്‍ മഞ്ഞള്‍ ഫലപ്രദമാണത്രേ. മുഴകള്‍ക്കുളളില്‍ പുതിയ രക്തക്കുഴലുകള്‍ രൂപപ്പെടുന്നതു തടയാനുളള കഴിവു മഞ്ഞളിനുളളതായി ചില പഠനങ്ങള്‍ പറയുന്നു

Read more topics: # manjal use cancer treatment
manjal use cancer treatment

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES