മുട്ട ദിവസേന കഴിക്കണോ; മുട്ടയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍

Malayalilife
topbanner
മുട്ട ദിവസേന കഴിക്കണോ; മുട്ടയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമായ ഭക്ഷണമാണ് മുട്ട. വിറ്റാമിനുകള്‍ ധാരാളമുണ്ട്. മുട്ടയുടെ വെള്ളയിലുള്ളത് ആല്‍ബുമിന്‍ പ്രോട്ടീന്‍.മഞ്ഞക്കുരുവില്‍ പ്രോട്ടീന്‍, കൊളസ്ട്രോള്‍, ഫാറ്റ് എന്നിവയുണ്ട്. മുട്ടയുടെ ഉള്ളില്‍ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്നും അത് ശരീരത്തെ എങ്ങനെയെല്ലാം സഹായിക്കുന്നുവെന്നും നോക്കാം.

പ്രോട്ടീന്‍: മുട്ടയില്‍ ആറ് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ പുനരുല്‍പ്പാദനത്തിന് സഹായിക്കുന്നു.
കോളിന്‍- 2: തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായകരമായ കോളിന്‍ എന്ന പോഷകം മുട്ടയിലുണ്ട്. ഇത് നെര്‍വുകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. കരളില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നതു തടയാനും കോളിന്‍ സഹായിക്കുന്നു.
വിറ്റാമിന്‍ ഡി: അസ്ഥികള്‍ക്ക് ഏറ്റവും ആവശ്യമുള്ളതാണ് വിറ്റാമിന്‍ ഡി. രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ വിറ്റാമിന്‍ ഡി പങ്കുവഹിക്കുന്നു. മുട്ടയിലുള്ള കാല്‍സ്യവും ഫോസ്ഫറസും എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. മുട്ടയിലുള്ള അയണിന്റെ സാന്നിധ്യം രക്തത്തിലെ ഓക്സിജന്‍ വഹിക്കാന്‍ സഹായിക്കും.
ഫാറ്റി ആസിഡ്: ഒമേഗ 3s എന്ന ഫാറ്റി ആസിഡ് മുട്ടയിലുണ്ട്. ഇത് തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകളായ ല്യൂട്ടീനും സിയാസെന്തിനും കണ്ണുകളെ ആരോഗ്യത്തോടെ നില്‍ക്കാന്‍ സഹായിക്കുന്നു.
അമിനോ ആസിഡ്: നഖം, മുടി എന്നിവയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുന്ന അമിനോ ആസിഡ് മുട്ടയിലുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്ക് ഇവ സഹായിക്കുന്നു.
പ്രോട്ടീന്‍: മെനുവില്‍ പ്രോട്ടീനുള്ള ഭക്ഷണം ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും മെലിയാനും സഹായിക്കും. ബോഡി മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്ന അമിനോ ആസിഡുകള്‍ മുട്ടയിലുണ്ട്.


 

Read more topics: # vitamins,# proteins,# egg
vitamins and proteins in egg

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES